Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യയൊന്നുമല്ല ഫേവറിറ്റ്!! പാക് നായകന്‍ കലിപ്പില്‍, സൂര്യയുടെ മറുപടി വൈറല്‍

ദുബായ്: ഏഷ്യ കപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടം തീപാറുമെന്ന സൂചനയാണ് ഇരുടീമുകളുടെയു നായകര്‍ നല്‍കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയാണ് കിരീയ ഫേവറിറ്റുകളെന്ന പ്രവചനം തള്ളിയിരിക്കുകയാണ് പാക് നായകന്‍ സല്‍മാന്‍ അലി ആഗ. തങ്ങളാണ് ഫേവറിറ്റുകളെന്ന പ്രവചനത്തോടു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മറുപടിയും വൈറലായിട്ടുണ്ട്.

ടൂര്‍ണമെന്റിനു മുന്നോടിയായി എട്ടു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഒരുമിച്ച് വാര്‍ത്താ സമ്മേളനത്തില്‍ അണിനിരന്നപ്പോഴായിരുന്നു സംഭവം. അടുത്ത ഞായറാഴ്ച ദുബായിലാണ് ഇന്ത്യ- പാക് ത്രില്ലര്‍ നടക്കാനിരിക്കുന്നത്. സമീപകാലത്തു ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മല്‍സരത്തിന്റെ ആവേശവും വാനോളമുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

SALMAN AGHA

ഇന്ത്യയെ തള്ളി

ഈ ഏഷ്യാ കപ്പില്‍ ഇന്ത്യയാണോ ഫേവറിറ്റുകളെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയവെയാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ഇത തള്ളിയത്. ടി20 ക്രിക്കറ്റില്‍ ഫേവറിറ്റുകളെന്ന ഒന്നുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ആരും ഫേവറിറ്റുകളാണ്.

ഒരു പ്രത്യേക ദിവസം നിങ്ങള്‍ മികച്ച ക്രിക്കറ്റ് കളിക്കുകയാണ വേണ്ടത്. ഇതു വളരെ വേഗതയേറിയ ഗെയിമാണ്. കുറച്ചു ഓവറുകള്‍ തന്നെ മല്‍സരത്തിന്റെ ഗതി മാറ്റും. അഫ്ഗാനിസ്താന്‍, യുഎഇ എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പായിരുന്നു. ഞങ്ങള്‍ക്കു ആ ടൂര്‍ണമെന്റില്‍ വിജയിക്കുകയും വേണ്ടിയിരുന്നു. ഇനി ഞങ്ങള്‍ അതില്‍ ജയിച്ചില്ലായിരുന്നെങ്കിലും ഇവിടെ വന്നത് ഏഷ്യാ കപ്പ് നേടാന്‍ തന്നെയാണെന്നും ആഗ വ്യക്തമാക്കി.

അതേസമയം, വമ്പന്‍ ജയത്തോടെ ത്രിരാഷ്ട്ര പരമ്പരയില്‍ ജേതാക്കളാവാന്‍ പാകിസ്ാന്‍ ടീമിനായിരുന്നു. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ റാഷിദ് ഖാന്റെ അഫ്ഗാനിസ്താനെ പാക്പട വാരിക്കളയുകയായിരുന്നു. 75 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് അവര്‍ ആഘോഷിച്ചത്. അഞ്ചു വിക്കറ്റുകളെടുത്ത സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസാണ് അഫ്ഗാന്റെ കഥ കഴിച്ചത്.

സൂര്യയുടെ മറുപടി

ഇന്ത്യയാണോ ഫേവറിറ്റുകളെന്ന ചോദ്യത്തോടു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ സ്ഥിരം ശൈലിയില്‍ വളരെ കൂളായി, നിറഞ്ഞ ചിരിയോടെയാണ് മറുപടി നല്‍കിയത്.

ഞങ്ങളാണ് ഫേവറിറ്റുകളെന്നു ആരാണ് പറഞ്ഞത്. ഞാന്‍ ഇതു കേട്ടിട്ടില്ല (ചിരിക്കുന്നു). നിങ്ങളുടെ തയ്യാറെടുപ്പുകള്‍ മികച്ചതാണെങ്കില്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ആത്മവിശ്വാസം തീര്‍ച്ചയായുമുണ്ടാവും. ഞങ്ങള്‍ കുറച്ചു സമയത്തിനു ശേഷമാണ് കളിക്കുന്നത്.

പക്ഷെ കഴിഞ്ഞ മൂന്ന്- നാല് ദിവസങ്ങളായി ഇവിടെയുണ്ട് (ദുബായ്). ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്കു ഇതു നല്ല സമയവുമായിരുന്നു. ഈ ടൂര്‍ണമെന്റിനെ വളരെ ആവേശത്തോടെയാണ് നോക്കിത്തക്കാണുന്നതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

SURYA AGHA

Screenshot: Asian Cricket Council

ഹസ്തദാനം ചെയ്തില്ല

ഏഷ്യാ കപ്പ് നായകരുടെ വാര്‍ത്തസമ്മേളനത്തില്‍ അടുത്തടുത്തായിരുന്നില്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് നായകന്‍ സല്‍മാന്‍ അലി ആഗയും ഇരുന്നത്. രണ്ടു പേര്‍ക്കുമിടയില്‍ അഫ്ഗാനിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ റാഷിദ് ഖാനുമുണ്ടായിരുന്നു.

പരസ്പരം കാര്യമായി സംസാരിക്കാന്‍ പോലും സൂര്യയും ആഗയും തയ്യാറായില്ല. മാത്രമല്ല, വാര്‍ത്താസമ്മേളനത്തിനു ശേഷം പിരിയവെ പരസ്പരം ഹസ്തദാനം ചെയ്യാന്‍ പോവും രണ്ടു പേരും തയ്യാറായില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സൂര്യയുടെ മുഖത്തേക്കു പോലും നോക്കാതെ ആ വേദിയില്‍ നിന്നും പുറത്തേക്കു പോവുകയായിരുന്നു.

Story first published: Tuesday, September 9, 2025, 16:28 [IST]
Other articles published on Sep 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+