Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീഡിയെ ഇര്‍ഫാന്‍ അധിക്ഷേപിച്ചപ്പോള്‍ കൈയടി!! പിന്നെ എന്നോടെന്തിന്? തുറന്നടിച്ച് യൂസുഫ്

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിനായുള്ള പോരാട്ടം മുറുകവെ കളിക്കളത്തിനകത്തും പുറത്തമെല്ലാം ഇന്ത്യ- പാകിസ്താന്‍ വിവാദങ്ങളും ചൂടുപിടിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ നടന്ന മല്‍സരത്തിനിടെ ഇരുടീമുകളും തമ്മിലുള്ള ഹസ്തദാന വിവാദം ഇനിയും തീര്‍ന്നിട്ടില്ല.

അതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മുന്‍ പാക് താരം മുഹമ്മദ് യൂസുഫ് അധിക്ഷേപിച്ചത് പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. ഒരു പാക് ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സൂര്യക്കെതിരേ അദ്ദേഹം ആഞ്ഞടിച്ചത്.

ഇതിനു പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്നും യൂസുഫിനു നേരെ ഉയരുകയും ചെയ്തു. ഇപ്പോഴിതാ തന്റെ വാക്കുകളെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹം രംഗത്തു വന്നിരിക്കുകയാണ്. മാത്രമല്ല, ഇന്ത്യുടെ ഒരു മുന്‍ താരത്തെയും യുസുഫ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതേക്കുറിച്ചു കൂടുതലറിയാം.

MOHAMMAD YOUSUF

യൂസുഫ് പറഞ്ഞതെന്ത്?

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടത്തെ കുറിച്ച് വിശകലനം ചെയ്യവെയാണ് പാക് ചാനല്‍ ചര്‍ച്ചയില്‍ സൂര്യകുമാര്‍ യാദവിനെതിരേ മുഹമ്മദ് യൂസുഫ് ക്ഷുഭിതനായത്. സൂര്യയെ അദ്ദേഹം പന്നിയെന്നു ആവര്‍ത്തിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഷോയുടെ ആങ്കര്‍ ഇതു തിരുത്താന്‍ പല തവണ ശ്രമിച്ചെങ്കിലും യൂസുഫ് ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

ദുബായില്‍ നടന്ന മല്‍സരശേഷം സൂര്യയും ഇന്ത്യന്‍ താരങ്ങളും പാകിസ്താന്‍ കളിക്കാരുമായി ഹസ്തദാനം ചെയാതെ ഗ്രൗണ്ട് വിട്ടതാണ് യൂസുഫിനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. ഇന്ത്യ ഇപ്പോഴും സിനിമാ ലോകത്താണുള്ളത്. എല്ലായ്‌പ്പോഴു സിനിമയിലേതു പോലെയാണ് അവര്‍ മുന്നോട്ടു പോവുന്നത്. അവരുടെ ക്യാപ്ന്‍ 'സുവര്‍' (പന്നി) കുമാര്‍ യാദവാണ്. എന്നിങ്ങനെയായിരുന്നു പരിഹാസരൂപേണ യൂസുഫിന്റെ വാക്കുകള്‍.

മാത്രമല്ല, മാച്ച് ഒഫീഷ്യല്‍സിനെയും അദ്ദേഹം പ്രതിക്കൂട്ടിലാക്കിയിരുന്നു. പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ടീം അംപയര്‍മാരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ മാച്ച് റഫറിയിലൂടെ അവര്‍ തങ്ങളെ പീഡിപ്പിക്കുകയും ചെയ്തുവെന്നും യൂസുഫ് ആരോപണമുന്നയിച്ചിരുന്നു. ഇവയ്ക്കു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം അദ്ദേഹത്തിനെതിരേ പ്രതിഷേധം കത്തിപ്പടര്‍ന്നത്.

SURYAKUMAR YADAV

വിശദീകരണവുമായി യൂസുഫ്

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരായ അധിക്ഷേപം വലിയ കോളിളക്കമുണ്ടാക്കുകയും പല കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെടുകയും ചെയ്തതോടെയാണ് എക്‌സിലൂടെ മുഹമ്മദ് യൂസുഫ് വിശദീകരണവുമായി രംഗത്തു വന്നത്.

പക്ഷെ താന്‍ പറഞ്ഞതു തെറ്റാണെന്നു സമ്മതിക്കാനോ, മാപ്പു പറയാനോയൊന്നും അദ്ദേഹം തയ്യാറായില്ല. മാത്രമല്ല, താന്‍ പറഞ്ഞതിനെ ന്യായീകരിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു യൂസുഫിന്റെ പോസ്റ്റ്.

സ്വന്ത രാജ്യത്തിനായി ഏറെ ആവേശത്തോടെയും മാന്യതയോടെയും കളിക്കുന്ന ഒരു കായിക താരത്തോടും അനാദരവ് കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ഷാഹിദ് ഖാന്‍ അഫ്രീഡി നായയെ പോലെ കുരയ്ക്കുകയാണെന്നു നേരത്തേ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞപ്പോള്‍ അതിനെ ഇന്ത്യന്‍ മാധ്യമങ്ങളും ആളുകളുമെല്ലാം പ്രശംസിച്ചത് എന്തിനാണ്?

ബഹുമാനത്തെയും അന്തസിനെ പറ്റിയുമെല്ലാം ഇപ്പോള്‍ സംസാരിക്കുന്നവര്‍ക്കു അന്നു അതിനെയും തള്ളികളയാമായിരുന്നില്ലേ എന്നാണ് എക്‌സില്‍ യൂസുഫ് കുറിച്ചത്.

Story first published: Wednesday, September 17, 2025, 10:58 [IST]
Other articles published on Sep 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+