For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഞാന്‍ ഫോമൗട്ടായതല്ല.. റണ്‍സെടുക്കുന്നില്ല എന്നേ ഉള്ളൂ: സൂര്യകുമാര്‍ യാദവ്

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തറപറ്റിച്ച് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഈ ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ടീം ഇന്ത്യയുടെ വിജയക്കുതിപ്പ്. ബൗളിംഗിലും ബാറ്റിംഗിലും ടീം എന്ന നിലയില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സൂര്യ ടൂര്‍ണമെന്റില്‍ അമ്പേ പരാജയമായിരുന്നു.

സൂര്യകുമാര്‍ ഏഷ്യാ കപ്പ് അവസാനിപ്പിച്ചത് ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 18 ശരാശരിയിലും 101.40 എന്ന സ്‌ട്രൈക്ക് റേറ്റിലും വെറും 72 റണ്‍സോടെയാണ്. ദുബായില്‍ പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 37 പന്തില്‍ നിന്ന് 47* റണ്‍സ് നേടിയതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 2026 ടി20 ലോകകപ്പിന് മുന്നോടിയായി സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് പ്രശ്നങ്ങള്‍ ടീം ഇന്ത്യയ്ക്ക് ആശങ്കാജനകമാണ്.

Suryakumar Yadav

എന്നാല്‍ തന്റെ ഫോമിലില്ലായ്മ അത്ര വലിയ കാര്യമല്ല എന്നാണ് സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. ഇന്നലെ നടന്ന ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മെന്‍ ഇന്‍ ബ്ലൂ അവരുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തിയത്. കലാശപ്പോരില്‍ ഷഹീന്‍ അഫ്രീദിയെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ മിഡ് ഓഫില്‍ ക്യാച്ച് നല്‍കിയാണ് സൂര്യ മടങ്ങിയത്.

എന്നാല്‍ മത്സര ശേഷം തന്റെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനത്തെ സൂര്യകുമാര്‍ യാദവ് സ്വയം വിമര്‍ശനപരമായി പോലും ഏറ്റെടുത്തില്ല. നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്യുന്നതില്‍ താന്‍ വിശ്വസിക്കുന്നുവെന്നും അതിന്റെ ഫലങ്ങള്‍ എത്രയും വേഗം വരുമെന്ന ആത്മവിശ്വാസമുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഫോമിനെക്കുറിച്ച് പറയുകയാണെങ്കില്‍, നെറ്റ്‌സില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളിലും, എന്റെ തയ്യാറെടുപ്പുകളില്‍ ഞാന്‍ എത്രത്തോളം ശ്രദ്ധാലുവാണ് എന്നതിലും ഞാന്‍ കൂടുതല്‍ വിശ്വസിക്കുന്നു. ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മത്സരം ആരംഭിച്ചതിനുശേഷം, എല്ലാം ഓട്ടോപൈലറ്റിലാണ്. ഞാന്‍ ഫോമിലല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം, പക്ഷേ എനിക്ക് ഞാന്‍ ഫോം ഔട്ടാണ് എന്ന് തോന്നുന്നില്ല, റണ്‍സ് കണ്ടെത്താനാകുന്നില്ലായിരിക്കാം, റണ്‍സ് വന്നോളും,' സൂര്യ പറഞ്ഞു.

'നിങ്ങള്‍ പരിശീലനം തുടരേണ്ടതുണ്ട്. വിശ്രമിക്കൂ, ദൈവം മുകളില്‍ നിന്ന് നിരീക്ഷിക്കുന്നു. നിങ്ങള്‍ നന്നായി പരിശീലനം തുടര്‍ന്നാല്‍, ശരിയായ സമയത്ത് പ്രതിഫലം ലഭിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി20യില്‍ സൂര്യകുമാറിന് മികച്ച റെക്കോര്‍ഡുണ്ടെങ്കിലും, 2026 ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ അദ്ദേഹത്തിന്റെ ബാറ്റിംഗ് നമ്പറുകള്‍ ആശങ്കാജനകമാണ്.

നായകനെന്ന നിലയില്‍ 29 മത്സരങ്ങളില്‍ നിന്ന് 25.20 ശരാശരിയിലും 152.54 സ്‌ട്രൈക്ക് റേറ്റിലും 630 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ടി20 ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ദ്ധ സെഞ്ച്വറികളും താരത്തിന് സ്വന്തമായുണ്ട്. അതേസമയം ക്യാപ്റ്റനല്ലാതിരുന്നപ്പോള്‍ താരത്തിന്റെ ബാറ്റിംഗ് ശരാശരി 61 മത്സരങ്ങളില്‍ നിന്ന് 43.40 ആണ്. 58 ഇന്നിംഗ്സുകളില്‍ നിന്ന് 168.17 സ്‌ട്രൈക്ക് റേറ്റില്‍ 2,040 റണ്‍സ് അദ്ദേഹം നേടി. ഇതില്‍ മൂന്ന് സെഞ്ച്വറികളും 17 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട്.

Story first published: Monday, September 29, 2025, 11:24 [IST]
Other articles published on Sep 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+