Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യയെ ഭയമോ? പാക് കോച്ചിന്റെ മറുപടി ഇങ്ങനെ!! ഇനി കളി മാറും

ദുബായ്: ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ ആ പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോയ്ക്കു ദുബായ് തയ്യാറായിക്കഴിഞ്ഞു. ഒരുപക്ഷെ ഫൈനലിലേക്കാള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഈയൊരു മല്‍സരത്തിനു വേണ്ടിയാണ്.

ആതിഥേയരായ യുഎഇയെ തികച്ചും ഏകപക്ഷീയമായി തരിപ്പണമാക്കിയതിന്റെ ആവേശത്തിലാണ് സൂ്‌ര്യകുമാര്‍ യാദവും സംഘവും പാക് പടയ്‌ക്കെതിരേ ഇറങ്ങുക. ഇത്രയും ഗംഭീര ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിനെ നേരിടാന്‍ പാക് ടീമിനു ഭയമുണ്ടോയെന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ കോച്ച് മൈക്ക് ഹെസന്‍.

PAKISTAN

ഇന്ത്യ വലിയ ആത്മവിശ്വാസത്തില്‍

ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാകിസ്താന്‍ മികച്ച കളി തന്നെ പുറത്തെടുക്കുമെന്ന ആത്മവിശ്വാസത്താണ് കോച്ച് മൈക്ക് ഹെസന്‍. ഒരു ടീമെന്ന നിലയില്‍ പാകിസ്താന്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ വളരെയധികം ആത്മവിശ്വാസത്തിലായിരിക്കുമെന്നു നമുക്കറിയാം. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. വരാനിരിക്കുന്ന ചാലഞ്ചുകളെ കുറിച്ചു ഞങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്. അതിനെ ആത്മിവിശ്വാസത്തോടയാണ് നോക്കിക്കാണുന്നതെന്നും ഹെസന്‍ വ്യക്തമാക്കി.

മുന്നറിയിപ്പ്

ഞായറാഴ്ചത്തെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെ ഇന്ത്യ തീര്‍ത്തും എഴുതിത്തള്ളേണ്ടെന്നും ശക്തമായ ബാറ്റിങ്, ബൗളിങ് നിര ടീമിനുണ്ടെന്നും മൈക്ക് ഹെസന്‍ പറഞ്ഞു. സല്‍മാന്‍ അലി ആഗ ഇപ്പോള്‍ അധികമായി ബൗള്‍ ചെയ്യാറില്ല. എന്നാല്‍ അദ്ദേഹവും ടെസ്റ്റില്‍ പാകിസ്താന്‍ സ്പിന്നറാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കു ഒരുപാട് സ്പിന്‍ ബൗളിങ് ഓപ്ഷനുകളുണ്ട്.

സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ അവരെ ഞങ്ങള്‍ നന്നായി തന്നെ പ്രയോജനപ്പെടുത്തും. എന്നാല്‍ സ്പിന്‍ ബൗളിങിനു അത്ര അനുകൂലമല്ല കാര്യങ്ങളെങ്കില്‍ ഞങ്ങള്‍ക്കു അഞ്ചു സീമര്‍മാരുമുണ്ട്. ഇതു ഞങ്ങളെ പിച്ചിന്റെ സ്വഭാവമനുസരിച്ച് വേഗത കൂട്ടിയോ, കുറച്ചോ എറിയാനും ഞങ്ങളെ സഹായിക്കുമെന്നും ഹെസന്‍ കൂട്ടിച്ചേര്‍ത്തു.

SAMAN AGHA

സ്പിന്നിനെതിരേ പതറുന്നോ?

പാകിസ്താന്‍ ബാറ്റിങ് നിരയിലെ പലരും സ്പിന്നര്‍മാര്‍ക്കെതിരേ സമീപകാലത്തു പതറുന്നുവെന്ന വിമര്‍ശനങ്ങള്‍ മൈക്ക് ഹെസന്‍ തള്ളി. ഇതില്‍ യാതൊരു കഴമ്പുമില്ലെന്നും ഏതു സ്പിന്‍ ആക്രമണത്തെയും നേരിടാനുള്ള മിടുക്ക് തങ്ങളുടെ ബാറ്റര്‍മാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എവിടെ നിന്നാണ് ഇങ്ങനെയൊരു ചോദ്യം വരുന്നതെന്നു എനിക്കറിയില്ല. ആരാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്? ബോള്‍ നന്നായി സ്പിന്‍ ചെയ്യുന് പിച്ചുകളില്‍ ഞങ്ങള്‍ റാഷിദ് ഖാനെയും നൂര്‍ അഹമ്മദിനെയുമെല്ലാം നേരിട്ടിട്ടുള്ളതാണ്. 70നു മുകൡ റണ്‍സും അവര്‍ക്കെതിരേ ഞങ്ങള്‍ സ്‌കോര്‍ ചെയ്തുവെന്നും ഹെസന്‍ കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്കു മുമ്പാണ് യുഎഇയില്‍ നടന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ സല്‍മാന്‍ ആഗ നയിച്ച പാകിസ്താന്‍ ചാംപ്യന്മാരായത്. അഫ്ഗാനിസ്താന്‍, യുഎഇ എന്നിവരായിരുന്നു ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ഫൈനലില്‍ അഫ്ഗാനെ 75 റണ്‌സിനു നാണംകെടുത്തിയാണ് പാക് ടീം ഏഷ്യാ കപ്പിനുള്ള തുടക്കം ഗംഭീരമാക്കിയത്.

പാകിസ്താന്റെ ഏഷ്യാ കപ്പ് സ്‌ക്വാഡ്

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സാഹിബ്സദ ഫര്‍ഹാന്‍, സയീം അയൂബ്, സല്‍മാന് മിര്‍സ, ഷഹീന്‍ ഷാ അഫ്രീഡി, സൂഫിയാന്‍ മോക്വിം.

Story first published: Friday, September 12, 2025, 10:12 [IST]
Other articles published on Sep 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+