For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ജയ്‌സ്വാള്‍- സായ് ഓപ്പണിങ്, ശ്രേയസ് നയിക്കും!! ടീമില്‍ രാഹുലും; തഴയപ്പെട്ടവരുടെ കിടു 11

യുഎഇയില്‍ അടുത്ത മാസം ഒമ്പതു മുതല്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ യുവ താരം ശുഭ്മന്‍ ഗില്ലാണ്. വലിയ ഗ്യാപ്പിനു ശേഷമാണ് അദ്ദേഹം ടി20 ടീമിലേക്കു തിരികെ വിളിക്കപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പെന്നു നിസംശയം പറയാം.

മികച്ച ഫോമിലുള്ള, പ്രതിഭാശാലികളായ ചില കളിക്കാര്‍ക്കു ഇത്തവണത്തെ ഏഷ്യാ കപ്പില്‍ സ്ഥാനം ലഭിക്കാതെ പോയിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരേ പല കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തഴയപ്പെട്ട കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഇന്ത്യന്‍ ഇലവന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആര്‍ക്കെല്ലാം സ്ഥാനം ലഭിക്കുമെന്നു നമുക്കു നോക്കാം.

YASHASVI JAISWAL

ടോപ്പ് ഫോറില്‍ ആരെല്ലാം?

ഏഷ്യാ കപ്പില്‍ ഇടം കിട്ടാതെ പോയവരുടെ ഇന്ത്യന്‍ ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക യുവ അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളും മറ്റൊരു യുവതാരമായ സായ് സുദര്‍ശനുമാണ്. ടി20യില്‍ ടീമിലെ സജീവസാന്നിധ്യമായിരുന്നു ജയ്‌സ്വാള്‍ ഏഷ്യാ കപ്പ് സംഘത്തില്‍ നിന്നും തഴയപ്പെട്ടത് വലിയ സര്‍പ്രൈസ് തന്നെയാണ്.

ടി20യില്‍ ശുഭ്മന്‍ ഗില്ലിനേക്കാള്‍ മികച്ച റെക്കോര്‍ഡും പ്രഹരശേഷിയുമെല്ലാം അദ്ദേഹത്തിനുണ്ട്. പക്ഷെ വൈസ് ക്യാപ്റ്റന്‍സ നല്‍കണമെന്ന ഒരൊറ്റ കാരണത്താലാണ് ഗില്ലിനെ ടീമിലെടുത്തതെന്നു പറയേണ്ടി വരും. സായിയുടെ കാര്യമെടുത്താല്‍ നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും അധികം വൈകാതെ ഈ റോള്‍ ഉറപ്പിക്കാന്‍ കഴിയുന്ന ബാറ്ററാണ്.

കഴിഞ്ഞ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായിരുന്നു ഇടംകൈയന്‍ ബാറ്റര്‍. ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി 759 റണ്‍സാണ് സായ് വാരിക്കൂട്ടിയത്. ഇവര്‍ക്കു ശേഷം ഇന്ത്യന്‍ ഇലവനിലെ മൂന്നാമന്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്. തഴയപ്പെട്ടവരുടെ ലിസ്റ്റിലെ ഏറ്റവും വലിയ പേരെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം.

രഞ്ജി ട്രോഫി മുതല്‍ ഐപിഎല്ലില്‍ വരെ കളിച്ച എല്ലാത്തിലും തിളങ്ങിയിട്ടും ശ്രേയസിനെ സെലക്ടര്‍മാര്‍ റിസര്‍വ് ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തിയില്ലെന്നതു നിരാശാജനകമാണ്. ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം കൂടിയാണ് അദ്ദേഹം.

SHREYAS IYER

ശ്രേയസ് കഴിഞ്ഞാല്‍ നാലാം നമ്പറില്‍ കളിക്കുക യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. ബാറ്റിങിലും ബൗളിങിലും നിര്‍ണായക ഇംപാക്ടുണ്ടക്കാന്‍ പരാഗിനു സാധിക്കുകയും ചെയ്യും.

കീപ്പറായി രാഹുല്‍, പിന്നാലെ ഇവര്‍

ഇന്ത്യന്‍ ടീമിനായി വിക്കറ്റ് കീപ്പറുടെ റോള്‍ വഹിക്കുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. അഞ്ചാം നമ്പര്‍ അദ്ദേഹത്തില്‍ ഭദ്രവുമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മിന്നുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത കീപ്പറും അദ്ദേഹം തന്നെ.

രാഹുല്‍ കഴിഞ്ഞാല്‍ ആറാമന്‍ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. പരിക്കു കാരണമാണ് അദ്ദേഹത്തിനു ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതെന്നാണ് വിവരം. ഏഴാം നമ്പറില്‍ കളിക്കുക ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറാണ്. അതിനു ശേഷം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയിയെ കാണാം.

തുടര്‍ന്നു ഫാസ്റ്റ് ബൗളര്‍മാരുടെ ഊഴമായിരിക്കും. പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. മറ്റൊരു പേസര്‍ മറ്റൊരു സീനിയര്‍ താരം മുഹമ്മദ് സിറാജാണ്. മൂന്നാമത്തെ പേസറായി പ്രസിദ്ധ് കൃഷ്ണയും ഇലവന്റെ ഭാഗമാവും.

തഴയപ്പെട്ടവരുടെ ഇന്ത്യന്‍ 11

യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Wednesday, August 20, 2025, 6:40 [IST]
Other articles published on Aug 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+