ഏഷ്യാ കപ്പ് ടി20 ചാംപ്യന്‍ഷിപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഫൈനലിനേക്കാള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലറിനു വേണ്ടിയാണ്. അടുത്ത മാസം 14നാ്ണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ മല്‍സരം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ വമ്പന്‍ പോര്.
പുല്‍വാമ ഭീകരാക്രമണവും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷവുമെല്ലാം ഏഷ്യാ കപ്പിലെ മല്‍സരം കൂടുതല്‍ ആവേശകരമാക്കു മാറ്റുന്നുണ്ട്. കളിക്കളത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധമെന്നു തന്നെ ഈ മല്‍സരത്തെ നമുക്കു വിശേഷിപ്പക്കാം.
ജയത്തിനു വേണ്ടി കൈയ്‌മെയ് മറന്ന് ഇന്ത്യയും പാകിസ്താനും പോരാടുമെന്നതില്‍ സംശയവുമില്ല. ഏഷ്യാ ക്പ്പിലെ ഈ കിടിലന്‍ പോരില്‍ ആരാവും ജയിക്കുകയെന്ന പ്രവചിക്കുകയാണ് എഐ (AI). എക്‌സിന്റ എഐ ടൂളായ ഗ്രോക്കാണ് ഇന്ത്യ-പാക് മല്‍സരത്തില്‍ ആരാവും ജയിക്കുകയെന്നു പ്രവചിച്ചത്.

നിര്‍ണായക ഘടങ്ങള്‍
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിന്റെ വിധിയെ സ്വാധീനിച്ചേക്കാവുന്ന ചില ഘടകങ്ങള്‍ എന്തൊക്കെയാണെന്നു ചൂണ്ടിക്കാണിക്കുകയാണ് എഐ, ഇന്ത്യന്‍ ടീമിന്റേതു പരിശോധിക്കുകയാണെങ്കില്‍ നിലവിലെ ചാംപ്യന്‍മാരെന്ന ആത്മവിശ്വാസത്തോടെയാവും സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമിറങ്ങുക.
അതിശക്തമായ ബാറ്റിങ് ലൈനപ്പിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരത്തുക. സൂര്യയെ കൂടാതെ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ടാവും. ബൗളിങില്‍ ജസ്്പ്രീത് ബുംറയുടെ കാര്യം സംശയമാണെങ്കിലും അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് എന്നിവരുടെ സാന്നിധ്യം ടീമിനു കരുത്തേകും.
യുവതാരം സല്‍മാന്‍ അലി ആഗയാവും പാകിസ്താന്‍ ടീമിനെ ടൂര്‍ണമെന്റില്‍ നയിച്ചേക്കുക. യുഎഇയിലെ സ്ലോ പിച്ചുകള്‍ പാകിസ്താന് ഏറെ യോജിച്ചതാണ്. ഇവിടെ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച താരങ്ങളുടെ സാന്നിധ്യവും അവര്‍ക്കു പ്ലസ് പോയിന്റാണ്.
2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ ഞെട്ടിക്കാനായതും അവര്‍ക്കു ഇത്തവണ ആത്മവിശ്വാസമേകും. സൂപ്പര്‍ താരം ബാബര്‍ ആസമിനെ ഏഷ്യാ കപ്പില്‍ പാകിസ്താന്‍ തിരികെ വിളിച്ചേക്കും. ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ് എന്നിവരുള്‍പ്പെടുന്ന പാക് ബൗളിങും ഇന്ത്യക്കു ഭീഷണിയായേക്കും.
അതേസമയം, ഏഷ്യാ കപ്പിലെ നേര്‍ക്കുനേര്‍ കണക്കുകള്‍ നോക്കിയാല്‍ പാകിസ്താനെതിരേ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. ഇതുവരെ 19 മല്‍സരങ്ങളിലാണ് ഇരുടീമുകളും ടൂര്‍ണമെന്റില്‍ കൊമ്പുകോര്‍ത്തത്. ഇതില്‍ 10 ലും വിജയം ഇന്ത്യക്കാണ്. പാകിസ്താന്‍ ആറു കളിയില്‍ ജയിച്ചപ്പോള്‍ മൂന്നു മല്‍സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

പിച്ചും സാഹചര്യങ്ങളും
ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിന്റെ മല്‍സരവേദിയായ ദുബായിലെ പിച്ച് ടി20യില്‍ ബാറ്റിങിനെയും ബൗളിങിനെയും ഒരുപോലെ സഹായിക്കുന്നതാണ്. ഈ ഗ്രൗണ്ടില്‍ ഒന്നാമിന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 160-170 റണ്‍സാണ്. ഈ ഗ്രൗണ്ട് പാകിസ്താന് ഇന്ത്യയേക്കാള്‍ സുപരിചിതമാണെങ്കിലും ഇന്ത്യക്കും ഇവിടെ ശ്രദ്ധേയമായ റെക്കോര്‍ഡാണുള്ളത്.
കാലാവസ്ഥയിലേക്കു വന്നാല്‍ അടുത്ത മാസം ഇവിടെ മഴ പെയ്യാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതിനാല്‍ മല്‍സരത്തെ സംബന്ധിച്ച് കാലാവസ്ഥ ഒരു ഭീഷണിയാവില്ല.
പ്രവചനമറിയാം
ഇതുവരെയുള്ള കണക്കുകള്‍, ബാറ്റിങ്, ബൗളിങ് കരുത്ത് എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാണ് ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിലെ വിജയിയെ എഐ പ്രവചിച്ചിരിക്കുന്നത്.
ഇതു പ്രകാരം ഇന്ത്യയുവിജയസാധ്യത 55 ശതമാനവും പാകിസ്താന്റേത് 45 ശതമാനവുമാണ്. എന്നാല്‍ ഈ മല്‍സരത്തെ മഴ തടസ്സപ്പെടുത്തുകയും കളിയുടെ ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്താല്‍ അഗ്രസീവ ബൗളിങ് നിരയുടെ സാന്നിധ്യം പാകിസ്താനു ഗുണം ചെയ്യും.