Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ക്രിക്കറ്റ് വളരെ ചെറുത്!! പാകിസ്താനെതിരേ കളിക്കരുത്; കാരണം പറഞ്ഞ് ഭാജി

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായി അടുത്ത മാസം നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ നിന്നും ഇന്ത്യന്‍ ടീം പിന്‍മാറണമെന്ന ആവശ്യവുമായി മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സപ്തംബര്‍ 14ാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് പോര്. ഗ്രൂപ്പുഘട്ടത്തിനു ശേഷം സൂപ്പര്‍ ഫോര്‍, ഫൈനല്‍ എന്നിവയില്‍ കൂടി ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകള്‍ സജീവമാണ്.

സമീപകാലത്തു ഇരുരാജ്യങ്ങളും തമ്മിസുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ പരസ്പരം ക്രിക്കറ്റ് കളിക്കുന്നതില്‍ ഒരു അര്‍ഥവുമില്ലെന്നാണ് ഭാജിയുടെ അഭിപ്രായം. ക്രിക്കറ്റെന്നത് വളരെ ചെറുതാണെന്നും രാജ്യമാണ് ഏറ്റവും വലുതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ വിരമിച്ച കളിക്കാരുടെ ലോക ലെജന്റ്‌സ് ലീഗില്‍ (ഡബ്യുഎല്‍സി) ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രണ്ടു മല്‍സരങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നു.

പ്രാഥമിക റൗണ്ടിലെയും പിന്നീട് സെമി ഫൈനലിലെയും മല്‍സരങ്ങളാണ് നടക്കാതെ പോയത്. ഇവയില്‍ കളിക്കാന്‍ ക്യാപ്റ്റന്‍ യുവരാജ് സിങുള്‍പ്പെടെ ഇന്ത്യന്‍ ടീമിലെ പല താരങ്ങളും വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അക്കൂട്ടത്തില്‍ ഹര്‍ഭജനുമുണ്ടായിരുന്നു. ഏഷ്യാ കപ്പിലും നിലവിലെ ഇന്ത്യന്‍ ടീം സമാനമായ നിലപാട് സ്വീകരികണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

HARBHAJAN SINGH

ഏതാണ് പ്രധാനമെന്നു മനസ്സിലാക്കണം

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ ത്യാഗങ്ങള്‍ മനസ്സില്‍ വയ്ക്കുമ്പോള്‍ പാകിസ്താനുമായുള്ള മല്‍സരം വളരെ എളുപ്പത്തില്‍ വേണ്ടെന്നു വയ്ക്കാന്‍ കഴിയുമെന്നു ഹര്‍ഭജന്‍ സിങ് പറയുന്നു. അതിര്‍ത്തിയില്‍ പോരാട്ടവും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷവുമുണ്ടാവുമ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്താണ് ഏറ്റവും പ്രധാനമെന്നും അപ്രധാനമെന്നും അവര്‍ (ഇന്ത്യന്‍ ടീം) മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാര്യങ്ങള്‍ അത്രയ്ക്കും സിംപിളാണ്. നമ്മുടെ സൈനികര്‍ രാജ്യാതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയാണ്. അവരെ കുടുംബാംഗങ്ങള്‍ക്കു പലപ്പോഴും കാണാന്‍ പോലും സാധിക്കുന്നില്ല.

ചിലര്‍ക്കു അവിടെ വച്ച് ജിവന്‍ ത്യജിക്കേണ്ടി വരികയും വീട്ടിലേക്കു മടങ്ങിയെത്താന്‍ കഴിയാതെയും വരികയും ചെയ്യുന്നു. അവരുടെ ഈ ത്യാഗം നമുക്കു ഏറെ വലുതാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റെന്നത് വളരെ ചെറിയ കാര്യമാണ്. ഒരു ക്രിക്കറ്റ് മല്‍സരത്തില്‍ കളിക്കില്ലെന്നു വയ്ക്കുന്നത് ചെറിയ കാര്യമാണെന്നും ടൈസ് ഓഫ് ഇന്ത്യയോടു ഹര്‍ഭജന്‍ പറഞ്ഞു.

നമ്മുടെ സര്‍ക്കാരിനും ഇതേ നിലപാട് തന്നെയാണുള്ളത്. അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയും രണ്ടു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷവും നിലനില്‍ക്കുമ്പോള്‍ നമുക്കു അവരുമായി ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ല.. ഈ വലിയ കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതു വരെ ക്രിക്കറ്റ് വളരെ ചെറിയ വിഷയം മാത്രമാണ്. എല്ലായ്‌പ്പോഴും രാജ്യമാണ് ഫസ്റ്റെന്നും ഭാജി വിശദമാക്കി.

രാജ്യത്തോക്കാള്‍ വലുതല്ല

ഒരു ക്രിക്കറ്ററായാലും നടനായാലും ആരും രാജ്യത്തേക്കാള്‍ വലുതല്ലെന്നു ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു. നമ്മുടെ വ്യക്തിത്വം എന്തു തന്നെ ആയാലും അതു ഈ രാജ്യം കാരണമാണ്. നിങ്ങള്‍ ഒരു താരമോ, നടനോ, ആരുമാവട്ടെ പക്ഷെ രാജ്യത്തേക്കാള്‍ വലുതായി ആരും തന്നെയില്ല.

IND- PAK

ഏറ്റവുമാദ്യം വരേണ്ടത് രാജ്യമാണ്. നമ്മള്‍ ആ കടമകള്‍ നന്നായി തന്നെ നിറവേറ്റുകയും വേണം. ഒരു ക്രിക്കറ്റ് മല്‍സരത്തില്‍ നിങ്ങള്‍ കളിക്കാതിരിക്കുകയെന്നത് രാജ്യത്തിനു മുന്നില്‍ വളരെ സാധാരണ കാര്യം മാത്രമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റില്‍ മുഖാമുഖം വരുന്നത്. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി യുഎഇയിലും പാകിസ്താനിലുമായി നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തിരുന്നു. ഫെബ്രുവരി 23നു ദുബായില്‍ നടന്ന ഈ സൂപ്പര്‍ പോരാട്ടത്തില്‍ പാക് പടയെ ആറു വിക്കറ്റിനു ഇന്ത്യ കെട്ടുകെട്ടിക്കുകയും ചെയ്തു.

Story first published: Wednesday, August 13, 2025, 13:17 [IST]
Other articles published on Aug 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+