Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവില്ല!! സൂപ്പര്‍ താരമടക്കം 2 പേരും കൂടി പുറത്ത്; ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ 11

ദുബായ്: ഏഷ്യാ കപ്പില്‍ ഇത്തവണ ഫൈനലിലെത്തിയ ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. സൂപ്പര്‍ ഫോറിലെ രണ്ടാമങ്കത്തില്‍ ബംഗ്ലാദേശിനെ 41 റണ്‍സിനു തകര്‍ത്താണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ഫൈനല്‍ പ്രവേശനം. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള സൂപ്പര്‍ ഫോറിലെ വിജയികളായിരിക്കും ഞായറാഴ്ചത്തെ കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികള്‍.

വിജയിക്കാനായെങ്കിലും ഇന്ത്യയെ സംബന്ധിച്ച് വീണ്ടുമൊരു കംപ്ലീറ്റ് ടീം പെര്‍ഫോമന്‍സായിരുന്നില്ല ഈ കളിയിലേത്. അഭിഷേക് ശര്‍മയൊഴികെ ബാക്കിയുള്ളവരെല്ലാം ബാറ്റിങില്‍ പതറിയപ്പോള്‍ ഫീല്‍ഡിങില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യ ദുരന്തമായി മാറി. അഞ്ചു ക്യാച്ചുകളാണ് ഈ കളിയില്‍ ഇന്ത്യ പാഴാക്കിക്കളഞ്ഞത്. ഫൈനലില്‍ ഈ പിഴവുകളെല്ലാം തീര്‍ച്ചയായും ഇന്ത്യ ഒഴിവാക്കിയേ തീരൂ.

SANJU GAMBHIR

നാളെ (വെള്ളി) ശ്രീലങ്കയുമായിട്ടാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം. ലങ്ക ഇതിനകം പുറത്തായതിനാല്‍ മല്‍സരഫലവും അപ്രസക്തമാണ്. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങളോടെയാവും ഇന്ത്യ ഇറങ്ങിയേക്കുക. സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ടീമില്‍ മാറ്റങ്ങളുറപ്പ്?

ഫൈനലിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞതിനാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ഇലവനില്‍ തീര്‍ച്ചയായും മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തേ അപ്രസക്തമായ അവസാന ഗ്രൂപ്പ് മല്‍സരത്തിലും ഇതു കണ്ടതാണ്. അന്നു രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളിച്ചത്. ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കു വിശ്രമം നല്‍കി പകരം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെ കളിപ്പിക്കുകയായിരുന്നു.

ലങ്കയുമായുള്ള കളിയില്‍ മൂന്നു മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേക്കും. ബാറ്റിങ് ലൈനപ്പില്‍ ടോപ്പ് ഫോറില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. മിന്നുന്ന ഫോമിലുള്ള ലോക ഒന്നാം നമ്പര്‍ താരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ തന്നെയാവും ഓപ്പണിങില്‍ ഇറങ്ങുക. മൂന്നാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ ഉറപ്പിക്കാം.

ഫൈനലിനു മുമ്പ് സൂര്യയില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് ടീമിനു ആവശ്യമാണ്. അതിനുള്ള അവസാനത്തെ അവസരമായിരിക്കും അടുത്ത മല്‍സരം. സ്‌ക്കൈക്കു ശേഷം യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയെ ഉറപ്പിക്കാം. പക്ഷെ അഞ്ചാം നമ്പറില്‍ ഇന്ത്യ ആദ്യം മാറ്റം വരുത്തും. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു പകരം ജിതേഷ് ശര്‍മയ്ക്കു നറുക്കുവീഴും.

ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ തുടരും. ജിതേഷിനേക്കാള്‍ മുമ്പ് അഞ്ചാമായി അദ്ദേഹത്തെ ബാറ്റുങിനു ഇറക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ അത്തരമൊരു പരീക്ഷണം നടത്തിയിരുന്നു. ഹാര്‍ദിക്കിനു ശേഷം ഫിനിഷറായ റിങ്കു സിങിന്റെ ഊഴമായിരിക്കും. ഇതോടെ സ്ഥാനം നഷ്ടമാവുക സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയക്കാവും.

INDIAN TEAM

ഈ ടൂര്‍ണമെന്റില്‍ ദുബെയ്ക്കു ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. അതിനാല്‍ റിങ്കുവിനെ ഉറപ്പായും ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഹാര്‍ദിക്കിനു പിന്നില്‍ ആറാമനായിട്ടാവും അദ്ദേഹം ബാറ്റ് ചെയ്‌തേക്കുക. ഏഴാം നമ്പറായിരിക്കും ജിതേഷിന്. എട്ടാമായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ തന്നെ തുടരും.

ബൗളിങിലേക്കു വന്നാല്‍ സ്റ്റാര്‍ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം നല്‍കാനിടയില്ല. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്ര്പീത് ബുംറയ്ക്കു വിശ്രമം നല്‍കി പകരം ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ ടീമിലക്കു വിളിച്ചേക്കുകയും ചെയ്യും. ഇലവനിലെ മൂന്നാമത്തെ മാറ്റവും ഇതു തന്നെയായിരിക്കും.

സാധ്യതാ പ്ലെയിങ് 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Thursday, September 25, 2025, 7:02 [IST]
Other articles published on Sep 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+