Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യ x പാക്; ഓരോ വിഭാഗത്തിലും എത്ര മാര്‍ക്കിടാം? ഒന്നില്‍ പാക് ടീം മുന്നില്‍!!

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് അരങ്ങൊരുങ്ങി കഴിഞ്ഞു. അടുത്ത മാസം 14നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ സൂപ്പര്‍ പോര്. ഈ മല്‍സരവുമായി ബന്ധപ്പെട്ട് നേരത്തേ അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചതോടെ എല്ലാം ക്ലിയറായിരിക്കിക്കുകയാണ്.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യയാണ് കടലാസില്‍ ശക്തരെങ്കിലും സല്‍മാന്‍ അലി ആഗയുടെ പാക് പടയെ പൂര്‍ണമായി എഴുതിത്തള്ളാന്‍ കഴിയില്ല. ടി20യില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്നതിനാല്‍ പാകിസ്താനെ ഇന്ത്യ ഭയക്കുക തന്നെ വേണം. ഓരോ വിഭാഗങ്ങളിലെയും പ്രകടനം വിലയിരുത്തുമ്പോള്‍ ആര്‍ക്കായിരിക്കും കൂടുതല്‍ മാര്‍ക്ക് ലഭിക്കുകയെന്നു പരിശോധിക്കാം.

SURYA GILL

ബാറ്റര്‍മാര്‍

ഇന്ത്യ, പാകിസ്താന്‍ ടീമുകളിലെ ടോപ്പ് ഫൈവ് ബാറ്റര്‍മാരുടെ പ്രകടനത്തിലേക്കു വരുമ്പോള്‍ അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, നായകന്‍ സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ എന്നിവരാവും ടോപ്പ് ഫൈവില്‍ കളിച്ചേക്കുക. പാക് ലൈനപ്പിലേക്കു വന്നാല്‍ സയീം അയൂബ്, ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഹസന്‍ നവാസ്, ഹുസൈന്‍ തലത്ത് എന്നിവരാവും ടോപ്പ് ഫൈവില്‍ കളിക്കാന്‍ സാധ്യത.

ബാറ്റിങ് ഇന്‍ഡക്‌സിലേക്കു വന്നാല്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ അഭിഷേകാണ് (20.4) തലപ്പത്ത്. തിലക് (16.7), സൂര്യ (15.7), ഗില്‍ (8.4), ജിതേഷ് (4.6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥാനം. പാക് താരങ്ങളില്‍ നവാസ് (15.6), തലത്ത് (10.2) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനത്ത്. ഹാരിസ് (9.1), ഫഖര്‍ (8.2), സയീം (7.2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ഇന്‍ഡക്‌സ് സ്‌കോറുകള്‍.

ഇരുടീമുകളുടെയും ടോപ്പ് ഫൈവ് ബാറ്റര്‍മാരുടെ ബാറ്റിങ് ശരാശരി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇന്ത്യയുടെ ഇന്‍ഡക്‌സ് സ്‌കോര്‍ 13.16 ആണെങ്കില്‍ പാകിസ്താന്റേത് 10.06 ആണ്.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാരിലേക്കു വന്നാല്‍ യഥാര്‍ഥ ഓള്‍റൗണ്ടര്‍മാരെന്നു വിശേഷിപ്പിക്കാവുന്ന രണ്ടു പേര്‍ മാത്രമേ ഇന്ത്യന്‍ നിരയിലുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമാണ് ടീം ഇന്ത്യയിലെ സ്‌പെഷ്യലിസ്റ്റുകള്‍. ഹാര്‍ദിക്കിന്റെ ഇന്‍ഡക്‌സ് സ്‌കോര്‍ 10.4ഉം അക്ഷറിന്റേത് 11.2ഉം ആണ്.

പാക് സംഘത്തിലെ മൂന്നു ഓള്‍റൗണ്ടര്‍മാര്‍ മുഹമ്മദ് നവാസ്, ഖുശ്ദില്‍ ഷാ, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ എന്നിവരാണ്. ഇവരിലാണ് നവാസാണ് (10.9) കേമന്‍. ഖുശ്ദില്‍ (9.5), ആഗ (8.9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ഇന്‍ഡക്‌സ് സ്‌കോറുകള്‍.

ഇനി രണ്ടു ടീമുകളിലെയും ഓള്‍റൗണ്ടര്‍മാരുടെ ശരാശരി താരതമ്യം ചെയ്യുമ്പോള്‍ വീണ്ടും ഇന്ത്യ (10.8) തന്നെയാണ് മുന്നില്‍. പാക് ടീം (9.76) രണ്ടാമതും നില്‍ക്കുന്നു.

SHAHEEN AFRIDI

ബൗളിങ്

ബൗളര്‍മാരിലേക്കു വരികയാണെങ്കില്‍ ഇന്ത്യയുടെ നാലു പേരും പാകിസ്താന്റെ മൂന്നു പേരുമാണ് ലിസ്റ്റില്‍. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് (27.3) ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് ഇന്‍ഡക്‌സില്‍ തലപ്പത്തുള്ളത്. അര്‍ഷ്ദീപ് സിങ് (20), സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ (18.8), വരുണ്‍ ചക്രവര്‍ത്തി (12.7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥാനം.

പാക് നിരയിലുള്ളത് ഷഹീന്‍ ഷാ അഫ്രിഡി (21), ഹാരിസ് റൗഫ് (27.4), സൂഫിയാന്‍ മുഖീം (12.9) എന്നിവരാണ്. രണ്ടു ടീമുകളുടെയും ബൗളിങ് ഇന്‍ഡക്‌സിന്റെ ശരാശരിയെടുത്താല്‍ ഇവിടെ പാകിസ്താന്‍ (20.43) ഇന്ത്യയെ (19.70) ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്.

Story first published: Sunday, August 24, 2025, 11:07 [IST]
Other articles published on Aug 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+