Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: കിരീടം കാക്കാന്‍ ഈ ടീം മതിയോ? കരുത്തും വീക്ക്‌നെസുമെന്ത്; അറിയാം

ഏഷ്യാ കപ്പില്‍ ഒമ്പതാമത്തെ ട്രോഫിെയെന്ന വലിയ സ്വപ്‌നവുമായാണ് ടീം ഇന്ത്യ ഇത്തവണയിറങ്ങുക. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ശക്തമായ സംഘത്തെയാണ് ഏഷ്യന്‍ ദൗത്യത്തിനായി അയക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ടി20 സ്‌പെഷ്യലിസ്റ്റുകളുടെയും മാച്ച് വിന്നര്‍മാരുടെയും വലിയൊരു നിര തന്നെയുണ്ട്.

ചിരവൈരികളായ പാകിസ്താനുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ലോക ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ യുഎഇയും ഒമാനുമാണ് ഗ്രൂപ്പിലെ മറ്റു എതിരാളികള്‍. അതുകൊണ്ടു തന്നെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ സ്ഥാനം ഉറപ്പാക്കി കഴിഞ്ഞെന്നു തന്നെ പറയേണ്ടി വരും.

സൂപ്പര്‍ ഫോര്‍ മുതലായിരിക്കും നമ്മുടെ യഥാര്‍ഥ ചാലഞ്ച് ആരംഭിക്കുക. വീണ്ടുമൊരു ഏഷ്യാ കപ്പുമായി സൂര്യക്കും സംഘത്തിനും നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുമോ? ഇന്ത്യന്‍ ടീമിന്റെ കരുത്തും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SANJU SURYA

കരുത്ത് എന്തെല്ലാം?

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കരുത്തിലേക്കു വന്നാല്‍ അതു ബാറ്റിങ് തന്നെയാണെന്നു പറയേണ്ടിവരും. വെടിക്കെട്ട് ബാറ്റര്‍മാരുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ട്. ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മ, രണ്ടാം നമ്പര്‍ തിലക് വര്‍മ, 360 ബാറ്ററായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍, യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ കിടിലന്‍ കളിക്കാരുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ട്.

ടൂര്‍ണമെന്റിലെ മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ശക്തമായ ബാറ്റിങ് നിരയുള്ളത് ഇന്ത്യക്കു തന്നെയാണെന്നതില്‍ സംശയമില്ല. ഇനി ബൗളിങിലേക്കു വന്നാല്‍ അവിടെയും ഇന്ത്യ നിരാശപ്പെടുത്തുന്നില്ല. അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് തുടങ്ങിയ മികച്ച ബൗളര്‍മാരും ടീമിന്റെ ഭാഗമാണ്.

ദൗര്‍ബല്യമുണ്ടോ?

ഇന്ത്യന്‍ ടീമിനെ വിശകലനം ചെയ്യുമ്പോള്‍ കരുത്തായി ചൂണ്ടിക്കാണിക്കാവുന്ന പല ഘടകങ്ങളുമുണ്ടെന്നു കാണാം. എന്നാല്‍ എന്തെങ്കിലും വീക്ക്‌നെസ് ഈ ടീമിനുണ്ടോ? പ്രധാനപ്പെട്ട വീക്ക്‌നെസുകളൊന്നുമില്ലെന്നതാണ് ഇതിനുള്ള ഉത്തരം.

INDIAN TEAM

എങ്കിലും ടീമിലെ ഭൂരിഭാഗം കളിക്കാരും ഐപിഎല്‍ കഴിഞ്ഞ് ചെറിയൊരു ബ്രേക്കിനു ശേഷമാണ് ഏഷ്യാ കപ്പിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത്. ഈ ചെറിയ ബ്രേക്ക് അവരുടെ പ്രകടനത്തെ ബാധിക്കുമോയെന്നാണ് അറിയാനുള്ളത്. ചില താരങ്ങള്‍ക്കു ഇതു തിരിച്ചടിയായി മാറിയാല്‍ ഏഷ്യാ കപ്പിലെ തുടക്കത്തിലെ ചില കളികളില്‍ അവര്‍ക്കു തിരിച്ചടിയായി മാറിയേക്കും.

ഭീഷണി ആരെല്ലാം?

യുഎഇയിലെ സ്ലോ പിച്ചുകളിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ നടക്കാനിരിക്കുന്നത്. ഇവിടുത്തെ സാഹചര്യങ്ങള്‍ അഫ്ഗാനിസ്താന്‍, ശ്രീലങ്ക പോലെയുള്ള ടീമുകള്‍ക്കും ഏറെ യോജിച്ചതാണ്. അതുകൊണ്ടു തന്നെ അവരെ ഇന്ത്യ ഭയക്കുക തന്നെ വേണം.

യുഎഇയിലെ സ്ലോ പിച്ചുകളില്‍ അപകടം വിതയ്ക്കാന്‍ ശേഷിയുള്ള ബൗളിങ് നിര രണ്ടു ടീമുകള്‍ക്കുമുണ്ട്. കൂടാതെ ശക്തമായ ബാറ്റിങ് ലൈനപ്പുമാണ് ഇവര്‍ക്കുള്ളത്. സൂപ്പര്‍ ഫോറില്‍ ഈ രണ്ടു ടീമുകളും വരികയാണെങ്കില്‍ അവരെ മറികടക്കുക ഇന്ത്യക്കു അത്ര എളുപ്പമാവില്ല.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.

Story first published: Tuesday, August 26, 2025, 17:24 [IST]
Other articles published on Aug 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+