Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഗില്‍- ജയ്‌സ്വാള്‍ ഓപ്പണിങ്, 3ല്‍ സായ്!! ടീമില്‍ രാഹുലും; ഇതാ ബെസ്റ്റ് 11

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഇനി ഇന്ത്യ കളിക്കാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് ഏഷ്യാ കപ്പാണ്. ടി20 ഫോര്‍മാറ്റിലുള്ള ഈ ചാംപ്യന്‍ഷിപ്പ് ഒക്ടോബറിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അടുത്തിടെയുണ്ടായ ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുമോയെന്ന കാര്യവും ഉറപ്പാിയിട്ടില്ല.

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും ഇത്തവണയിറങ്ങുക. സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീമിന്റെ ആദ്യത്തെ പ്രധാന ടൂര്‍ണമെന്റ് കൂടിയാണിത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയെന്നുറപ്പാണ്. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്ലില്‍ കസറിയവരെ മാത്രമുള്‍പ്പെടുത്തി ഇന്ത്യന്‍ 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

gill jaiswal

ടോപ്പ് ത്രീയില്‍ ഇവര്‍

ഇന്ത്യന്‍ ടീമിന്റെ ടോപ്പ് ത്രീയെടുത്താല്‍ ഓപ്പണിങ് ജോടികള്‍ യുവ സൂപ്പര്‍ താരങ്ങളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും. കാരണം ഐപിഎല്ലില്‍ രണ്ടു പേരുടെയും പ്രകടനം ഗംഭീരമായിരുന്നു. അതിനാല്‍ ഓപ്പണിങില്‍ ഇവരേക്കാള്‍ മികച്ചൊരു സഖ്യത്തെ ഇന്ത്യക്കു ലഭിക്കുകയുമില്ല. അവസാനമായി ഇന്ത്യ കളിച്ച മൂന്നു ടി20 പരമ്പരകളിലും ടീമിന്റെ ഓപ്പണിങ് ജോടികള്‍ സഞ്ജു സാംസണു അഭിഷേക് ശര്‍മയുമായിരുന്നു.

പക്ഷെ ഐപിഎല്ലില്‍ രണ്ടു പേര്‍ക്കും ബാറ്റിങില്‍ കാര്യമായി തിളങ്ങാനിയിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഏറ്റവുംബെസ്റ്റ് പ്ലെയിങ് ഇലവനില്‍ ഇവര്‍ സ്ഥാനവും അര്‍ഹിക്കുന്നില്ല. എന്നാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ സ്‌ക്വാടഡിന്റെ ഭാഗമാക്കാം.

SURYAKUMAR YADAV

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ 14 മല്‍സരങ്ങിളില്‍ നിന്നും ഇതിനകം 649 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ആറു ഫിഫ്റ്റികളടക്കമാണിത്. ജയ്‌സ്വാളാവട്ടെ രാജസ്ഥാന്‍ റോയല്‍സിനായി 14 കളിയില്‍ നിന്നും ആറു ഫിഫ്റ്റികളോടെ 559 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇന്ത്യക്കായി മൂന്നം നമ്പറില്‍ കളിക്കേണ്ടത് മറ്റൊരു യുവതാരം സായ് സുദര്‍ശനാണ്. ഐപിഎല്ലില്‍ ഇപ്പോള്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയാണ് അദ്ദേഹം. ജിടിക്കായി 13 കളിയി നിന്നും അഞ്ചു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുടക്കം സായ് വാരിക്കൂട്ടിയത് 679 റണ്‍സാണ്.

മധ്യനിര, ബൗളിങ്

സായ് സുദര്‍ശനു ശേഷം ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിക്കേണ്ടത് ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഈ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അദ്ദേഹം കാഴ്ചവയ്ക്കുന്നത്. 14 മല്‍സരങ്ങളില്‍ നിന്നും 640 റണ്‍സ് സ്‌കൈ ഇതിനകം കുറിച്ചുകഴിഞ്ഞു. മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും ഇതോടെ സൂര്യ പഴങ്കഥയാക്കിയിരുന്നു.

സൂര്യ കഴിഞ്ഞാല്‍ അഞ്ചാമന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 13 മല്‍സരങ്ങളില്‍ നിന്നും രാഹുല്‍ നേടിയത് 539 റണ്‍സാണ്. അദ്ദേഹം കഴിഞ്ഞാല്‍ ആറാമന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മുംബൈ ഇന്ത്യന്‍സിനായി 187 റണ്‍സും 13 വിക്കറ്റുരളും അദ്ദേഹം നേടിയിട്ടുണ്ട്.

ഹാര്‍ദിക്കിനു ശേഷം മറ്റൊരു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കളിക്കാനിറങ്ങും. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായ അദ്ദേഹം 263 റണ്‍സും അഞ്ചു വിക്കറ്റുകളുമാണ് ഈ സീസണില്‍ സ്വന്തമാക്കിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയാണുള്ളത്. കെകെആറിനായി 17 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് സിങ് എന്നിവരാണ് ടീമിലെ മൂന്നു പേസര്‍മാര്‍.

ഗുജറാത്ത് ടൈറ്റന്‍സിനായി 14 കളിയില്‍ 24 വിക്കറ്റുകളാണ് പ്രസിദ്ധ് പോക്കറ്റിലാക്കിയത്. പഞ്ചാബ് കിങ്‌സിനു വേണ്ടി അര്‍ഷദീപ് 18ഉം മുംബൈ ഇന്ത്യന്‍സിനായി ബുംറ 17ഉം വിക്കറ്റുകളെടുത്തു.

ഏഷ്യാ കപ്പിലെ ഇന്ത്യന്‍ 11

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Friday, May 30, 2025, 13:19 [IST]
Other articles published on May 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+