Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്- കോലി ഓപ്പണിങ്, നയിക്കാന്‍ ധോണി; സൂര്യക്കു പകരം പാക് താരം!! ലീയുടെ ഏഷ്യന്‍ 11

ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് യുഎഇയില്‍ പുരോഗമിക്കവെ ഏഷ്യയിലെ ഓള്‍ടൈം ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. ഫോക്‌സ് ക്രിക്കറ്റുമായി സംസാരിക്കവെ 12 പേരുള്‍പ്പെട്ട സംഘത്തെ അദ്ദേഹം തിരഞ്ഞെടുത്തത്.

ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ ക്രിക്കറ്റിലെ അതികായന്മാര്‍ മുതല്‍ അസോസിയേറ്റ് ടീമുകളായ ഹോങ്കോങ്, യുഎഎ എന്നിവര്‍ വരെയുള്ള ടീമുകളിലെ കളിക്കാര്‍ ഇലവന്റെ ഭാഗമാണ്. ഈ ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഇന്ത്യന്‍ ടി20 ക്യാപ്റ്റനും ഈ ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുമായ സൂര്യകുമാര്‍ യാദവ് തഴയപ്പെട്ടുവെന്നതാണ്.

കൂടാതെ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സൂര്യകുമാര്‍ യാദവിനും ഇലവനില്‍ സ്ഥാനമില്ല. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഈ സൂപ്പര്‍ ടീമിന്റെ ക്യാപ്റ്റന്‍. ലീ തിരഞ്ഞെടുത്ത ഇലവനില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നു പരിശോധിക്കാം.

ROHIT KOHLI BUMRAH

അഞ്ചു ഇന്ത്യക്കാര്‍

പ്രതീക്ഷിക്കപ്പെട്ടതു പോലെ ഏഷ്യന്‍ ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ടീമായ ഇന്ത്യയില്‍ നിന്നു തന്നെയാണ് ബ്രെറ്റ് ലീയുടെ ഇലവനില്‍ കൂടുതല്‍ കളിക്കാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 12 പേരില്‍ അഞ്ചും ഇന്ത്യക്കാരാണ്. ഇന്ത്യയുടെ മുന്‍ നായകരും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഏഷ്യന്‍ ഓള്‍ടൈം ടി20 ഇലവന്റെ ഓപ്പണിങ് ജോടികള്‍.

ഈ ഫോര്‍മാറ്റില്‍ ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച രണ്ടു റണ്‍വേട്ടക്കാര്‍ കൂടിയാണ് രോക്കോ. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ഫൈനലിലെ ഹീറോ കൂടിയയായിരുന്നു കോലി. കിരീട വിജയ്ത്തിനു പിന്നാലെയാണ് രോഹിത്തും കോലിയും അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ തഴഞ്ഞ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്വാനെയാണ്. സ്‌ട്രൈക്ക് റേറ്റ് മോശമായതു കാരണം ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ബാബര്‍ ആസമിനൊപ്പം പാക് ടീമില്‍ നിന്നും തഴയപ്പെട്ട ബാറ്റര്‍ കൂടിയാണ് റിസ്വാന്‍. ലീയുടെ ഇലവനിലെ നാലാമനായി ഹോങ്കോങ് താരമായ ബാബര്‍ ഹയാത്താണുള്ളത്.

MS DHPONI

അതിനുശേഷം അഞ്ചാം നമ്പറിലാണ് ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ സ്ഥാനം. ഐസിസിയുടെ മൂന്നു വ്യത്യസ്ത ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. ധോണി കഴിഞ്ഞാല്‍ ആറാമന്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ബാറ്റ് കൊണ്ടു മാത്രമല്ല, ബോള്‍ കൊണ്ടും മാച്ച് വി്ന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയും അഫ്ഗാനിസ്താന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനുമാണ്. തുടര്‍ന്നു നാലു ഫാസ്റ്റ് ബൗളര്‍മാണ് ഇലവനിലുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്.

അദ്ദേഹം കഴിഞ്ഞാല്‍ മറ്റൊരു കിടിലന്‍ ഫാസ്റ്റ് ബൗളര്‍ പാകിസ്താന്റെ ഹാരിസ് റൗഫാണ്. യുഎയുടെ പേസ് ജോടികളായ മുഹമ്മദ് നവീദ്, അംജാദ് ജാവേദ് എന്നിവരാണ് ഇലവനിലെ അവസാനത്തെ രണ്ടു കളിക്കാര്‍.

ബ്രെറ്റ് ലീയുടെ ഓള്‍ടൈം ഏഷ്യന്‍ 11

വിരാട് കോലി, രോഹിത് ശര്‍മ, മുഹമ്മദ് റിസ്വാന്‍, ബാബര്‍ ഹയാത്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വനിന്ദു ഹസരംഗ, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ. അംജാദ് ജാവേദ്, മുഹമ്മദ് നവീദ്, ഹാരിസ് റൗഫ്.

Story first published: Sunday, September 14, 2025, 15:23 [IST]
Other articles published on Sep 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+