For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: അഭിഷേകും സഞ്ജുവും ഹാര്‍ദിക്കുമല്ല, തുറുപ്പുചീട്ട് അവന്‍!! തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

യുഎഇയില്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. അഭിഷേക് ശര്‍മയോ, സഞ്ജു സാംസണോ, ഹാര്‍ദിക് പാണ്ഡ്യയോ ആവില്ല ടീമിന്റെ തുറുപ്പുചീട്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരാണ് ഇന്ത്യ. 2023ലെ അവസാന എഡിഷനില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്. ഇത്തവണ സൂര്യകുമാര്‍ യാദവിനു കീഴില്‍ ശക്തമായ ടീമുമായാണ് ഇന്ത്യ ടൂര്‍ണമെന്റിനെത്തുന്നത്. ചിരവൈരികളായ പാകിസ്താനുമുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.

VARUN CHAKRAVARTHY

തുറുപ്പുചീട്ട് അവന്‍

ടി20 സ്‌പെഷ്യലിസ്റ്റും മിസ്റ്ററി സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തിയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നാണ് ഇര്‍ഫാന്‍ ചൂണ്ടിക്കാണിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം വരുണിനെ വാനോളം പുകഴ്ത്തിയത്.

വരുണ്‍ ചക്രവര്‍ത്തി ഇത്തവണത്തെ ഏഷ്യാ കപ്പില്‍ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നു കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാരണം അവനെ സംബന്ധിച്ച് ഇതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലെയായിരിക്കും. 2021ല്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ വരുണ്‍ ടീമിന്റെ ഭാഗമായിരുന്നു. അവനു അവിടെ നന്നായി പെര്‍ഫോം ചെയ്യാനും കഴിഞ്ഞില്ല.

അതുകൊണ്ടു തന്നെ ഞാന്‍ ഇത്തവണ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുക വരുണിനെയായിരിക്കും. കാരണം ഇപ്പോള്‍ വളരെ മികച്ച ഫോമിലാണ് അവന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നല്ല ആത്മവിശ്വാസവും വരുണിനുണ്ട്. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കളിക്കാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ താന്‍ വരുണിന്റെ പേരാണ് പറയുകയെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ആദ്യ വരവില്‍ ദയനീയമായി പരാജയപ്പെട്ട വരുണ്‍ രണ്ടാംവരവില്‍ ആളാകെ മാറിയിരിക്കുകയാണ്. ഐസിസിയുടെ ടി20 റാങ്കിങില്‍ ലോകത്തിലെ നാലാം നമ്പര്‍ ബൗളര്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതോടെയാണ് വരുണിന്റെ തലവര മാറിയത്.

തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ടി20 ടീമിലെ അവിഭാജ്യ ഘടകമായിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. രണ്ടാംവരവില്‍ ഇതിനകം 12 ടി20കളിലാണ് വരുണ്‍ കളിച്ചിട്ടുള്ളത്. 31 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയും അദ്ദേഹം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. 13 മല്‍സരങ്ങളില്‍ നിന്നും 7.66 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകള്‍ വരുണ്‍ പിഴുതിരുന്നു.

ഇനി ഏഷ്യാ കപ്പിലും തന്റെ മാജിക്കല്‍ ഫോം ആവര്‍ത്തിക്കാനായാരിക്കും വരുണിന്റെ ശ്രമം. 2021ലെ ടി20 ലോകകപ്പില്‍ യുഎഇയില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിട്ട അദ്ദേഹം ഇത്തവണ അതിന്റെ ക്ഷീണം തീര്‍ക്കാന്നുള്ള തയ്യാറെടുപ്പിലാണ്.

VARUN SURYA

ടീം കോമ്പിനേഷന്‍

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ എങ്ങനെയാവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍. ആദ്യ ഏഴില്‍ ബാറ്റ് ചെയ്യാനും നാലോവര്‍ ബൗള്‍ ചെയ്യാനും ശേഷിയുള്ള ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നീ രണ്ടു ലോകോത്തര ഓള്‍റൗണ്ടര്‍മമാരുടെ സാന്നിധ്യം ഇന്ത്യക്കു വലിയ പ്ലസ് പോയിന്റാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുള്ളതിനാല്‍ ഏതു തരത്തിലുള്ള ബൗളിങ് കോമ്പിനേഷനും ഇന്ത്യക്കു സെറ്റ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

ഹാര്‍ദിക്കിനൊപ്പം ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരുള്‍പ്പെടുന്നതായിരിക്കണം ഇന്ത്യയുടെ പേസാക്രമണം. സ്റ്റാര്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തന്റെ ടീം കോമ്പിനേഷനില്‍ നിന്നും ഒഴിവാവാക്കിയ ഇര്‍ഫാന്‍ പകരം പാര്‍ട്ട്‌ടൈം ബൗളറായി അഭിഷേക് ശര്‍മയെ ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടി.

യുഎഇയിലെ മല്‍സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന പിച്ചുകളും മഞ്ഞുവീഴ്ചയുമെല്ലാം പരിഗണിച്ചാവും അന്തിമ ടീം കോമ്പിനേഷന്‍ തീരുമാനിച്ചേക്കുക. പക്ഷെ ഞാന്‍ ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിരെയാവും ബൗളിങില്‍ ഉള്‍പ്പെടുത്തുകയെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 4, 2025, 10:18 [IST]
Other articles published on Sep 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+