For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: കപ്പ് ആരും മോഹിക്കേണ്ട!! ആ ടീം പൊക്കും; ജേതാക്കളെ പ്രവചിച്ച് എഐ

17ാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുകയാണ്. ടി20 ഫേര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പിന്‍ എട്ടു ടീമുകളൈണ് അണിനിരക്കുന്നത്. നിലവിലെ ചാംപ്യന്‍ാരായ ഇന്ത്യയെക്കൂടാതെ ബദ്ധവൈരികളായ പാകിസ്താന്‍,. മുന്‍ വിജയികളായ ശ്രീലങ്ക, ഏഷ്യയിലെ രണ്ടാമത്തെ ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്താന്‍ എന്നിവരെല്ലാം അണിനിരക്കും.

ആരാവും ഇത്തവണ ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരായി മാറുകയെന്നറിയാന്‍ സപ്തംബര്‍ 28ന് ഞായറാഴ്ച വരെ നമുക്കു കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ ഏഷ്യാ കപ്പിന്റെ പുതിയ വിജയികളെ കുറിച്ച് എഐ (Artificial Intelligence) പ്രവചനം നടത്തിയിരിക്കുകയാണ്. ഇതുവരെയുള്ള കണക്കകളും സമീപകാല പ്രകടനങ്ങളും താരങ്ങളുടെ ഫോമുമെല്ലാം സൂക്ഷ്മമായി വിലയിരുത്തിയാണ് എഐയുടെ പ്രവചനം.

INDIAN TEAM

കിരീടമാര്‍ക്ക്?

ഏഷ്യാ കപ്പില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീം കിരീടമുയര്‍ത്തുമെന്നാണ് എഐയുടെ പ്രവചനം. നിരവധി കാര്യങ്ങളാണ് ഇതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളായി എഐ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളില്‍ പലതിലും ഇന്ത്യയാണ് ചാംപ്യന്‍മാരായത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകില്‍ ജേതാക്കളായ ഇന്ത്യ ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും കൈക്കലാക്കിയിരുന്നു.

മാത്രമല്ല ചരിത്രവും ഇന്ത്യക്കു അനുകൂലമാണ്. ഏറ്റവുമധികം തവണ ഏഷ്യാ കപ്പില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിച്ച ടീം ഇന്ത്യയാണ്. എട്ടു തവണ ടൂര്‍ണമെന്റില്‍ വിജയക്കൊടി പാറിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്.

2023ലെ അവസാന എഡിഷനിലെയും വിജയികള്‍ ഇന്ത്യ തന്നെ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്‍പ്പെടെയുള്ള ടീമിലെ കളിക്കാരുടെ മികച്ച ഫോമും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ കിരീടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.

സമീപകാലത്തെ ഫോം

നിലവിലെ ടി20 ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഈ ഫോമാറ്റില്‍ തകര്‍പ്പന്‍ പ്രകനമാണ് കാഴ്ചവയ്ക്കുന്നത്. ലോകകപ്പിനു പിന്നാലെ രോഹിത് ശര്‍മ മാറി സൂര്യകുമാര്‍ യാദവ് പുതിയ ക്യാപ്റ്റനയി വവന്നിട്ടും ഇന്ത്യയുടെ ഗ്രാഫ് മുകളിലേക്കു തന്നെയാണ്. ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളുടെ സമീപകാലത്തെ ടി20യിലെ പ്രകടനമെടുത്താല്‍ ഇന്ത്യയപ്പോലെ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള ആരുമില്ല.

ഏകദിന ഫോര്‍മാറ്റിലുള്ള അവസാന എഡിഷനിലെ ഏഷ്യാ കപ്പിലും വളരെ ആധികാരികമായി മുന്നേറിയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. വളരെ ഏകപക്ഷീയമായ ഫൈനലില്‍ ശ്രീലങ്കയെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.

INDIAN TEAM

കഴിഞ്ഞ ടി20 ലോകകപ്പില്‍ ചാംപ്യമാരായ ശേഷം കളിച്ചിട്ടുളള ഒരു ടി20 പരമ്പര പോലും ഇന്ത്യന്‍ ടീം കൈവിട്ടില്ലെന്നു കാണാം. സിംബാബ്‌വെ, ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയുമെല്ലാം നാട്ടിലും വിദേശത്തുമായി പരമ്പരകള്‍ നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്.

വളരെ സന്തുലിതമായ ആഴമേറിയടീമാണ് ടി20യില്‍ ഇന്ത്യക്കുള്ളത്. കാര്യമേറിയ വീക്ക്‌നെസുകളൊന്നും ഇപ്പോള്‍ ടീമിനു ചൂണ്ടിക്കാണിക്കാനുമില്ല. താരാധിക്യം കാരണം ഇന്ത്യന്‍ ടീം സെലക്ഷന്‍ പോലും ഇപ്പോള്‍ സെലക്ടര്‍മാര്‍ക്കു ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുകയാണ്. ഈ ഘടകങ്ങളെല്ലാം ഏഷ്യ കപ്പില്‍ ഇന്ത്യയെ കിരീചഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലെത്തിക്കുന്നതായി എഐ ടൂളായ പെര്‍പ്ലെക്‌സിറ്റി വിലയിരുത്തുന്നു.

Story first published: Sunday, August 17, 2025, 16:19 [IST]
Other articles published on Aug 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+