Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജുവിന് പ്രൊമോഷന്‍!! 2 സൂപ്പര്‍ താരങ്ങളില്ല: ഒമാനെതിരേ പുതിയ ലുക്കില്‍ 11

അബുദാബി: ഏഷ്യാ കപ്പില്‍ രണ്ടു തുടര്‍ ജയങ്ങളുമായി സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയ ടീം ഇന്ത്യ മറ്റൊര ജയത്തോടെ ഗ്രൂപ്പുഘട്ടം അവസാനിപ്പിക്കാനുറച്ചായിരിക്കും ഒമാനെതിരേ ഇറങ്ങുക. ഈ വെള്ളിയാഴ്ച രാത്രി അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിലാണ് അസോസിയേറ്റ് ടീമുകളിലൊന്നായ ഒമാനുമായി ഇന്ത്യ ഏറ്റുമുട്ടുക.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലേതു പോലെ മറ്റൊരു വമ്പന്‍ ജയമായിരിക്കും ഒമാനെതിരേയും സൂര്യകുമാര്‍ യാദവും സംഘവും ലക്ഷ്യമിടുക. ആദ്യ രണ്ടു കളിയിലും ഒരേ പ്ലെയിങ് ഇലവനെ പരീക്ഷിച്ച ഇന്ത്യ അടുത്ത മല്‍സരത്തില്‍ ഉറപ്പായും ചില മാറ്റങ്ങള്‍ വരുത്തിയേക്കും. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

SANJU SURYA

ടോപ്പ് ത്രീയില്‍ മാറ്റം

ഒമാനെതിരേ ഇന്ത്യന്‍ ടോപ്പ് ത്രീയില്‍ മാറ്റം പ്രതീക്ഷിക്കാം. ഓപ്പണിങില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വെടിക്കെട്ട് ബാറ്ററര്‍ അഭിഷേക് ശര്‍മയും തന്നെ തുടരും. രണ്ടു പേര്‍ക്കും ആദ്യ മല്‍സരങ്ങളിലും കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനോ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനോ സാധിച്ചിരുന്നില്ല.

ഈ കുറവ് നികത്താനുള്ള ഏറ്റവും മികച്ച അവസരമാവും ഒമാനുമായുള്ള മല്‍സരം. ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ നേടാനായിരിക്കു രണ്ടു പേരുടെയും ശ്രമം. മൂന്നാം നമ്പറിലായിരിക്കും ഇന്ത്യ വലിയൊരു മാറ്റം വരുത്തിയേക്കുക. കഴിഞ്ഞ രണ്ടു കളിയിലു നായകന്‍ സൂര്യകുമാര്‍ യാദവാണ് ഈ പൊസിഷനില്‍ കളിച്ചത്. മികച്ച പ്രകടനവും അദ്ദേഹം നടത്തി.

ഒമാനെതിരേ സൂര്യ ഈ റോള്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു വിട്ടുകൊടുത്തേക്കും. കാരണം കഴിഞ്ഞ രണ്ടു മല്‍സങ്ങളിലും സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സൂപ്പര്‍ ഫോര്‍ വരാനിരിക്കവെ അദ്ദേഹത്തിനു ബാറ്റിങില്‍ അവസരം നല്‍കിയേ തീരൂ.

ഒമാനെതിരേ വണ്‍ഡൗണായെത്തി കൂടുകല്‍ ബോളുകള്‍ കളിച്ച് മികച്ചൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ ബാറ്ററെന്ന നിലയില്‍ അതു സഞ്ജുവിന്റെ ആത്മവിശ്വാസമുയര്‍ത്തും. സൂപ്പര്‍ ഫോറില്‍ ബാറ്റിങിലും അദ്ദേഹത്തിന്റെ സേവനം ടീമിനു ആവശ്യമായി വരും. അതിനാല്‍ സഞ്ജുവിനെ ഇന്ത്യക്കു തയ്യാറാക്കി നിര്‍ത്തിയേ തീരൂ. അതിനു ഒമാനേക്കാള്‍ എളുപ്പമുള്ള എതിരാളികളെയും ഇന്ത്യക്കു ലഭിക്കാനില്ല.

മധ്യനിര, ബൗളിങ്

സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പഴയ ബാറ്റിങ് പൊസിഷനായ നാലിലേക്കു തിരികെ പോവും. അഞ്ചാം നമ്പറില്‍ കളിക്കുക തിലക് വര്‍മയായിരിക്കും. ഒരുപക്ഷെ തിലകിനു ബാറ്റിങില്‍ കൂടുതല്‍ അവസരം നല്‍കാന്‍ തന്റെ ബാറ്റിങ് പൊസിഷനായ നാല് സൂര്യ നല്‍കിയാലും അദ്ഭുതപ്പെടാനില്ല.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കി പകരം ഫിനിഷറായ റിങ്കു സിങിനു ആറാമനായി ഇന്ത്യ അവസരം നല്‍കിയേക്കും. കഴിഞ്ഞ രണ്ടു കളിയിലും റിങ്കു ബെഞ്ചിലായിരുന്നു.

RINKU SINGH

റിങ്കു കഴിഞ്ഞാല്‍ ഏഴാമനായി ഓള്‍റൗണ്ടര്‍ ശിവം ദുബെയെ പ്രതീക്ഷിക്കാം. ഹാര്‍ദിക്കിന്റെ അഭാവം നികത്താന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ബാറ്റിങിനൊപ്പം ബൗളിങിലും ദുബെയ്ക്കു കുറച്ചു ഓവറുകള്‍ നല്‍കാം.

എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുണ്ടാവും. തുടര്‍ന്നു രണ്ടു സ്‌പെഷ്ടസിസ്റ്റ് സ്പിന്നമാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി പേസ് ബൗളിങ് ചുമതല അര്‍ഷ്ദീപ് സിങിനും ഇന്ത്യ നല്‍കിയേക്കും.

ഇന്ത്യന് സാധ്യതാ 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.

Story first published: Monday, September 15, 2025, 13:22 [IST]
Other articles published on Sep 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+