Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യക്കു ഫൈനലുറപ്പ്!! എതിരാളിയാര്? പ്രവചിച്ച് കനേരിയ, വൈറല്‍

ക്രിക്കറ്റ് ലോകമാകെ ഏഷ്യാ കപ്പിന്റെ ലഹരിയിലേക്കു കടക്കുകയാണ്. ഏഷ്യന്‍ ക്രിക്കറ്റിലെ മുന്‍നിര ടീമുകളെല്ലാം അണിനിരക്കുന്ന ആ ടൂണമെന്റില്‍ ആവേശത്തിനു ഒട്ടും കുറവുണ്ടാവില്ലെന്നുറപ്പാണ്. പ്രത്യേകിച്ചും ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ കൂടി വരുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പും കൂടുമെന്നതില്‍ സംശയമില്ല.

ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിട്ടുള്ളത്. യുഎഇയും ഒമാനുമാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരും അണിനിരക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലും അവിടെ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ െൈഫനലിലുമെത്തും

എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്. സൂര്യകുമാര്‍ യാദവിനു കീഴിലിറങ്ങുന്ന ഇന്ത്യ തന്നെ വീണ്ടുമൊരിക്കല്‍ കിരീടത്തില്‍ മുത്തമിടുമോ? അതോ പുതിയ ചാംപ്യന്‍മാരുടെ പിറവിക്കാവുമോ ടൂര്‍ണമെന്റ് സാക്ഷിയാവുക. ആരൊക്കെ തമ്മിലാവും ഫൈനലെന്നും പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയ.

SURYAKUMAR YADAV

ഫൈനലില്‍ ആരെല്ലാം?

ഏഷ്യാ കപ്പില്‍ ഇത്തവണ തന്റെ ടീമായ പാകിസ്താനും മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ശ്രീലങ്കയും ഫൈനലില്‍ കടക്കില്ലെന്നാണ് ഡാനിഷ് കനേരിയ പ്രവചിക്കുന്നത്. പകരം നിലവിലെ ജേതാക്കളായ ഇന്ത്യ, ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ പവര്‍ഹൗസുകളായി മാറിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്താന്‍ എന്നിവരെയാണ് ഫൈനലിസ്റ്റുകളായി അദ്ദേഗം തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ ടീം വളരെ ശക്തരാണ്. ഫൈനലില്‍ ഉറപ്പായും എത്തുകയും ചെയ്യും. പക്ഷെ അഫ്ഗാനിസ്താന്‍ ടീം മറ്റുള്ളവര്‍ക്കെല്ലാം വെല്ലുവിളി സൃഷ്ടിക്കാന്‍ ശേഷിയുള്ളവരും ഫൈനലിലെത്താന്‍ മികവുള്ളവരുമാണ്.

അഫ്ഗാനിസ്താന്‍ ടീമില്‍ നിന്നും മാറി നില്‍ക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടത്. പാകിസ്താനു വലിയ വെല്ലുവിളിയായി അഫ്ഗാന്‍ മാറുമെന്നാണ് താന്‍ കരുതുന്നതെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ കനേരിയ വ്യക്തമാക്കി.

പക്ഷെ ഇന്ത്യ- അഫ്ഗാന്‍ ഫൈനലില്‍ ആരു ജയിക്കുമെന്നു അദ്ദേഹം പ്രവചിച്ചിട്ടില്ല. ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റ്. ടി20യില്‍ ഒരു കളിയില്‍ പോലും അഫ്ഗാനോടു ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല.

ഒമ്പതു മല്‍സരങ്ങളിലാണ് രണ്ടു ടീമുകളും ഇതിനകം കൊമ്പുകോര്‍ത്തത്. ഇതില്‍ എട്ടിലും ഇന്ത്യ വെന്നിക്കൊയി പാറിക്കുകയും ചെയ്തു. ഒരു മല്‍സരം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

AFGANISTAN

സന്തുലിതമായ ടീം

ഏഷ്യാ കപ്പിലെ ഏറ്റലും സന്തുലിതമായ രണ്ടു ടീമുകള്‍ ഇന്ത്യയും അഫ്ഗാനിസ്താനും തന്നെയാണ്. മാച്ച് വിന്നര്‍മാരായ ടി20 സ്‌പെഷ്യലിസ്റ്റുകളുടെ വലിയൊരു നിര തന്നെ രണ്ടു ടീമുകളിലുമുണ്ട്. അതുകൊണ്ടു തന്നെ സൂപ്പര്‍ ഫോറിലും പിന്നീട് ഫൈനലിലും ഇവര്‍ മുഖാമുഖം വന്നാല്‍ തീപ്പൊരി പോരാട്ടം നമുക്കു പ്രതീക്ഷിക്കാം.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയും രണ്ടാം നമ്പര്‍ താരമാ തിലക് വര്‍മയുമുണ്ട്. കൂടാതെ സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ തുടങ്ങിയ മാച്ച് വിന്നര്‍മാരുടെ നീണ്ട നിരയുമുണ്ട്.

അഫ്ഗാനിസ്താനും ഒട്ടും പിന്നിലല്ല. സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ റാഷിദ് ഖാനാണ് അവരുടെ ക്യാപ്റ്റന്‍. റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ് തുടങ്ങിയ കിടിലന്‍ കളിക്കാരും അവരുടെ സംഘത്തിലുണ്ട്.

Story first published: Friday, August 29, 2025, 12:35 [IST]
Other articles published on Aug 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+