Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഈ കളി വച്ച് ലോകകപ്പ് കിട്ടില്ല!! ഇന്ത്യ മെച്ചപ്പെടേണ്ടത് എവിടെ? അറിയാം

ദുബായ്: അപാജിത കുതിപ്പുമായി വീണ്ടുമൊരിക്കല്‍ കൂടി ഏഷ്യന്‍ ക്രിക്കിലെ രാജാക്കന്‍മാരായി മാറിയിരിക്കുകയാണ് ടീം ഇന്ത്യ. കളിച്ച ഏഴു മല്‍സരങ്ങളിലും വെന്നിക്കൊടി പാറിച്ചാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം കിരീടത്തില്‍ മുത്തമിട്ടത്. ചിരവൈരികളായ പാകിസ്‌കാന്‍ മൂന്നാം തവണയും ടൂര്‍ണമെന്റില്‍ ഇന്ത്യക്കു മുന്നില്‍ മുട്ടുമടക്കുന്നതിനും ഫൈനല്‍ സാക്ഷിയായി.

ത്രില്ലിങ് ഫൈനലില്‍ അഞ്ചു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആഘോശിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പും ഇന്ത്യ ഗംഭീരമാക്കിയിരിക്കുകയാണ്. പക്ഷെ അടുത്ത ടി20 ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ ഈ കളി മതിയോ? ഇതു പോരായെന്നു തന്നെയായിരിക്കും തീര്‍ച്ചയായും അതിനുള്ള ഉത്തരം.

INDIAN TEAM

ലോകകപ്പിനു മുമ്പ് പല കാര്യങ്ങളിലും ഇന്ത്യ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. എങ്കില്‍ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക ഉള്‍പ്പെടെയുള്ള കരുത്തരായ എതിരാളികള്‍ക്കെതിരേ ഇന്ത്യക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യ മെച്ചപ്പെടുത്തേണ്ട മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്താക്കെയാണെന്നു നോക്കാം.

ആദ്യത്തെ പ്രശ്‌നം

ഇന്ത്യന്‍ ടി20 ടീമിനെ സംബന്ധിച്ച് ആദ്യത്തെ വീക്ക്‌നെസ് പവര്‍പ്ലേയിലെ ബൗളിങ് പ്രകടനം തന്നെയാണ്. ആദ്യത്തെ ആറോവറുകളില്‍ പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളെടുക്കാന്‍ ഇന്ത്യക്കു സാധിക്കുന്നില്ല. ഏഷ്യാ കപ്പിന്റെ ഫൈനലിലുള്‍പ്പെടെ ചില മല്‍സസരങ്ങൡ ഇതു ടീമിനെ വലയ്ക്കുകയും ചെയ്തു.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ടി20 സ്‌പെഷ്യലിസ്റ്റായ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെയും മുഴുവന്‍ ടി20സളിലും ഇന്ത്യ നിര്‍ബന്ധമായും കളിപ്പിക്കണം. എങ്കില്‍ മാത്രമേ പവര്‍പ്ലേയിലെ വിക്കറ്റ് ദാരിദ്ര്യം അവസാനിപ്പിക്കാന്‍ കഴിയൂ. ഏഷ്യാ കപ്പില്‍ ബുംറയ്‌ക്കൊപ്പം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് ന്യൂബോളില്‍ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ഇതു ടി20 ലോകകപ്പില്‍ ഇതു ആവര്‍ത്തിക്കാതിരിക്കുന്നതാവും നല്ലത്.

രണ്ടാമത്തെ തലവേദന

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് രണ്ടാമത്തെ വലിയ തലവേന ക്യാപ്റ്റനും സ്റ്റാര് ബാറ്ററുമായ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമാണ്. ടി20 ടീമിന്റെ നായകസ്ഥാനമേറ്റെുത്തതു മുതല്‍ ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ താഴേക്കാണ്. ഈ ഏഷ്യാ കപ്പിലും അതില്‍ മാറ്റമുണ്ടായില്ല.

കഴിഞ്ഞ ഐപിഎല്‍ കരിയര്‍ ബെസ്റ്റ് പ്രകടമാണ് മുംബൈ ഇന്ത്യന്‍സിനായി സൂര്യ കാഴ്ചവച്ചത്. അന്നു ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ കളിക്കാനും അദ്ദേഹത്തിനായിരുന്നു. പക്ഷെ ദേശീയ ടീമിന്റെ കാര്യത്തിലേക്കു വരുമ്പോള്‍ സൂര്യ ശരിക്കും തപ്പിത്തടയുകയാണ്.

ഏഷ്യാ കപ്പില്‍ ആറിന്നിങ്‌സുകളില്‍ നിന്നും 18 എന്ന മോശം ശരാശരിയില്‍ 101.40 എന്ന പരിതാപകരമായ ശരാശരിയില്‍ വെറും 72 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ലോകകപ്പിനു മുമ്പ് ബാറ്റിങില്‍ സൂര്യ തന്റെ യഥാര്‍ഥ ടച്ച് വീണ്ടെടുത്തേ തീരൂ. ഇല്ലെങ്കില്‍ ഇതു ടീമിനു വലിയ ക്ഷീണമായി മാറുമെന്നതില്‍ സംശയമില്ല.

SURYAKUMAR YADAV

മൂന്നാമത്തെ പ്രശ്‌നം

ഇന്ത്യന്‍ ടീമിനു തിരിച്ചടിയാവുന്ന മൂന്നാമത്തെ കാര്യം ബാറ്റിങ് ഓര്‍ഡറില്‍ ഒരു കൃത്യതയില്ലെന്നതാണ്. ഏഷ്യാ കപ്പില്‍ ഓപ്പണിങിലൊഴികെ മറ്റു പൊസിഷനുകളിലെല്ലാം വലിയ അഴിച്ചുപണികള്‍ ഓരോ മല്‍സരത്തിലും ഇന്ത്യ നടത്തിക്കൊണ്ടിരുന്നു.

പക്ഷെ ഈ രീതിയില്‍ ബാറ്റിങ് ഓര്‍ഡറിലെ പരീക്ഷണങ്ങള്‍ ടീമിനു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. അതിനാല്‍ ബാറ്റിങ് ഓര്‍ഡറില്‍ ഓരോ പൊസിഷനിലും ആരൊക്കെയെന്ന കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറിനു വ്യക്തമായ ധാരണ ആവശ്യമാണ്. എങ്കില്‍ മാത്രമേ കെട്ടുറപ്പുള്ള ടീമായി മാറാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ,

Story first published: Monday, September 29, 2025, 15:54 [IST]
Other articles published on Sep 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+