For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫൈനലില്‍ വന്‍ ഒത്തുകളി!! വില്ലന്‍ അയാള്‍, ഗുരുതര ആരോപണം, 'തെളിവുമായി' മുന്‍ പാക് താരം

കറാച്ചി: ഏഷ്യാ കപ്പിലെ കലാശപ്പോരാട്ടത്തിനെതിരേ ഗുരുതര ആരോപണവുമായി പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ തന്‍വീര്‍ അഹമ്മദ് രംഗത്ത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ കലാശപ്പോരില്‍ വലിയ ഒത്തുകളി തന്നെ തങ്ങള്‍ക്കെതിരേ നടന്നിട്ടുണ്ടെന്നാണ് അദ്ദേഹം ആഞ്ഞടിച്ചിരിക്കുന്നത്. ഒത്തുകളിക്കു കൂട്ടുനിന്നയാള്‍ ആരാണെന്നു തന്‍വീര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി നടന്ന കലാശക്കളിയില്‍ പാകിസ്താനെ അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ഒമ്പതാം കിരീടം സ്വന്തമാക്കിയത്. പാകിസ്താനു മേല്‍ ടൂര്‍ണമെന്റിലെ ഹാട്രിക് വിജയം കൂടിയാണ് ഇന്ത്യ ആഘോശിച്ചത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലും പിന്നീട് സൂപ്പര്‍ ഫോറിലുമെല്ലാം പാക് ടീമിവു മേല്‍ ഇന്ത്യ വിജയക്കൊടി പാറിച്ചിരുന്നു.

INDIA-PAK FINAL

ഫൈനലില്‍ ഒത്തുകളി?

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കലാശക്കളിയിലെ ടോസിലാണ് കൃത്രിമം നടന്നിട്ടുള്ളതെന്നാണ് തന്‍വീര്‍ ഉന്നയിക്കുന്ന ആരോപണം. പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയെ മാച്ച് റഫറിയായ റിച്ചി റിച്ചാര്‍ഡ്‌സന്‍ സമര്‍ഥമായി തന്നെ കബളിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ കള്ളക്കളിയില്‍ ബിസിസിഐയ്ക്കും പങ്കുണ്ടെന്നും ത്ന്‍വീര്‍ ആഞ്ഞടിക്കുന്നു.

ടോക് സ്‌പോര്‍ട്‌സ് (Toc Sports) എക്‌സില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ് ഫൈനലിലെ മാച്ച് റഫറിയെ തന്‍വീര്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഫൈനലിലെ ടോസില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നതു 100 ശതമാനവും ഉറപ്പാണ്. ഞാന്‍ ഇതു പറയുന്നത് വെറുതെയല്ല, അതിനു പിന്നില്‍ വ്യക്തമായ കാരണം കൂടിയുണ്ട്.

ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് കോയിന്‍ മുകളിലേക്കെറിഞ്ഞത്. ഇതു വീണയുടന്‍ മാച്ച് റഫറിയായ റിച്ചി റിച്ചാഡ്‌സന്‍ അതിന്റെയടുത്തേക്കു പോയി. അദ്ദേഹം താഴെ വീണ കോയിനിലേക്കു ശരിക്കൊന്നു നോക്കുക പോലും ചെയ്തില്ല.

ഈ സമയത്തു സൂര്യ ഏറെ മുന്നിലേക്കും വന്നു കഴിഞ്ഞിരുന്നു. ഏതെങ്കിലുമൊരു ക്യാപ്റ്റന്‍ ഈ തരത്തില്‍ മുന്നിലേക്കു വരുന്നതും കുനിയുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ടോ? റിച്ചി റിച്ചാര്‍ഡ്‌സന്‍ നിലത്തു നിന്നും കോയിന്‍ എടുക്കുന്നതിനു മുമ്പ് തന്നെ ബൗളിങ് തിരഞ്ഞെടുക്കുകയാണെന്നു സൂര്യ പറഞ്ഞു കഴിഞ്ഞിരുന്നയും തന്‍വീര്‍ ചൂണ്ടിക്കാട്ടി.

ടോസിനു ശേഷം ക്യാമറകള്‍ കോയിന്‍ വ്യക്തമായി കാണിക്കുക പോലും ചെയ്തില്ല. അതുകൊണ്ടു തന്നെ അതു ഹെഡ്‌സാണോ, അതോ ടെയ്ല്‍സാണോയെന്നു കാണുക അസാധ്യവുമായിരുന്നു.

ഫൈനല്‍ സമാപിച്ചതിനു തൊട്ടുപിന്നാലെ മാച്ച് റഫറിയായ റിച്ചി റിച്ചാര്‍ഡ്‌സണ്‍ സ്റ്റേഡിയം വിട്ടു. ഇതു അദ്ദേഹത്തിനു ഒത്തുകളിയില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എല്ലാ നിയമങ്ങളും ഇപ്പോള്‍ ബിസിസിഐയുടെ നിയന്ത്രണത്തിലാണെന്നും തന്‍വീര്‍ ആരോപിക്കുന്നു.

ബിസിസിഐയ്ക്കു രൂക്ഷ വിമര്‍ശനം

ബിസിസിഐയെയും ഐസിസി ചെയര്‍മാന്‍ ജയ് ഷായെയും രൂക്ഷമായി വിമര്‍ശിക്കാനും തന്‍വീര്‍ അഹമ്മദ് മടി കാണിച്ചില്ല. ബിസിസിസിഐ എന്തു ചെയ്യാന്‍ ആഗ്രഹിച്ചാലും അതു ജയ് ഷാ ചെയ്കു കൊടുക്കും.

SURYA AGHA

ഏഷ്യാ കപ്പിലെ മാച്ച് റഫറിമാരെയും അംപയര്‍മാരെയുമെല്ലാം തിരഞ്ഞെുടുത്തത് ഇന്ത്യയാണ്. തങ്ങളുടെ ആഗ്രഹങ്ങള്‍ നടപ്പാക്കുന്നതുനായി അതുമായി ബന്ധപ്പെട്ടവരെയെല്ലാം ബിസിസിഐ വാങ്ങിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

ബിസിസിഐയ്ക്കു എല്ലാവരെയും വാങ്ങാന്‍ സാധിക്കും. കാരണം ഒരുപാട് പണമുണ്ട്. അംപയര്‍മാര്‍, ക്രിക്കറ്റര്‍മാര്‍, ക്രിക്കറ്റ് ബോര്‍ഡുകള്‍ തുടങ്ങി എല്ലാത്തിനെയും ഇന്ത്യ വാങ്ങിക്കും. പണം കൊണ്ട് എല്ലാവരെയും ഇപ്പോള്‍ അവര്‍ വരുതിയിലാക്കിയിരിക്കുകയാണ്.

ഇന്ത്യക്കു എന്തും ചെയ്യാം. അവര്‍ ക്രിക്കറ്റിനെ നശിപ്പിച്ചിരിക്കുകയാണ്. അവര്‍ മുഴുവന്‍ രാഷ്ട്രീയത്തെയും ക്രിക്കറ്റിലേക്കും കൊണ്ടു വന്നിരിക്കുകയാണെന്നും 46 കാരനായ തന്‍വീര്‍ വിമര്‍ശിക്കുന്നു.

അതേസമയം, പാകിസ്താനു വേണ്ടു 2010ല്‍ അരങ്ങേറിയ താരമാണ് തന്‍വീര്‍. അഞ്ചു ടെസ്റ്റുകളും ഒരു ഏകദിനവും മാത്രമേ വലകൈയന്‍ ഫാസ്റ്റ് ബൗളറായ താരം കളിച്ചിട്ടുള്ളൂ. മൂന്നു ഫോര്‍മാറ്റുകളിലുമായി വീഴ്ത്തിയത് 20 വിക്കറ്റുകളാണ്.

Story first published: Wednesday, October 1, 2025, 9:30 [IST]
Other articles published on Oct 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+