Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഒരാഴ്ചയ്ക്കിടെ രണ്ട് ഇന്ത്യ പാക് ത്രില്ലര്‍!! ആകെ മൂന്ന്? എത്രയെണ്ണം ജയിക്കും

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടങ്ങളുമായി ഏഷ്യ കപ്പ് വീണ്ടുമെത്തുന്നു. ഏഷ്യാ കപ്പിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ വരാനിരിക്കുന്നത്. സമീപകാലത്തു ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും ഏറ്റുമുട്ടലുകളെയും തുടര്‍ന്ന് ടൂര്‍ണമെന്റ് ഉപേക്ഷിച്ചേക്കുമെന്നു നേരത്തേ അഭ്യൂങ്ങള്‍ വന്നിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് നേരത്തേ നിശ്ചയിച്ച പ്രകാരം സപ്തംബറില്‍ നടക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍

ടൂര്‍ണമെന്റിന്റെ മല്‍സരക്രമത്തെക്കുറിച്ചും ടൈംസ് ഓഫ് ഇന്ത്യ നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ആറു ടീമുകളാണ് മാറ്റുരയ്ക്കുക. നിലവിലെ ചാംപ്യാരായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും പോരിനിറങ്ങുക.

INDIAN TEAM

ഇന്ത്യ- പാക് ത്രില്ലര്‍

ഏഷ്യാ കപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ഒരാഴ്ചയ്ക്കിടെ തന്നെ രണ്ടു തവണ എല്‍ ക്ലാസിക്കോ പോരാട്ടം കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഭാഗ്യമുണ്ടായേക്കും. കൂടാതെ പരമാവധി മൂന്നു തവണ ഇന്ത്യയും പാകിസ്താനും ടൂര്‍ണമെന്റില്‍ മുഖാമുഖം വന്നേക്കുകയും ചെയ്യും.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സപ്തംബര്‍ അഞ്ചിനു വെള്ളിയാഴ്ചയാവും ടൂര്‍ണമെന്റ് ആരംഭിക്കുക. ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ അങ്കം ഏഴിനു ഞായറാഴ്ചയാണ്. 2022, 23 വര്‍ഷങ്ങളിലേതു പോലെ ഗ്രൂപ്പുഘട്ടം, സൂപ്പര്‍ ഫോര്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും ടൂര്‍ണമെന്റിന്റെ ഘടന.

കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനും ഗ്രൂപ്പുഘട്ടം കടന്ന് സൂപ്പര്‍ ഫോറിലേക്കു മുന്നേറുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കും വീണ്ടും മുഖാം വരികയും ചെയ്യും. സപ്തംബര്‍ 14നു ഞായറാഴ്ചയാവും ഈ മല്‍സരം. കൂടാതെ 21ന് അടുത്ത ഞായറാഴ്ചത്തെ കലാശപ്പോരാട്ടത്തിലും ഇന്ത്യയും പാകിസ്താനും മൂന്നാം തവണയും കൊമ്പുകോര്‍ത്തേക്കും.

ടൂര്‍ണമെന്റ് യുഎയില്‍?

ഇന്ത്യയായിരുന്നു ഏഷ്യാ കപ്പിന്റെ വേദിയാവാനിരുന്നത്. എന്നാല്‍ ഇന്ത്യയും പാകിസ്താനും പരസ്പരം ഇരുരാജ്യങ്ങളിലും കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ പുതിയ വേദി കണ്ടെത്താനാവും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) ശ്രമം. അങ്ങനെ വന്നാല്‍ യുഎഇക്കായിരിക്കും വേദിയായി നറുക്കുവുക.

ഏഷ്യാ കപ്പിന്റെ മല്‍സരക്രമം ഈ മാസം പ്രഖ്യാപിച്ചേക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷെ ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കുമോയെന്നതു ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ബിസിസിഐയ്ക്കു ടീമിനെ അയക്കാന്‍ സാധിക്കുകയുള്ളൂ.

SURYA GAMBHIR

ഇന്ത്യ, പാകിസ്താന്‍ എന്നിവരെക്കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, യുഎഇ എന്നിവരായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. 360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരിക്കും ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കുക.

ഇതിഹാസ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലുകള്‍ക്കു ശേഷം ഇന്ത്യ കളിക്കുന്ന പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരിക്കും ഇത്. അടുത്ത വര്‍ഷമാദ്യം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കവെ അതിനുള്ള തയ്യാറെടുപ്പായിട്ടാവും ഏഷ്യാ കപ്പിനെ ഇന്ത്യന്‍ ടീം കാണുന്നത്.

2023ലെ അവസാനത്തെ ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലായിരുന്നു. പാകിസ്താനും ശ്രീലങ്കയും സംയുക്തമായിട്ടാണ് ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചത്. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ശ്രീലങ്കയിലായിരുന്നു. അന്നു സൂപ്പര്‍ ഫോറില്‍ പാക് പടയെ ഇന്ത്യ 228 റണ്‍സിനു മുക്കിയിന്നു. ഫൈനലില്‍ ലങ്കയെ 10 വിക്കറ്റിനു നാണംകെടുത്തിയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്.

Story first published: Wednesday, July 2, 2025, 12:16 [IST]
Other articles published on Jul 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+