Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: പാകിസ്താനെതിരേ 8ന്റെ പണി കിട്ടും!! സൂര്യ കാണിച്ചത് വന്‍ അബദ്ധം; സംഭവമറിയാം

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇയെ നിലംതൊടീക്കാതെ കെട്ടുകെട്ടിച്ചെങ്കിലും ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അസോസിയേറ്റ് ടീമുകളിലൊന്നായ യുഎഇക്കെതിരേ ഇത്രയും അനായാസമായ ഒരു ജയം ഇന്ത്യ നേടിയില്ലെങ്കില്‍ മാത്രമേ അതില്‍ അദ്ഭുതമുള്ളൂ. പ്രതീക്ഷിക്കപ്പെട്ടതു പോലെ ഒട്ടും വിയര്‍ക്കാതെയാണ് സൂര്യകുമാര്‍ യാദവും സംഘവും വിജയം റാഞ്ചിയത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ശരിക്കുള്ള പോരാട്ടം ഞായറാഴ്ചയാണ്. അന്നു രാത്രി ബദ്ധവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. യുഎഇക്കെതിരേ നേടിയതു പോലെയൊരു ഏകപക്ഷീയ വിജയം ഈ കളിയിലും ഇന്ത്യക്കു നേടാന്‍ കഴിയുമെന്നതു കാത്തിരുന്നു കാണുകയും വേണം.

യുഎഇക്കെതിരേ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ വലിയൊരു പിഴവ് കാരണം ഇന്ത്യക്കു എട്ടിന്റെ പണി കിട്ടിയേക്കും. പാക് ടീമിനു അതു മുതലാക്കാനായാല്‍ ഇന്ത്യക്കു കനത്ത തിരിച്ചടിയും നേരിട്ടേക്കും. സൂര്യയുടെ ഭാഗത്തു നിന്നും സംഭവിച്ച വലിയ പിഴവ് എന്താണെന്നറിയാം.

SURYAKUMAR YADAV

സൂര്യ കാണിച്ച അബദ്ധമെന്ത്?

യുഎഇക്കെതിരേ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കാണിച്ച അബദ്ധം ടോസ് ലഭിച്ച ശേഷം ബൗളിങ് തിരഞ്ഞെടുത്തുവെന്നതാണ്. പിച്ചിന്റെ സ്വഭാവത്തെ കുറിച്ച് അത്ര ധാരണയില്ലാത്തതിനാലും വളരെ വേഗത്തില്‍ കളി തീര്‍ക്കുകയെന്ന ലക്ഷ്വ്യവുമായിരിക്കാം അദ്ദേഹം ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണം. പക്ഷെ എന്തു തന്നെയായാലു സൂര്യ കാണിച്ചത് വലിയ മണ്ടത്തരമായിപ്പോയി.

ഇന്ത്യന്‍ താരങ്ങള്‍ക്കു മികച്ചൊരു ബാറ്റിങ് പ്രാക്ടീസിനുള്ള അവസരമായിരുന്നു ഈ മല്‍സരം. കാരണം ഇനി വരാനിരിക്കുന്നത് പാകിസ്താനുമായുള്ള എല്‍ ക്ലാസിക്കോയൈണ്. പാക് ടീം ഇപ്പോള്‍ എത്ര തന്നെ ദുര്‍ബലരാണെന്നു പറഞ്ഞാലും ഇന്ത്യക്കെതിരേ ഇറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും അവരുടെ വീറും വാശിയും കൂടാറുണ്ട്.

അതിനാല്‍ തന്നെ ഇന്ത്യ- പാക് മല്‍സരങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഏകപക്ഷീയമായി മാറാറുള്ളൂ. സല്‍മാന്‍ അലി ആഗ നയിക്കുന്ന പാക് യുവ നിര ഇന്ത്യയെ വിറപ്പിക്കാന്‍ തന്നെയായിരിക്കും തയ്യാറെടുക്കുക. മോശമല്ലാത്ത ബാറ്റിങ്, ബൗളിങ് ലൈനപ്പും അവര്‍ക്കുണ്ട്.

യുഎഇയുമായുള്ള ഇന്ത്യയുടെ മല്‍സരത്തിലേക്കു വന്നാല്‍ ബൗളര്‍മാരെല്ലാം തങ്ങള്‍ക്കു ലഭിച്ച അവസരം നന്നായി മുതലെടുത്തുവെന്നു കാണാം. പക്ഷെ ബാറ്റിങ് നിര ഒട്ടും പരീക്ഷിക്കപ്പെട്ടിട്ടില്ല. വെറും 58 റണ്‍സിന്റെ വിജയലക്ഷ്യം ഏതു ടീമിനും സിംപിളാണ്.

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പലര്‍ക്കും കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിച്ച് മികച്ച ഇന്നിങ്‌സുകള്‍ കളിക്കേണ്ടത് ആവശ്യമായിരുന്നു. കാരണം ശസ്ത്രക്രിയക്കു ശേഷം വിശ്രമം കഴിഞ്ഞാണ് നായകന്‍ സൂര്യകുമാര്‍ യാദവ് ഈ മല്‍സരത്തിലൂടെ മടങ്ങിയത്. പക്ഷെ വെറും രണ്ടു ബോളുകള്‍ മാത്രമേ യുഎഇക്കെതിരേ അദ്ദേഹത്തിനു നേരിടാനയുള്ളൂ. അപ്പോഴേക്കും കളി അവസാനിച്ചു.

മലയാളി താരം സഞ്ജു സാംസണിനു ബാറ്റ് ചെയ്യാന്‍ പോലും സാധിച്ചില്ല. അഞ്ചാം നമ്പറിലായിരുന്നു അദ്ദേഹം കളിക്കാനിരുന്നത്. ഈ പൊസിഷനില്‍ സഞ്ജുവിന്റെ റെക്കോര്‍ഡ് മികച്ചതല്ല. അതിനാല്‍ യുഎഇക്കെതിരേ ഒരു അഗ്രസീവ് ഇന്നിങ്‌സ് കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഉയര്‍ന്നേനെ. ഇനി സഞ്ജുവിനു പാകിസ്താനുമായുള്ള അടുത്ത കളിയില്‍ നേരിട്ടു ബാറ്റിങിനു ഇറങ്ങേണ്ടതായി വന്നേക്കും.

INDIAN TEAM

ശിവം ദുബെയുടെ കാര്യമെടുത്താല്‍ അദ്ദേഹവും ബാറ്റിങില്‍ ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരേ പോലും താരം തപ്പിത്തടഞ്ഞിരുന്നു. യുഎഇക്കെിരേ ടോസിനു ശേഷം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സഞ്ജുവിനും ദുബെക്കുമെല്ലാം താളം വീണ്ടെടുക്കാന്‍ നല്ലൊരു അവസരം ലഭിച്ചേനെ.

ബാറ്റിങ് നിര ഒട്ടും തന്നെ പരീക്ഷിക്കപ്പെടാത്തതു കാരണം പാകിസ്താനുമായുള്ള അടുത്ത പോരാട്ടത്തില്‍ സഞ്ജുവും ദുബെയുമെല്ലാം പതറാനിടയുണ്ട്. പാക് ടീമിനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും ഇതു തന്നെയായിരിക്കും. മുന്‍നിര പെട്ടെന്നു മടങ്ങിയാല്‍ ഇന്ത്യന്‍ മധ്യനിരയുടെ ഈ ദൗര്‍ബല്യം പാക് ടീം മുതലാക്കാനിടയുണ്ട്.

Story first published: Thursday, September 11, 2025, 10:42 [IST]
Other articles published on Sep 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+