For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഗില്ലും സൂര്യയുമല്ല, ടൂര്‍ണമെന്റിലെ താരമാവുക അവന്‍!! ചോപ്രയുടെ വന്‍ പ്രവചനം

യുഎഇയില്‍ ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, ടോപ്‌സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവയെല്ലാം അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്. എല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കാവുമെന്നാണ് ചോപ്ര പ്രവചിക്കുന്നത്.

എട്ടു തവണ ഏഷ്യാ കപ്പില്‍ ജേതാക്കളായി റെക്കോര്‍ഡിട്ട ടീമാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. 2023ല്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയികളായതെങ്കില്‍ ഇത്തവണ കിരീടം നിലനിര്‍ത്താനുള്ള ദൗത്യം സൂര്യകുമാര്‍ യാദവിനാണ്. അദ്ദേഹത്തിനു കീഴില്‍ ടീമിന്റെ ആദ്യത്തെ പ്രധാന ടൂര്‍ണമെന്റ് കൂടിയാണിത്.

HARDIK PANDYA

ചോപ്രയുടെ പ്രവചനമിങ്ങനെ

എട്ടു ടീമുകള്‍ അണിനിരക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ ഇത്തവണയും കിരീടമുയര്‍ത്തുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. യൂട്യൂബിലെ ഷോര്‍ട്ട് വീഡിയോയിലാണ് അദ്ദേഹം നിര്‍ണായക പ്രവചനം നടത്തിയിരിക്കുന്നത്. ഈ മാസം 28നു നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലാവും കലാശപ്പോര്. അഫ്ഗാനെ വീഴ്ത്തി ഇന്ത്യ ചാംപ്യന്മാരാവുമെന്നും അദ്ദേഹം പറയുന്നു.

ലോക റാങ്കിങില്‍ തലപ്പത്തുള്ള ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാവും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. വിക്കറ്റ് വേട്ടയിലും ഇന്ത്യന്‍ താരം തന്നെ തലപ്പത്തു ഫിനിഷ് ചെയ്യും. അതു മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാവുമെന്നും ചോപ്ര പ്രവചിച്ചു.

ഏഷ്യാ കപ്പില്‍ ഇത്തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ഒരു ഇന്ത്യന്‍ താരത്തിനാവും. അതു സ്റ്റാര്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവുമെന്നും അദ്ദേഹം പ്രവചിച്ചു.

അതേസമയം, ചിരവൈരികളായ പാകിസ്താനുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇത്തവണയുള്ളത്. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരും ഇറങ്ങും.

ടി20 ഫോര്‍മാറ്റില്‍ മല്‍സരങ്ങളുള്ള മൂന്നാമത്തെ മാത്രം ഏഷ്യാ കപ്പാണ് ഇത്തവണത്തേത്. ബാക്കിയുള്ള എഡിഷനുകളെല്ലാം ഏകദിന ഫോര്‍മാറ്റിലായിരുന്നു. 2016ലാണ് ആദ്യമായി ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് അരങ്ങേറിയത്. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തു.

VARUN

അടുത്ത എഡിഷന്‍ 2022ലായിരുന്നു. അന്നു ഇന്ത്യ ഫൈനല്‍ പോലുമെത്തിയില്ല. ശ്രീലങ്കയും പാകിസ്താനുമാണ് കലാശക്കളിയില്‍ ഏറ്റുമുട്ടിയത്. ദസുന്‍ ഷനക നയിച്ച ലങ്കന്‍ ടീം വിജയ കിരീടവും ചൂടി.

ഇന്ത്യയുടെ കളികള്‍ എപ്പോഴെല്ലാം?

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ അങ്കം ചൊവ്വാഴ്ച ആതിഥേയരായ യുഎഇക്കെതിരേയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണി മുതലാണ് മല്‍സരം. തുടര്‍ന്നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടം. അടുത്ത ഞായറാഴ്ച രാത്രി എട്ടിനു ദുബായില്‍ തന്നെയാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോയും നടക്കുക.

അതിനു ശേഷം അവസാന ഗ്രൂപ്പ് മല്‍സരത്തിനായി ഇന്ത്യ അബുദാബിയിലേക്കു തിരിക്കും. 19ന് ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മൂന്നു കളികളും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി സൂപ്പര്‍ ഫോറിലേക്കു മുന്നേറുകയാവും ഇന്ത്യയുടെ ലക്ഷ്യം.

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപറ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.

Story first published: Sunday, September 7, 2025, 13:16 [IST]
Other articles published on Sep 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+