For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഗില്ലിനു പോലും ചാന്‍സില്ല? പ്രിയാന്‍ഷ് വേണമെന്ന് മുന്‍ സെലക്ടര്‍!! കാരണം കേട്ടോ

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ട് അവ്യക്ത തുടരുകയാണ്. സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പലരുടെയും കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ഓപ്പണിങ് കോമ്പിനേഷന്റെ കാര്യത്തിലാണ് സെലക്ഷന്‍ കമ്മിറ്റി ഏറ്റവുമധികം തലപുകയ്ക്കുന്നത്. കാരണം അത്രയേറെ ഓപ്പണിങ് ബാറ്റര്‍മാരാണ് ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്.

മറ്റു ഫോര്‍മാറ്റുകളില്‍ സ്ഥിരം സാന്നിധ്യമായി മാറിയ ചില ഓപ്പണര്‍മാര്‍ക്കു പോലും ഏഷ്യാ കപ്പില്‍ സ്ഥാനമില്ലെന്നിരിക്കെ ഒരു സര്‍പ്രൈസ് നിര്‍ദേശുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സെലക്ടറും സ്പിന്നറുമായ സുനില്‍ ജോഷി. ദേശീയ ടീമിന്റെ ഏഴയലത്തു പോലുമില്ലാത്ത ഒരു അണ്‍ക്യാപ്ഡ് താരത്തെയാണ് അദ്ദേഹം ഓപ്പണിങ് റോളിക്കു നിര്‍ദേശിച്ചിട്ടുളളത്. ഇതേക്കുറിച്ചു അറിയാം.

PRIYANSH ARYA

പ്രിയാന്‍ഷ് വേണം

കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം അരങ്ങേറിയ ഡല്‍ഹിയില്‍ നിന്നുള്ള യുവ ഇടംകൈയന്‍ ബാറ്റര്‍ പ്രിയാന്‍ഷ് ആര്യയെ ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കൂയെന്നാണ് സുനില്‍ ജോഷി ആവശ്യപ്പെടുന്നത്. ടെലികോം ഏഷ്യാ സ്‌പോര്‍ട്ടിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയാന്‍ഷ് ആര്യയിലേക്കു നോക്കൂ, വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ബാറ്ററാണ് അവന്‍. നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടു അവനും അവസരം നല്‍കുന്നില്ല? ചില മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെതിരേയെല്ലാം പ്രിയാന്‍ഷ് റണ്‍സ് സ്‌കോര്‍ ചെയ്തതായും ജോഷി അഭിപ്രായപ്പെട്ടു.

അതേസമയം, ഏഷ്യാ കപ്പില്‍ പ്രിയാന്‍ഷിനേക്കാള്‍ മികച്ച ഓപ്പണിങ് ബാറ്റര്‍മാര്‍ക്കു പോലും സ്ഥാനമുറപ്പില്ല. ടി20 റാങ്കിങില്‍ ഇപ്പോള്‍ തലപ്പത്തുള്ള അഭിഷേക് ശര്‍മയും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുമായിരിക്കും ഏഷ്യാ കപ്പില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളെന്നാണ് റിപ്പോര്‍ര്‍ട്ടുകള്‍.

നിലവിലെ ടെസ്റ്റ് ക്യാപ്റ്റനും ഏകദിനത്തില്‍ വൈസ ക്യാപ്റ്റനുമായ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനു ഏഷ്യ കപ്പില്‍ ബാക്കപ്പ് ഓപ്പണറായി പോലും സ്ഥാനം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. മാത്രമല്ല ടി20യല്‍ നേരത്തേ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായ യശസ്വി ജയ്‌സ്വാളും ഏഷ്യാ കപ്പില്‍ ടീമിന്റെ ഭാഗമാവുമോയെന്നതു സംശയമാണ്. അതിനിടെയാണ് പ്രിയാന്‍ഷിനെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജോഷി രംഗത്തു വന്നിരിക്കുന്നത്.

PRIYANSH ARYA

പ്രിയാന്‍ഷ് മികച്ച താരം

പ്രിയാന്‍ഷ് ആര്യയുടെ കഴിവിനെ കുറിച്ച് ആര്‍ക്കും സംശയമുണ്ടാവാന്‍ സാധ്യതയില്ല. പക്ഷെ പ്രതിഭാശാലികളായ നിരവധി കളിക്കാര്‍ അവസരത്തിനായി ക്യൂ നില്‍ക്കവെ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുകയെന്നത് അദ്ദേഹത്തിനു അതീവ ദുഷ്‌കരം തന്നെയായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിങ്‌സ് ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് പ്രിയാന്‍ഷ് വഹിച്ചത്.

പഞ്ചാബിനായി 17 മല്‍സരങ്ങളില്‍ നിന്നും 179.25 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ 475 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കമാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തിലാണ് 103 റണ്‍സുമായി പ്രിയാന്‍ഷ് കത്തിക്കയറിയത്.

കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ഒരു കളിയില്‍ ഓവറിലെ ആറു ബോളിലും സിക്‌സര്‍ പറത്തിയതോടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. ഈ കളിയില്‍ 55 ബോളില്‍ 107 റണ്‍സും താരം അടിച്ചെടുത്തു. 198.69 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 608 റണ്‍സാണ് സീസണില്‍ പ്രിയാന്‍ഷ് വാരിക്കൂട്ടിയത്. ഐപിഎല്ലില്‍ പഞ്ചാബ് ടീമിലേക്കു അദ്ദേഹത്തിനു വഴി തുറന്നതും ഈ പ്രകടനമാണ്.

Story first published: Monday, August 18, 2025, 16:19 [IST]
Other articles published on Aug 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+