For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: അഭിഷേകും പാണ്ഡ്യയും ഫിറ്റല്ലേ? അനാരോഗ്യം വെളിപ്പെടുത്തി ബൗളിംഗ് കോച്ച്

2025 ഏഷ്യാ കപ്പിന്റെ ആവേശകരമായ ഫൈനലിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും പാകിസ്ഥാനും എപ്പോള്‍ പരസ്പരം കളിക്കുമ്പോഴും ആവേശം കൊടുമുടിയിലായിരിക്കും. അപ്പോള്‍ പിന്നെ ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആകുമ്പോള്‍ ആവേശം ഒട്ടും ചോരില്ല എന്നുറപ്പാണല്ലോ. ഈ ടൂര്‍ണമെന്റില്‍ ഇതിന് മുന്‍പ് രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു.

ഇപ്പോഴിതാ കലാശപ്പോരിലും ഇന്ത്യ-പാക് പോരാട്ടം വന്നിരിക്കുകയാണ്. ഇന്നലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് ശ്രീലങ്കയ്ക്കെതിരായ സൂപ്പര്‍ ഫോറില്‍ ഗുരുതരമായ ഭീഷണി നേരിടേണ്ടി വന്നിരുന്നു. പക്ഷേ ആവേശകരമായ സൂപ്പര്‍ ഓവറില്‍ ലങ്ക, ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. അതിനിടെ ഇന്നലെ ലങ്കയ്‌ക്കെതിരെ മുഴുവന്‍ സമയവും കളത്തിലില്ലാതിരുന്ന അഭിഷേക് ശര്‍മ്മയുടേയും ഹര്‍ദിക് പാണ്ഡ്യയുടേയും ആരോഗ്യം ഫൈനലിന് മുന്‍പ് ഇന്ത്യയ്ക്ക് ആശങ്കയേറ്റുന്നു.

Asia Cup 2025

ഒരു ഓവര്‍ മാത്രം എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ പിന്നീട് മൈതാനത്ത് നിന്ന് പുറത്ത് പോയി. 31 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയും ശ്രീലങ്കയുടെ ഇന്നിംഗ്സിന്റെ മധ്യത്തില്‍ ഫീല്‍ഡ് വിട്ടു. എന്നാല്‍ ഇരുവര്‍ക്കും ചെറിയ വയറുവേദന അനുഭവപ്പെട്ടതിനാലാണ് കളിക്കിടെ പോയത് എന്ന് മത്സരത്തിന് ശേഷം ബൗളിംഗ് കോച്ച് മോര്‍ണ്‍ മോര്‍ക്കല്‍ മത്സരത്തിന് ശേഷം പത്രസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

'കളിക്കിടെ ഇരുവര്‍ക്കും വയറുവേദന അനുഭവപ്പെട്ടു. ഹാര്‍ദിക്കിനെ ഇന്ന് രാത്രിയും നാളെ രാവിലെയും പരിശോധിക്കും, അതിനെക്കുറിച്ച് ഞങ്ങള്‍ തീരുമാനമെടുക്കും. കളിക്കിടെ രണ്ടുപേര്‍ക്കും വയറുവേദന അനുഭവപ്പെട്ടു എന്നതാണ് കാര്യം. അഭിഷേക് സുഖമായിരിക്കുന്നു,' മോര്‍ക്കല്‍ പറഞ്ഞു. അഭിഷേകിന്റെ അര്‍ധസെഞ്ച്വറിയും തിലക് വര്‍മ്മയുടെയും സഞ്ജു സാംസണിന്റെയും മികച്ച പ്രകടനവും കാരണം ഇന്ത്യ 202 റണ്‍സ് ആണ് അടിച്ചെടുത്തത്.

എന്നാല്‍ പാത്തു നിസ്സങ്കയുടെ 107 റണ്‍സ് ശ്രീലങ്കയെ അവസാനം വരെ സജീവമാക്കി നിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റിന്റെ പോരായ്മകള്‍ വെളിവാക്കപ്പെട്ടു. വിജയം ക്ലിനിക്കല്‍ അല്ലെന്ന് മോര്‍ക്കലും സമ്മതിച്ചു. ''ഈ ടൂര്‍ണമെന്റില്‍ നമ്മള്‍ പൂര്‍ണ്ണമായ കളി കളിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു,'' അദ്ദേഹം പറഞ്ഞു. ''ബാറ്റിംഗില്‍, നമുക്ക് സ്‌ട്രൈക്ക് നന്നായി റൊട്ടേറ്റ് ചെയ്യാനും, വിക്കറ്റുകള്‍ക്കിടയില്‍ കൂടുതല്‍ ശക്തമായി ഓടാനും കഴിയണം.

ഒരു ബൗളിംഗ് വീക്ഷണകോണില്‍, നമ്മള്‍ നമ്മുടെ ദൈര്‍ഘ്യം മൂര്‍ച്ച കൂട്ടുകയും വ്യതിയാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ മിടുക്കരാകുകയും വേണം,' മോര്‍ക്കല്‍ പറഞ്ഞു. ഫൈനലിന് മുമ്പ് ഇന്ത്യയ്ക്ക് ഒരു ദിവസത്തെ ഇടവേള മാത്രമേയുള്ളൂ. അതേസമയം ഫൈനലിന് മുന്‍പ് പരിശീലനം ഉണ്ടാകില്ലെന്നും മോര്‍ക്കല്‍ വ്യക്തമാക്കി. ഞായറാഴ്ചത്തെ വലിയ പോരാട്ടത്തിന് മാനസികമായി തയ്യാറാകുന്നതിന് മുമ്പ് പൂള്‍ സെഷനുകളും മസാജുകളും ഉണ്ടാകും. തീര്‍ച്ചയായും പരിശീലനം ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു.

Story first published: Saturday, September 27, 2025, 12:28 [IST]
Other articles published on Sep 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+