Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ ഇന്ത്യ മിസ്സ് ചെയ്യും!! രോഹിത് ഈ അബദ്ധം കാണിച്ചില്ല, ഗംഭീറിന്റെ മണ്ടത്തരം പുറത്ത്

ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ ആദ്യ പോരാട്ടത്തിനു കച്ചമുറുക്കവെ നിലവിലെ സ്‌ക്വാഡിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ടി20 ലോകകപ്പില്‍ ഇന്ത്യക്കു ഈ അബദ്ധം സംഭവിച്ചില്ലെന്നും പക്ഷെ ഏഷ്യാ കപ്പിലെ ടീം തിരഞ്ഞെടുപ്പില്‍ മണ്ടത്തരം കാണിച്ചുവെന്നും അദ്ദേഹം പറയുന്നു.

നാളെ ഗ്രൂപ്പ് എയില്‍ യുഎഇയുമായിട്ടാണ് ആദ്യ കളിയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുക. വലിയ മാര്‍ജിനിലുള്ള അനായാസ ജയം തന്നെയായിരികും സൂര്യകുമാര്‍ യാദവും സംഘവും ഈ മല്‍സരത്തില്‍ ലക്ഷ്യമിടുക. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ യുഎഇയിലെത്തിയിരിക്കുന്നത്.

INDIAN TEAM

അവനെ മിസ്സ് ചെയ്യും

ഏഷ്യാ കപ്പില്‍ ഇത്തവണ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന ഒരു താരത്തെ ഇന്ത്യന്‍ ടീം വളരെയധികം മിസ് ചെയ്യുമെന്നു മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കിയ ഗൗതം ഗംഭീറിന്റെ തീരുമാനത്തെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ഇന്ത്യയുടെ 15 അംഗ സ്‌കാഡില്‍ വാഷിങ്ടണിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ചു സ്റ്റാന്റ്‌ബൈ താരങ്ങളുടെ ലിസ്റ്റില്‍ മാത്രമേ അദ്ദേഹമുള്ളൂ. നിലവിലെ പ്രധാന സ്‌ക്വാഡിലുള്ള ഏതെങ്കിലുമൊരു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയാല്‍ മാത്രമേ ഇനി വാഷിങ്ടണിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.

കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം ഐസിസി ടി20 ലോകകപ്പില്‍ മൂന്നു മികച്ച ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ടായിരുന്നുവെന്നും പക്ഷെ ഏഷ്യാ കപ്പില്‍ രണ്ടു പേര്‍ മാത്രമേയുള്ളൂവെന്നും കൈഫ് പറയുന്നു. മൂന്നു ഓള്‍റൗണ്ടമാരുടെ സാന്നിധ്യം ടി20 ലോകകപ്പില്‍ ബാറ്റിങിനു കൂടുതല്‍ ആഴവും നല്‍കിതയായി അദ്ദേഹം നിരീക്ഷിച്ചു.

രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ടീം മൂന്നു ഓള്‍റൗണ്ടര്‍മാരെ വച്ചാണ് ടി20 ലോകകപ്പ് വിജയിച്ചത്. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരായിരുന്നു ഇത്. എട്ടാം നമ്പറില്‍ വരെ ആറു മികച്ച ബൗളിങ് ഓപ്ഷനുകളുണ്ടെന്നതാണ് ഇതിന്റെയര്‍ഥം.

പക്ഷെ ഏഷ്യാ കപ്പിലേക്കു വന്നാല്‍ രണ്ടു യഥാര്‍ഥ ഓള്‍റൗണ്ടര്‍മാര്‍ മാത്രമേയുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമാണിത്. ഇന്ത്യക്കു ഇനി പുതിയൊരു വിന്നിങ് കോമ്പിനേഷന്‍ ഇന്ത്യക്കു കണ്ടെത്തേണ്ടിയിരിക്കുന്നു. വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ മിസ് ചെയ്യുമെന്നും എക്‌സില്‍ കൈഫ് കുറിച്ചു.

WASHINGTON SUNDAR

വാഷിങ്ടണിന്റെ റെക്കോര്‍ഡ്

ഏറ്റവും അവസാനമായി ഇന്ത്യ കളിച്ച ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍. സെഞ്ച്വറിയടക്കം നേടി ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. പക്ഷെ ഏഷ്യാ കപ്പില്‍ സെലന്‍ കമ്മിറ്റി വാഷിങ്ടണിനെ പ്രധാന ടീമിലേക്കു പരിഗണിച്ചില്ല.

ഇന്ത്യക്കു വേണ്ടി 54 ടി20കളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. 13.79 എന്ന വളരെ മോശം ശരാശിരിയില്‍ 121.39 സ്‌ട്രൈക്ക്‌റേറ്റില്‍ 193 റണ്‍സ് മാത്രമേ വാഷിങ്ടണ്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ, ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്.

ബൗളിങിലേക്കു വന്നാല്‍ 6.94 ഇക്കോണമി റേറ്റില്‍ 23.5 ശരാശരിയില്‍ 48 വിക്കറ്റുകള്‍ പോറ്റിലാക്കുകയും ചെയതു. ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് വരുണ്‍ അവസാനം കളിച്ചത്.

Story first published: Tuesday, September 9, 2025, 10:24 [IST]
Other articles published on Sep 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+