Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: സൂപ്പര്‍ താരവും ഫിനിഷറും ഔട്ട്!! ശ്രേയസിനു കോള്‍; ഇതാ ചോപ്രയുടെ ടീം ഇന്ത്യ

ഏഷ്യാ കപ്പിനുളള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കവെ തന്റെ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചില സര്‍പ്രൈസുകള്‍ അദ്ദേഹത്തിന്റെ ടീമിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ടെസ്റ്റ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലും ഫിനിഷര്‍ റിങ്കു സിങും ചോപ്രയുടെ ടീമില്‍ നിന്നും തഴയപ്പെട്ടു.

എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയും ചെയ്തു. അടുത്ത മാസം ഒമ്പതു മുതല്‍ 28 വരെ യുഎഅയിലാണ് ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.

SANJU ABHISHEK

ടീമില്‍ ആരെല്ലാം?

ഇന്ത്യന്‍ ഏഷ്യാ കപ്പ് ടീമിലെ ആദ്യത്തെ താരമായി ഞാന്‍ തിരഞ്ഞെടുക്കുക അഭിഷേക് ശര്‍മയെയാണ്. താന്‍ വളരെ കരുത്തനായ താരമാണെന്നു അദ്ദേഹത്തിന്റെ കണക്കുകള്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരേ മുംബൈയില്‍ അഭിഷേക് ബാറ്റ് ചെയ്ത രീതി കണ്ടാല്‍ വെറുമൊര മികച്ച താരമല്ല, മറിച്ച് ലോകത്തിലെ മികച്ചവരില്‍ ഒരാളെന്നു മനസ്സിലാവും. അഭിഷേകാണ് ഇപ്പോള്‍ തലപ്പത്തെന്നു ഐസിസി റാങ്കിങും പറയുന്നു.

രണ്ടാമതായി ഞാന്‍ സഞ്ജു സാംസണിനെ ടീമിലെടുക്കും. കഴിഞ്ഞ ഒരു വര്‍ഷമായി നമ്മള്‍ എതിരാളികളെ തരിപ്പണമാക്കി കൊണ്ടിരിക്കുകയാണ്. അതില്‍ സഞ്ജുവിനും റോളുണ്ട്. മൂന്നു സെഞ്ച്വറികളടക്കം 400ന് മുകളില്‍ സ്‌കോര്‍ ചെയ്തു. അദ്ദേഹത്തിനു ഒരുപാട് ഡെക്കുകളുണ്ട്്, ഷോര്‍ട്ട് ബോളിനെതിരേ പ്രശ്‌നവുമുണ്ട്. പക്ഷെ അതു സഞ്ജുവിനെ ടീമില്‍ നിന്നൊഴിവാക്കാനുള്ള ശക്തമായ കാരണമാവുന്നില്ല.

മൂന്നാം നമ്പറില്‍ ഞാന്‍ തിലക് വര്‍മയെ എടുക്കും. അവന്‍ ഈ റോളില്‍ തന്നെ തുടരുമോയെന്ന കാര്യത്തില്‍ ഒരു ഗ്യാരണ്ടിയുമില്ല. ഈ പൊസിഷനില്‍ 50നടുത്ത് ബാറ്റിങ് ശരാശരി തിലകിനുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെനാട്ടില്‍ തുടരെ രണ്ടു സെഞ്ച്വറികളും അവന്‍ നേടി. ഉയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റും അവനുണ്ട്.

തിലകിനു ശേഷം സൂര്യകുമാര്‍ യാദവാണുള്ളത്. അദ്ദേഹത്തിന്റൈ നമ്പറുകളെ കുറിച്ച് നമ്മള്‍ പറുന്നത് നാണക്കേടായിരിക്കും. സൂര്യ നമ്മുടെ മിസ്റ്റര്‍ 360യാണ്. മികച്ച ഫോമിലേക്കു മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. ഞാന്‍ നാലാമനായാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതെങ്കിലും ഇതു മാറാമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

ശ്രേയസ് ടീമില്‍

സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ അഞ്ചാമനായി ഞാന്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തും. അദ്ദേഹം എന്റെ ടീമിന്റെ ഭാഗമാണ്. ടീമിലുണ്ടെങ്കില്‍ ഇലവനിലും ശ്രേയസിനെ ഞാന്‍ ഉള്‍പ്പെടുത്തും. ബാറ്റിങ് നിരയെ ഞാന്‍ ദീര്‍ഘിപ്പിക്കുകയാണ്. ശ്രേയസിനു ഇപ്പോള്‍ കളിക്കാനുള്ള അര്‍ഹതയുണ്ട്. എല്ലം ശരിയായ രീതിയില്‍ വന്നാല്‍ ക്യാപ്റ്റന്‍സി സ്ഥാനത്തേക്കു പോലും അദ്ദേഹം വരും.

SHREYAS IYER

ആറാമനായി ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്. അദ്ദേഹത്തിനു എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. ബൗളിങിലും ബാറ്റിങിലും തിളങ്ങുന്ന ഹാര്‍ദിക് എന്റെ ഗെയിം ചേഞ്ചറും കൂടിയാണ്. ടീമിലെ ഏറ്റവും മൂല്യമേറിയ താരവും അദ്ദേഹെ തന്നെയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഏഴാമനായി വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലാണ്. ബാറ്റിങില്‍ മുന്‍നിരയിലേക്കും കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. എട്ടാമനായി വാഷിങ്ടണ്‍ സുന്ദറിനെയാണ് ഞാനെടുത്തത്. ടി20യില്‍ എട്ടാം നമ്പറില്‍ വരെ ബാറ്റിങ് വേണമെന്നു ഞാന്‍ വിശ്വസിക്കുന്നു. തുടര്‍ന്നു ബൗളര്‍മാരായി വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എ്ന്നിവരും കൂടി ചേരുന്നെേതാ തന്റെ ഇലവന്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചോപ്രയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ്

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ജിതേഷ് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ്.

Story first published: Tuesday, August 19, 2025, 10:51 [IST]
Other articles published on Aug 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+