ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഒരിക്കല്‍ക്കൂടി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറു മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. പാകിസ്താനുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തിലെ ഇലവനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ എല്ലായ്‌പ്പോഴും വിമര്‍ശിക്കാറുള്ള പതിവ് ശ്രീകാന്ത് വീണ്ടും തെറ്റിച്ചില്ല.
പാകിസ്താനുമായുള്ള മല്‍സരത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. അഞ്ചാം നമ്പറിലായിരിക്കും അദ്ദേഹം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ പൊസിഷന്‍ സഞ്ജുവിനു നല്‍കാതെ പകരം ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയെ ഇന്ത്യ ഈ റോളില്‍ ക്രീസിലേക്കു അയക്കുകയായിരുന്നു.

ഫിനിഷിങിനു കഴിവില്ല
സഞ്ജു സാംസണിനു ഫിനിഷിങില്‍ വേണ്ടത്ര കഴിവില്ലെന്നും അതിനാല്‍ ഈ റോളില്‍ അദ്ദേഹത്തെ വച്ച് പരീക്ഷണത്തിനു മുതിരാതെ ജിതേഷ് ശര്‍മയെ ദൗത്യം ഏല്‍പ്പിക്കൂയെന്നുമാണ് കെ ശ്രീകാന്ത് ആവശ്യപ്പെടുന്നത്.
സഞ്ജു സാംസണിനേക്കാള്‍ 100 ശതമാനം മെച്ചപ്പെട്ട ഫിനിഷറാണ് സഞ്ജു സാംസണ്‍. സഞ്ജുവിനോടു എനിക്കു സഹതാപമുണ്ട്. കാരണം അവന്‍ മുന്‍നിര ബാറ്ററാണ്. സഞ്ജു ഗംഭീര കളിക്കരന്‍ തന്നെയാണ്. പക്ഷെ അവനു മുന്‍നിരയിലാണ് കളിക്കാന്‍ സാധിക്കുക.
ടോപ്പ്് ത്രീയില്‍ ബാറ്റ് ചെയ്താല്‍ എതിര്‍ ടീം ബൗളിങ് നിരയെ തകര്‍ത്തു വിടാനുള്ള ശേഷിയുണ്ട്. പക്ഷെ നേരെ ലോവര്‍ ഓര്‍ഡറില്‍ പോയി ഇതേ രീതിയില്‍ കളിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവനു അതു സാധിക്കില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.
സഞ്ജു സാംസണിനു ഈ ഏഷ്യാ കപ്പില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കാനുള്ള അവസരം അധികം ലഭിക്കില്ല. അവനെ അവര്‍ ടീമില്‍ വെറുതെ ഉള്‍പ്പെുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. സഞ്ജുവിനു പകരം ഫിനിഷര്‍ റോളില്‍ ജിതേഷ് ശര്‍മയെ മാത്രമേ ഇന്ത്യ കളിപ്പിക്കാന്‍ പാടുള്ളൂ. ആറാം നമ്പറില്‍ അവനാണ് കൂടുതല്‍ മെച്ചപ്പെട്ട ബാറ്റര്‍.
ആറാമനായി സഞ്ജുവോ, ഹാര്‍ദിക് പാണ്ഡ്യയോ കൂടുതല്‍ മെച്ചപ്പെട്ട ബാറ്റര്‍? തീര്‍ച്ചയായും ഹാര്‍ദിക് തന്നെയാണ് ഈ പൊസിഷനിലെ മകച്ച താരം. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളിലും സഞ്ജുവിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കാന്‍ പോവുന്നില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പിനു മുമ്പുള്ള മൂന്ന ടി20 പരമ്പരകൡലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായിട്ടാണ് സഞ്ജു കളിച്ചിരുന്നത്. ഈ പുതിയ ഓപ്പണിങ് ജോടി വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി 12 ടി20കളിലാണ് സഞ്ജു ഓപ്പണറായി ഇറങ്ങിയത്.
ഇവയില്‍ നിന്നും 38 ശരാശരിയില്‍ 183.70 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിനായിരുന്നു. മൂന്നു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു സെഞ്ച്വറികളടിച്ച സഞ്ജു അതിനു തൊട്ടുമുമ്പ് ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറിയും കുറിക്കുകയായിരുന്നു.

അര്‍ഷ്ദീപിനെതിരായ അവഗണന
ടി20യില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ഫാസ്റ്റ് ബൗളറായ അര്‍ഷ്ദീപ് സിങിനെ ഏഷ്യാ കപ്പില്‍ കളിപ്പിക്കാതെ പുറത്തിരുത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകാണ് കെ ശ്രീകാന്ത്. കടുത്ത അനീതിയാണ് ഇടംകൈയന്‍ പേസറോടു ടീം കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അര്‍ഷ്ദീപ് സിങിന്റെ കാര്യത്തില്‍ എനിക്കു ശരിക്കും നല്ല വിഷമമുണ്ട്. അവനോടു കടുത്ത അനീതിയാണ് ഇന്ത്യ കാണിച്ചത്. 22 അന്താരാഷ്ട്ര ടി20 വിക്കറ്റുകളുള്ള ബൗളറാണ് അര്‍ഷ്ദീപ്. നമ്മുടൈ മറ്റൊരാളും അത്രയും വിക്കറ്റുകള്‍ നേടിയിട്ടില്ല. ഉടന്‍ തന്നെ 100 വിക്കറ്റുകള്‍ അവന്‍ തികയ്ക്കുകയും ചെയ്യുമെന്നും ശ്രീകാന്ത് വിശദമാക്കി.
63 ടി20കളില്‍ 26 കാരനായ അര്‍ഷ്ദീപ് ഇന്ത്യക്കു വേണ്ടി ഇതിനകം കളിച്ചുകഴിഞ്ഞു. 18.30 ശരാശരിയില്‍ 8.29 ഇക്കോണമി റേറ്റില്‍ 99 വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനുള്ള കഴിവാണ് അര്‍ഷ്ദീപിനെ അപകടകാരിയാക്കുന്നത്.