Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യയും പാക്കും ഒരേ ഗ്രൂപ്പില്‍!! കാത്തിരുന്ന പോര് ഈ തിയ്യതിക്ക്, ഷെഡ്യൂള്‍ ഇങ്ങനെ

ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഒരേ ഗ്രൂപ്പിലാണ് ഒരിക്കല്‍ക്കൂടി ബദ്ധവൈരികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ത്രില്ലര്‍ സപ്തംബര്‍ 14നാണ്.

സമീപകാലത്തെ സംഘര്‍ഷങ്ങളുടെ പേരില്‍ പാകിസ്താനുമായുള്ള ബന്ധം കൂടുതല്‍ വഷളാതോടെ ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ചേക്കില്ലെന്നായിരുന്നു ആദ്യ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക യോഗത്തില്‍ ബിസിസിഐ പ്രതിനിധി ഓണ്‍ലൈനായി പങ്കെടുത്തതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാവുകയായിരുന്നു.

ഇന്ത്യയാണ് ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ആതിഥേയരെങ്കിലും മല്‍സരങ്ങള്‍ നടക്കുന്നത് നിഷ്പക്ഷ വേദിയായ യുഎഇയിലാണ്. ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് സപ്തംബര്‍ ഒമ്പതിനാണ് ആരംഭിക്കുക. കലാശപ്പോരാട്ടം 28നാണ്. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്മാര്‍ ഇന്ത്യയാണ്.

SURYA GAMBHIR

ഗ്രൂപ്പുകള്‍ ഇങ്ങനെ

ഏഷ്യാ കപ്പില്‍ ഇത്തവണ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താനെ കൂടാതെ ആതിഥേയരായ യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ ഹോങ്കോങ് എന്നിവരും അണിനിരക്കും.

ഗ്രൂപ്പുഘട്ടത്തില്‍ ഓരോ ടീമും പരസ്പരം ഓരോ തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കും യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവാണ് ഫൈനലില്‍ കൊമ്പുകോര്‍ക്കുക.

സപ്തംബര്‍ ഒമ്പതിനു വ്യാഴാഴ്ച അഫ്ഗാനിസ്താനും ഹോങ്കോങും തമ്മിലായിരിക്കും ഉദ്ഘാടന മല്‍സരം. ഇന്ത്യയുടെ ആദ്യ പോരാട്ടം തൊട്ടടുത്ത ദിവസം യുഎഇക്കെതിരേയാണ്. 14ന് ഞായറാഴ്ച പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ 19ന് അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനുമായും പോരടിക്കും.

20നാണ് സൂപ്പര്‍ ഫോറിനു തുടക്കമാവുന്നത്. ഇന്ത്യയും പാകിസ്താനും തങ്ങളുടെ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോറിലേക്കു മുന്നേറിയാല്‍ 21ന് ഞായാഴ്ച ഇരുടീമും ഒരിക്കല്‍ക്കൂടി മുഖാമുഖം വരും. അതിനു ശേഷം ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഏഷ്യാ കപ്പ് 2025 ഷെഡ്യൂള്‍

സെപ്റ്റംബര്‍ 9 (ചൊവ്വ): അഫ്ഗാനിസ്ഥാന്‍ x ഹോങ്കോംഗ്
സെപ്റ്റംബര്‍ 10 (ബുധന്‍): ഇന്ത്യ x യുഎഇ
സെപ്റ്റംബര്‍ 11 (വ്യാഴം): ബംഗ്ലാദേശ് x ഹോങ്കോംഗ്
സെപ്റ്റംബര്‍ 12 (വെള്ളി): പാകിസ്ഥാന്‍ x ഒമാന്‍
സെപ്റ്റംബര്‍ 13 (ശനി): ബംഗ്ലാദേശ് x ശ്രീലങ്ക
സെപ്റ്റംബര്‍ 14 (ഞായര്‍): ഇന്ത്യ x പാകിസ്ഥാന്‍
സെപ്റ്റംബര്‍ 15 (തിങ്കള്‍): ശ്രീലങ്ക x ഹോങ്കോംഗ്
സെപ്റ്റംബര്‍ 16 (ചൊവ്വ): ബംഗ്ലാദേശ് x അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍ 17 (ബുധന്‍): പാകിസ്ഥാന്‍ x യുഎഇ
സെപ്റ്റംബര്‍ 18 (വ്യാഴം): ശ്രീലങ്ക x അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍ 19 (വെള്ളി): ഇന്ത്യ x ഒമാന്‍

സൂപ്പര്‍ 4

സെപ്റ്റംബര്‍ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 x ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 21 (ഞായര്‍): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 x ഗ്രൂപ്പ് എ ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 22 (തിങ്കള്‍): വിശ്രമദിനം
സെപ്റ്റംബര്‍ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 x ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 24 (ബുധന്‍): ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 x ഗ്രൂപ്പ് എ ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയര്‍ 2 x ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 x ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1
സെപ്റ്റംബര്‍ 27 (ശനി): ബ്രേക്ക് ഡേ

സെപ്റ്റംബര്‍ 28 (ഞായര്‍): ഫൈനല്‍.

Story first published: Saturday, July 26, 2025, 19:57 [IST]
Other articles published on Jul 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+