ദുബായ്: ഏഷ്യാ കപ്പിലെ അപരാജിത കുതിപ്പ് തുടരുകയെന്ന ലക്ഷ്യവുമായാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ നാളെ (ബുധന്‍) സൂപ്പര്‍ ഫോറിലെ രണ്ടാമങ്കത്തിനു ഇറങ്ങുക. ടൂര്‍ണമെന്റില്‍ ഇതിനകം രണ്ടു സര്‍പ്രൈസ വിജയങ്ങള്‍ കൊയ്ത് മുന്നേറുന്ന ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ടാം ജയവുമായി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാനുറച്ചാവും സൂര്യകുമാര്‍ യാദവും സംഘവും കച്ചമുറുക്കുന്നത്.
ചിരവൈരികളായ പാകിസ്താനെ ആദ്യ സൂപ്പര്‍ ഫോറിള്‍ ആറു വിക്കറ്റിനു തകര്‍ത്തു വിടാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ മെന്‍ ഇന്‍ ബ്ലൂവിനെ സംബന്ധിച്ച് ഒരു പെര്‍ഫെക്ട് മല്‍സരമായിരുന്നില്ല ഇത്. ചില അബദ്ധങ്ങള്‍ ടീം കാണിച്ചിരുന്നു. ബംഗ്ലാദശിനെതിരേ തീര്‍ച്ചയായും ഇവ ഒഴിവാക്കിയേ തീരൂ. ഏതൊക്കെയെന്നറിയാം.

ആദ്യത്തെ പിഴവ്
പാകിസ്താനുമായുള്ള സൂപ്പര്‍ ഫോറില്‍ ഇന്ത്യന്‍ ടീം ആദ്യം വരുത്തിയ പിഴവ് ഫീല്‍ഡിങിലെ ദയനീയ പ്രകടനമായിരുന്നു. ഒന്നും രണ്ടുമല്ല, നാലു ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഈ മല്‍സരത്തില്‍ കൈവിട്ടു കളഞ്ഞത്. ഇതില്‍ രണ്ടെണ്ണം അഭിഷേക് ശര്‍മ താഴെയിട്ടപ്പോള്‍ ശുഭ്മന്‍ ഗില്ലും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നഷ്ടമാക്കുകയും ചെയ്തു.
കളിയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി പാക് ടീമിന്റെ ടോപ്‌സ്‌കോററായ സാഹിബ്‌സദ ഫര്‍ഹാന്‍ ഡെക്കായി മടങ്ങേണ്ടതായിരുന്നു. പക്ഷെ അഭിഷേകാണ് ക്യാച്ച് പാഴാക്കി അദ്ദേഹത്തിനു ആയുസ് നീട്ടിക്കൊടുത്തത്. സയീം അയൂബിന്റെ വളരെ സിംപിളായ ഒരു ക്യാച്ചാണ് കുല്‍ദീപ് നഷ്ടപ്പെടുത്തിയത്.
അതിനു ശേഷം ബൗണ്ടറി ലൈവനിന് തൊട്ടരികെ ഫര്‍ഹാന്റെ മറ്റൊരു ക്യാച്ച് കൂടി അഭിഷേകിന്റെ കൈയില്‍ തട്ടി സിക്‌സറിലേക്കു തെറിച്ചു. ഇതു അല്‍പ്പം ബുദ്ധിമുട്ടേറിയ ചാന്‍സായിരുന്നു. പിന്നീട് ഗില്ലും ഒരു ക്യാച്ച് നിലത്തിട്ടു വില്ലനായി മാറി.
ഇത്രയും പിഴവുകള്‍ വരുത്തിയിട്ടു ബാറ്റിങ് കരുത്ത് കൊണ്ടു മാത്രമാണ് ഇന്ത്യക്കു ജയിച്ചുകയറാനായത്.ഈ തരത്തിലുള്ള ഫീല്‍ഡിങ് പിഴവുകള്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ ഒഴിവാക്കിയേ തീരൂ. അതിനായില്ലെങ്കില്‍ വലിയ തിരിച്ചടികളും നേരിട്ടേക്കും.
രണ്ടാമത്തെ പിഴവ്
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ സംബന്ധിച്ച് കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന അപൂര്‍വ്വം മല്‍സരങ്ങളിലൊന്നായിരുന്നു സൂപ്പര്‍ ഫോറിലേത്. പാകിസ്താന്‍ ബാറ്റര്‍മാര്‍ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുനു. നാലോവറില്‍ 45 റണ്‍സാണ് ബുംറ വാരിക്കോരി നല്‍കിയത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.
ഈ ടൂര്‍ണമെന്റില്‍ യഥാര്‍ഥ ബുംറയുടെ വെറും നിഴല്‍ മാത്രമാണ് ഇതിനകം കാണാനായത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 8.36 ഇക്കോണമി റേറ്റില്‍ വെറും മൂന്നു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം വീഴ്ത്തിയിട്ടുള്ളൂ. കഴിഞ്ഞ മല്‍സരത്തേറ്റ പ്രഹരത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ബംഗ്ലാദേശിനെതിരേ ബുംറ തിരിച്ചു വന്നേ തീരൂ.

മൂന്നാമത്തെ പിഴവ്
പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും വലിയ രണ്ടു ഫ്‌ളോപ്പുകള്‍ നായകന്‍ സൂര്യകുമാര്‍ യാദവും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമായിരുന്നു. സൂര്യ പൂജ്യത്തിനു ഔട്ടായപ്പോള്‍ അഞ്ചാം നമ്പറില്‍ സഞ്ജു തപ്പിത്തടഞ്ഞു.
17 ബോളില്‍ 13 റണ്‍സുമായി വലഞ്ഞ അദ്ദേഹം ഒടുവില്‍ ക്ലീന്‍ ബൗള്‍ഡായി ക്രീസ് വിടുകയും ചെയ്തു. ഓപ്പണിങ് റോളില്‍ നിന്നും മധ്യനിരയിലേക്കു ഇറങ്ങേണ്ടി വന്നതോടെ ബാറ്റിങില്‍ സഞ്ജു ശരിക്കും ബുദ്ധിമുട്ടുകയാണ്. പാകിസ്താനെതിരേ സംഭവിച്ച തെറ്റ് തിരുത്തി സൂര്യയും സഞ്ജുവും ബംഗ്ലാദശിനെതിരേ ശക്തമായി തിരിച്ചുവരേണ്ടത് ആവശ്യമാണ്.