ഏഷ്യാ കപ്പിനു ഈ ചൊവ്വാഴ്ച മുതല്‍ യുഎഇയില്‍ ആരവമുയരാനിരിക്കവെ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലെന്നു സംശയം. ഇന്ത്യന്‍ ടീമിന്റെ ആദ്യത്തെ പരിശീലന സെഷനിടെയാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ബാറ്റിങില്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കവെയാണ് സഞ്ജു ഏഷ്യാ കപ്പിനായി ടീം ഇന്ത്യക്കൊപ്പം ചേര്‍ന്നത്. അതിനിടെയാണ് ഇപ്പോള്‍ പരിക്ക് അദ്ദേഹത്തിനു അപ്രതീക്ഷിത വില്ലനായി മാറിയിരിക്കുന്നത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇനി അദ്ദേഹത്തിനു കളിക്കാനാവുമോയെന്ന കാര്യം പോലും സംശയത്തിലായിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇത്തവണയിറങ്ങുന്നത്.

Screenshot- Revsportz
സഞ്ജുവിനു പരിക്കോ?
ഏഷ്യാ കപ്പിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ ടീം ഇപ്പോള്‍ ദുബായിലാണ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആദ്യമായി ടീം പരിശീലനത്തിനു ഇറങ്ങിയപ്പോള്‍ സഞ്ജു സാംസണ്‍ പൂര്‍ണ ഫിറ്റല്ലാതെയാണ് കാണപ്പെട്ടതെന്നു റെവ്‌സ്‌പോര്‍ട്‌സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ ത്രോ ഡൗണുകള്‍ നേരിടവെ സഞ്ജു പലപ്പോഴും മുടന്തുന്നതും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതും കാണാന്‍ കഴിഞ്ഞുവെന്നാണ് അവരുടെ റിപ്പോര്‍ട്ടിലുള്ളത്. കടുത്ത വേദനയുള്ളതു പോലെ പെരുമാറിയ അദ്ദേഹം പൂര്‍ണ ഫിറ്റല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
പക്ഷെ പരിക്ക് അത്ര ഗൗരവമുള്ളതാവരുതേയെന്ന പ്രാര്‍ഥനയിലായിരിക്കും ടീം മാനേജ്‌മെന്റും ആരാധകരും. കാരണം ബാറ്റിങില്‍ ഗംഭീര ഫോമിലാണ് സഞ്ജു ഇപ്പോഴുള്ളത്. ഇന്ത്യക്കായി കളിച്ച അവസാനത്തെ 10 ടി20കളില്‍ മൂന്നു സെഞ്ച്വറികളും അദ്ദേഹം അടിച്ചെടുത്തു. പരിശീലനത്തിനിടെ ഇടയ്ക്കു ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടിയെങ്കിലും വളരെ അനായാസം വമ്പന്‍ സിക്‌സറുകള്‍ പറത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.
കഴിഞ്ഞ മൂന്നു ടി20 പരമ്പരകളിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായാണ് സഞ്ജു ഇറങ്ങിയത്. ഗൗതം ഗംഭീറിന്റെ ഊ പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ വലിയ വിജയവുമായി മാറി. ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കുന്നതില്‍ ഈ ജോടി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
പക്ഷെ ഏഷ്യാ കപ്പില്‍ സഞ്ജുവിന്റെ ഓപ്പണിങ് റോള്‍ സംശയത്തിലാണ്. കാരണം യുവ സൂപ്പര്‍ താരവും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ ഈ ടൂര്‍ണമെന്റിലൂടെ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്, വൈസ് ക്യാപ്റ്റന്റെ ചുമതലയും ഇത്തവണ അദ്ദേഹത്തിനുണ്ട്.
അതുകൊണ്ടു തന്നെ അഭിഷേകിനൊപ്പം ഗില്ലായിരിക്കും ഓപ്പണിങില്‍ ഇറങ്ങുകയെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. സഞ്ജുവിനു ഇനി അവസരം പ്രതീക്ഷിക്കാവുന്നത് ഇനി മധ്യനിരയില്‍ മാത്രമാണ്. പക്ഷെ അവിടെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മോശമാണെന്നതു ജിതേഷ് ശര്‍മയ്ക്കു നേട്ടമാവും.

വില്ലനായതു കെസിഎല്‍?
കേരളാ ക്രിക്കറ്റ് ലീഗില്‍ കളിക്കാനുള്ള തീരുമാനമാണോ ഇപ്പോള്‍ സഞ്ജു സാംസണിനു പരിക്കേല്‍ക്കാന്‍ ഇടയാക്കിയതെന്ന സംശയത്തിലാണ് ആരാധകര്‍. ടി20 ലീഗില്‍ കൊച്ചി ബ്ലൂ ഗൈടേഴ്‌സിനായാണ് അദ്ദേഹം കളിച്ചത്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവച്ചത്.
ാെകാച്ചിക്കായി ആറു മല്‍സരങ്ങളിലായി അഞ്ചിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 73.6 ശരാശരിയില്‍ 186.8 സ്‌ട്രൈക്ക് റേറ്റില്‍ 368 റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ആദ്യ കളിയില്‍ ആറാമനായെത്തി 22 റണ്‍സ് മാത്രം നേടിയ അദ്ദേഹം പിന്നീട് ഓപ്പണങിലേക്കു വരികയും യഥാര്‍ഥ ഫോം പുറത്തെടുക്കുകയുമായിരുന്നു.
അവസാനമായി കളിച്ച നാലു മല്‍സരങ്ങളില്‍ 121 (51 ബോള്‍), 89 (46), 62 (37), 83 (41) എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. പക്ഷെ ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹം വിക്കറ്റ് കീപ്പിങ് ചെയ്തില്ല.
മറിച്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ മാത്രമായി ഫീല്‍ഡിങിലാണ് സഞ്ജുവിനെ കാണാനായത്. ഇതാണോ ഏഷ്യാ കപ്പ് പടിവാതില്‍ക്കെ നില്‍ക്കവെ അദ്ദേഹത്തെ പരിക്കിന്റെ പിടിയിലാക്കിയതെന്നു സംശയിക്കേണ്ടിയിരിക്കു്ന്നു.