Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഗില്ലില്ല, സഞ്ജു വൈസ് ക്യാപ്റ്റന്‍! മറ്റു 2 റോളും, ശശാങ്കും ടീമില്‍; ഇന്ത്യന്‍ 11

ഈ വര്‍ഷം ഇനി ശേഷിക്കുന്ന ഏറ്റവും പ്രധനപ്പെട്ട അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്. യുഎഎയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് അണിനിരക്കുന്നത്. 2023ലെ അവസാന എഡിഷന്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു. അന്നു രേഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയാണ് ചാംപ്യന്‍മാരായത്. പക്ഷെ ഇത്തവണ ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോയെന്ന കാര്യം പോലും ഇനിയും ഉറപ്പായിട്ടില്ല.

സമീപാകലത്തു പാകിസ്താനുമായുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ അവരുമായി ക്രിക്കറ്റ് കളിക്കരുതെന്ന ആവള്യമാണ് പല കോണുകളില്‍ നിന്നുമുയരുന്നത്. അതുകൊണ്ടു തന്നെ ടീമിനെ അയക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അനുവാദം തേടിയിരിക്കുകയാണ് ബിസിസിഐ.

സര്‍ക്കാരില്‍ നിന്നും പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ കാണാന്‍ സാധിക്കുകയുള്ളൂ. ഏഷ്യാ കപ്പ് നിലനിര്‍ത്തുന്നതിനായി ടീമിനെ അയക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയാണെങ്കില്‍ ഇന്ത്യയുടെ ശക്തമായ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SANJU SURYA

സഞ്ജുവിന് മൂന്നു റോള്‍?

ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇത്തവണത്തെ ഏഷ്യാ കപ്പിലും ഉറപ്പിക്കാം. അദ്ദേഹമില്ലാതെ കഴിഞ്ഞ മൂന്നു ടി20 പരമ്പരകളിലും ഇന്ത്യ കളിച്ചിട്ടില്ല. ഇവയില്‍ മൂന്നു സെഞ്ച്വറികളടക്കം നേടി കോച്ച് ഗൗതം ഗംഭീറിന്റെ വിശ്വാസവും സഞ്ജു നേടിയെടുത്തു കഴിഞ്ഞു.

അതിനാല്‍ ഏഷ്യാ കപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ അദ്ദേഹം തന്നെയായിരിക്കും. ഈ റോളിലാണ് കഴിഞ്ഞ പരമ്പരകളിലെല്ലാം സഞ്ജു ഇറങ്ങയിയത്. മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. ഏഷ്യ കപ്പിലും അദ്ദേഹം തന്നെയാവും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍.

രണ്ടാമത്തെ ഓപ്പണറായി കളിച്ചേക്കുക യശസ്വി ജയ്‌സ്വാളായിരിക്കും. മുന്‍ പരമ്പരകളില്‍ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന അഭിഷേക് ശര്‍മയ്ക്കു റിസര്‍വ് ഓപ്പണര്‍മാരുടെ നിരയിലാവും സ്ഥാനം. പുതിയ ടെസ്റ്റ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിനു ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല. നേരത്തേ ടി20യില്‍ കളിച്ചപ്പോഴൊന്നും അദ്ദേഹത്തിനു കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല.

ഗില്ലിനെ മാറ്റി നിര്‍ത്തിയാല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം കൂടി സഞ്ജുവിനു ലഭിക്കാനിടയുണ്ട്. കാരണം നായകന്‍ സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ക്യാപ്റ്റന്റെ റോളില്‍ കൂടുതല്‍ അനുവഭവസമ്പത്തുള്ളത് അദ്ദേഹത്തിനുതന്നെയാണ്. ഇതു സംഭവിച്ചാല്‍ വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ എന്നിങ്ങനെ മൂന്നു റോളുകള്‍ സഞ്ജുവിലേക്കു ഒരുമിച്ചു വരികയും ചെയ്യും.

ലൈനപ്പില്‍ ആരെല്ലാം?

ഓപ്പണിങിനു ശേഷം ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ കളിക്കുക യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയായിരിക്കും. നേരത്തേ ഈ പൊസിഷനില്‍ കളിച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തുടരെ രണ്ടു സെഞ്ച്വറിയടക്കം നേടി തിലക് ഞെട്ടിച്ചിരുന്നു.

നാലാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് കളിക്കുക. നിലവില്‍ ശസ്തക്രിയക്കു ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണങ്കിലും ഏഷ്യാ കപ്പ് ആവുമ്പോഴേക്കും പൂര്‍ണ ഫിറ്റായി മാറുമെന്നാണ് വിവരം. അഞ്ചാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും.

HARDIK PANDYA

ആറാം നമ്പറിലെത്തുക വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരിക്കും. യുഎഇയിലെ സ്ലോ പിച്ചുകളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിയും. ഏഴാമനായി ഫിനിഷറുടെ റോളില്‍ പുതുമുഖമായ ശശാങ്ക് സിങിനെ ഇന്ത്യ കൊണ്ടു വന്നേക്കും.

റിങ്കു സിങ് സമീപകാലത്തു തുടരെ ഫ്‌ളോപ്പാവുന്ന സാഹചര്യത്തില്‍ ശശാങ്ക് തന്നെയാവും ബെസ്റ്റ്. അതിനു ശേഷം എട്ടാമനായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുണ്ടാവും. തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ ഊഴമായിരിക്കും.

മിസ്റ്ററി ബൗളറായി വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ പ്രധാന സ്പിന്നര്‍. ടി20യില്‍ നിലവില്‍ ഏറ്റവും അപകടകാരിയായ ബൗളര്‍ അദ്ദേഹം തന്നെയാണ്. ഇതിനു ശേഷം ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറയെയും അര്‍ഷ്ദീപ് സിങിനെയുമാവും ഇന്ത്യ കളിപ്പിക്കുക.

ഇന്ത്യയുടെ ശക്തമായ സാധ്യതാ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ശശാങ്ക് സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Monday, July 21, 2025, 7:02 [IST]
Other articles published on Jul 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+