For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി അംപയറുടെ കള്ളക്കളി!! കാരണം ഐപിഎല്‍, അഫ്രീഡി കട്ടക്കലിപ്പില്‍, സംഭവമറിയാം

ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ഓപ്പണര്‍ ഫഖര്‍ സമാന്റെ വിവാദ പുറത്താവലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഉടനെയൊന്നും അവസാനിക്കാനിടയില്ല. തേര്‍ഡ് അംപയറുടെ തീരുമാനം ശരിയാണെന്നു ഇന്ത്യയും ആരാധകും വാദിക്കുമ്പോള്‍ അതിനോടു യോജിക്കാന്‍ പാകിസ്താനോ, അവരുടെ ഫാന്‍സോ തയ്യാറല്ല. രൂക്ഷ വിമര്‍ശനവുമായി തേര്‍ഡ് അംപയര്‍ക്കെതിരേ അവര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇടിവെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയും തേര്‍ഡ് ഇഅംപയര്‍ക്കെതിരേ വാളെടുത്തിരിക്കുകയാണ്. തേര്‍ഡ് അംപയര്‍ മനപ്പൂര്‍വ്വമാണ് ഇന്ത്യക്കു അനുകൂലമായി വിധി പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതിനു പിന്നിലെ കാരണം അഫ്രീഡി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

SHAHID AFRIDI

അംപയറുടെ ലക്ഷ്യം ഐപിഎല്‍

ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ ഫഖര്‍ സമാാനെതിര അത്തരമൊരു വിവാദ തീരുമാനമെടുക്കാന്‍ തേര്‍ഡ് അംപയറെ പ്രേരിപ്പിച്ചത് ഐപിഎല്ലാണെന്നാണ് ഷാഹിദ് അഫ്രീഡി തുറന്നടിച്ചിരിക്കുന്നത്. ഒരു പ്രാദേശിക പാക് ടെലിവിഷന്‍ ചാനലില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രോഷ പ്രകടനം.

ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ മല്‍സരം നിയന്ത്രിച്ച അംപയര്‍ക്കു ഐപിഎല്ലിലും അതു ചെയ്യാനുള്ളതാണ്. ഈ കാരണത്താലാണ് ഇന്ത്യയെ സന്തോഷിപ്പിക്കാന്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് പുച്ഛത്തോടെ അഫ്രീഡിയുടെ വിമര്‍ശനം. ഇതേ ഷോയില്‍ പങ്കെടുത്ത പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ബാറ്ററായ മുഹമ്മദ് യുസുഫ് ഇതു ശരിവയ്ക്കുകയും ചെയ്തു.

ഫഖര്‍ സമാനെതിരായ സഞ്ജു സാംസണിന്റെ ആ ക്യാച്ച് വ്യത്യസ്തമായ ക്യാമറ ആംഗിളുകളില്‍ നിന്നും പരിശോധിക്കാന്‍ പോലും തേര്‍ഡ് അംപയര്‍ തയ്യാറായില്ല. ഫഖര്‍ മൂന്നു ഫോറുകളടിച്ചിരുന്നു. ജസ്പ്രീത് ബുംറയെ വളരെ അനായാസമാണ് ആദ്യത്തെ ഓവറില്‍ നേരിട്ടത്. ഫഖറിന്റെ വിക്കറ്റെടുക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരുന്നുവെന്നും യൂസുഫ് വിശദമാക്കി.

പാകിസ്താന്റ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറും മറ്റൊരു ഷോയില്‍ ഫഖറിനെതിരായ തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ സംശയവും രോഷവും പ്രകടിപ്പിച്ചിരുന്നു. ഫഖര്‍ സമാന്‍ ശരിക്കും ഔട്ടായിരുന്നില്ല.

26 ക്യാമറകള്‍ ഈ മല്‍സരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ തേര്‍ഡ് അംപയര്‍ വെറും രണ്ടു ആംഗിളുകള്‍ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. ഫഖര്‍ പുറത്താവാതെ ക്രീസിലുണ്ടായിരുന്നെങ്കില്‍ കളി തന്നെ മാറുമായിരുന്നെന്നും അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫഖറിനെതിരായ തീരുമാനത്തിനെതിരേ മാച്ച് റഫറിക്കും അംപയര്‍മാര്‍ക്കും പാകിസ്താന്‍ ടീം മാനേജര്‍ നവീദ് അക്രം ചീമ ഇമെയില്‍ അയച്ചിട്ടുണ്ടെന്നാണ് വിവരം. ടിവി അംപയര്‍ കൡയില്‍ ലഭ്യമായ എല്ലാ ആംഗിളുകളും പരിശോധിച്ചില്ലെന്നും ഔട്ടിനെ ശരിവയ്ക്കുന്ന കൃത്യവും ശക്തവുമായ തെളിവുകളൊന്നും ലഭ്യമായിരുന്നില്ലെന്നുമാണ് പരാതിയിലുള്ളതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

FAKHAR ZAMAN

ഫഖറിന്റെ പുറത്താവല്‍

പാകിസ്താന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഓവില്‍ ഫഖര്‍ സമാന്‍ പുറത്തായത്. ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു നാടകീയ സംഭവം. ഹാര്‍ദിക്കിന്റെ ഓഫ്കട്ടര്‍ ഫഖറിന്റെ ബാറ്റില്‍ എഡ്ജായ ശേഷം നേരെ വിക്കറ്റിനു പിന്നിലേക്ക്.

കീപ്പറായ സഞ്ജു സാംസണ്‍ അല്‍പ്പം മുന്നോട്ടാഞ്ഞ് താഴ്ന്ന ബോള്‍ കൈയ്ക്കുള്ളിലാക്കുകയായിരുന്നു. എന്നാല്‍ ഈ ക്യാച്ച് ക്ലീനാണോയെന്നു സംശയം തോന്നിയതു കാരണം ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തേര്‍ഡ് അംപയറെ സമീപിക്കുകയായിരുന്നു. പക്ഷെ റീപ്ലേ പരിശോധിച്ചപ്പോള്‍ ഒരു വ്യക്ത കുറവുണ്ടായിരുന്നു.

എങ്കിലും ക്യാച്ചെടുക്കവെ സഞ്ജുവിന്റെ രണ്ടു കൈകളും ബോളിനു താഴെയുണ്ടായിരുന്നു എന്ന കാര്യം പരിഗണിച്ച് തേര്‍ഡ്അംയര്‍ ഔട്ടും വിധിക്കുകയായിരുന്നു. ഇതു കണ്ട ഫഖര്‍ ഞെലോടെ അല്‍പ്പസമയം നിന്ന ശേഷം തലയാട്ടിയാണ് നിരാശനായി ഗ്രൗണ്ട് വിട്ടത്.

Story first published: Tuesday, September 23, 2025, 14:37 [IST]
Other articles published on Sep 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+