For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒമാനെ 'പുഷ്പം' പോലെ തീര്‍ക്കാം!! ജയത്തേക്കാള്‍ വലുത് ഈ 5 കാര്യം, ഇല്ലെങ്കില്‍ ദുഖിക്കും

അബുദാബി: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിക്കഴിഞ്ഞ ടീം ഇന്ത്യ ഇനി അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഗ്രൂപ്പ് എയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അസോസിയേറ്റ് ടീമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍. സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും സംബന്ധിച്ച് വാക്കോവറിനു തുല്യമായിരിക്കും ഈ മല്‍സരം.

വളയെ അനായാസം, അതോടാപ്പം വലിയൊരു മാര്‍ജിനില്‍ ഒമാനെ തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ പ്ലാന്‍. ഇതു പ്രാവര്‍ത്തികമാക്കാന്‍ സൂര്യക്കും സംഘത്തിനും അധികം വിയര്‍ക്കേണ്ടിയും വരില്ല. പക്ഷെ ഈ മല്‍സരത്തിലെ ഫലത്തേക്കാള്‍ ഇന്ത്യ പ്രാധാന്യം നല്‍കേണ്ടത് മറ്റു ചില കാര്യങ്ങള്‍ക്കാണ്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SURYAKUMAR YADAV

ആദ്യ ചെയ്യേണ്ടതെന്ത്?

ഒമാനുമായുള്ള മല്‍സരത്തില്‍ ഇന്ത്യ ഏറ്റവുമാദ്യമായി ചെയ്യേണ്ട കാര്യം ടോസ് ഭിക്കുകയാണെങ്കില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയെന്നതാണ്. കാരണം ബൗളര്‍മാര്‍ക്കു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പന്തെറിയാന്‍ മതിയായ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ ബാറ്റമാര്‍ക്ക ഇതു കിട്ടിയില്ലെന്നു കാണാം.

യുഎഇയുമായുള്ള ആദ്യ മല്‍സരത്തില്‍ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്താനെതിരേ 16 ഓവറാവുമ്പോഴേക്കും കളി അവസാനിച്ചു. രണ്ടിലും ആദ്യം ബൗള്‍ ചെയ്തതു കാരണമാണ് ഇതു സംഭവിച്ചത്. എന്നാല്‍ ഒമാനെതിരേ ടോസ് കിട്ടിയാല്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഉറപ്പായും ബാറ്റിങ് തന്നെയെടുക്കണം. അതു വഴി 20 ഓവറും ബാറ്റ് ചെയ്യാനുള്ള അവസരവും താരങ്ങള്‍ക്കു കിട്ടും.

സൂപ്പര്‍ ഫോറും ഫൈനലുമെല്ലാം വരാനിരിക്കെ ബാറ്റര്‍മാര്‍ക്കു ഇത്തരമൊരു തയ്യാറെടുപ്പ് തീര്‍ച്ചയായും ആവശ്യമാണ്. എന്നാല്‍ ഒമാനെതിരേ ടോസ് ലഭിച്ചില്ലെങ്കില്‍ എല്ലാ പ്ലാനുകളും തെറ്റും. അങ്ങനെ സംഭവിച്ചാല്‍ ഒമാന് ബാറ്റിങ് തിരഞ്ഞെടുക്കണമേയെന്നു പ്രാര്‍ഥിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

ഇക്കാര്യങ്ങളും ശ്രദ്ധിച്ചേ തീരൂ

ടോസ് ജയിച്ചാല്‍ ആദ്യം ബാറ്റിങ്ങെടുക്കുക മാത്രമല്ല, മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടി ഒമാനുമായുള്ള കളിയില്‍ ഇന്ത്യ ശ്രദ്ധിക്കണം. ഇതിലൊന്ന് മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ടോപ്പ് ത്രീയില്‍ ഇറക്കുകയെന്നതാണ്.

കഴിഞ്ഞ രണ്ടു മല്‍സരങ്ങിലും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാതെ അദ്ദേഹം നിരാശനായിരുന്നു. ഒമാനെതിരേ സഞ്ജുവിനു മൂന്നാം നമ്പര്‍ നല്‍കിയാല്‍ ബാറ്റിങില്‍ താളം വീണ്ടെടുക്കാനും യുഎഇയിലെ പിച്ചുകളുമായി പൊരുത്തപ്പെടാനുമുള്ള നല്ലൊരു അവസരമായിരിക്കും.

SANJU SAMSON

ഇന്ത്യ ചെയ്യേണ്ട മൂന്നാമത്തെ കാര്യം സഞ്ജുവിനെപ്പോലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ബാറ്റിങിനു അവസരമൊരുക്കുകയാണ്. അതിനായി അദ്ദേഹത്തെ നാലാം നമ്പറിലേക്കോ, അഞ്ചാം നമ്പറിേേലക്കു പ്രൊമോട്ട് ചെയ്യാാം. മികച്ചൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ അതു ബാറ്റിങിലും ഹാര്‍ദിക്കിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

സ്‌പെഷ്യലിസ്റ്റ് ഫിനിഷറായ റിങ്കു സിങിനെ പ്ലെയിങ് ഇലവനിലേക്കു തിരികെ കൊണ്ടുവരികയാണ് ഒമാനെതിരേ ഇന്ത്യ പ്രാധാന്യം കൊടുക്കേണ്ട നാലാമത്തെ കാര്യം. ഇതിനായി ശിവം ദുബെയ്ക്കു അടുത്ത കളിയില്‍ വിശ്രമവും നല്‍കാം. സൂപ്പര്‍ ഫോറില്‍ ഇനി കടുമേറിയ കളികള്‍ വരാനിരിക്കെ റിങ്കുവിനെ പരീക്ഷിക്കാനും തയ്യാറാക്കി നിര്‍ത്താനും ലഭിക്കുന്ന അവസാന അവസരമായിരിക്കും അടുത്ത മല്‍സരം.

ഇവ കൂടാതെ ഇന്ത്യ പരിഗണിക്കേണ്ട അഞ്ചാമത്തെ കാര്യം ടി20യിലെ നമ്പര്‍ വണ്‍ ബൗളറും ടീമിന്റെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനുമായ അര്‍ഷ്ദീപ് സിങിന് അവസരം കൊടുക്കുകയാണ്. യുഎഇയിലെ പിച്ചുകളും കാലാവസ്ഥയുമായി പൊരുത്തപ്പെടണമെങ്കില്‍ അദ്ദേഹം കളിച്ചേ തീരൂ,

ബെഞ്ചിലിരുന്നതു കൊണ്ടു കാര്യമല്ല. വരാനിരിക്കുന്ന നിര്‍ണായക മല്‍സരങ്ങളില്‍ അര്‍ഷ്ദീപിന്റെ സേവനം ടീമിനു ആവശ്യമായി വന്നേക്കും. അതിനാല്‍ അദ്ദേഹവും ബൗളിങില്‍ പര്‍ണമായി സജ്ജനായി നില്‍ക്കേണ്ടതും ആവശ്യമാണ്.

Story first published: Tuesday, September 16, 2025, 15:12 [IST]
Other articles published on Sep 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+