For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഏഴു ടീമുകളെയല്ല, ഇന്ത്യ ഭയക്കേണ്ടത് ടോസിനെ!! കപ്പടിച്ചേക്കില്ല, ഈ കാരണം

ദുബായ്: ഏഷ്യാ കപ്പില്‍ ഇത്തവണ മാറ്റുരയ്ക്കുന്ന എട്ടു ടീമുകളില്‍ ഇന്ത്യ തന്നെയാണ് കിരീട ഫേവറിറ്റുകളെന്നതില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല. ഈ മാസം 28നു നടക്കാനിരിക്കുന്ന കലാശക്കളിയിലെ ഒരു ടീം ഇന്ത്യയാണെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. എതിരാളികള്‍ ആരാണെന്ന കാര്യത്തില്‍ മാത്രമേ ഇനി സംശയമുള്ളൂ.

റാഷിദ് ഖാന്‍ നയിക്കുന്ന അഫ്ഗാനിസ്തനാവും ഫൈനലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പല ക്രിക്കറ്റ് പണ്ഡിതരു മുന്‍ താരങ്ങളുമെല്ലാം ഇതിനകം പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അഫ്ഗാനോ, മറ്റേതെങ്കിലും ടീമോ ആവില്ല, മറിച്ച് ടോസായിരിക്കും ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളികളാവുകയെന്നതാണ് യാഥാര്‍ഥ്യം. ഇതിന്റെ കാരണമെന്താണെന്നു പരിശോധിക്കാം.

INDIAN T20 TEAM

ഇന്ത്യക്കാര് 'മണികെട്ടും'?

സമീപകാല പ്രകടനങ്ങളും താരസമ്പത്തുമെല്ലാം പരിഗണിക്കുമ്പോള്‍ ഈ ഏഷ്യാ കപ്പില്‍ എല്ലാവരും തോല്‍പ്പിക്കാനാഗ്രഹിക്കുന്ന ടീം നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയായിരിക്കും. അവസാനമായി നടന്ന രണ്ടു പ്രധാനപ്പെട്ട ടൂര്‍ണമെന്റിലും ജേതാക്കളായത് ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പില്‍ വെന്നിക്കൊടി പാറിച്ച ഇന്ത്യ ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയിരുന്നു.

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും യുഎഇയില്‍ തന്നെയായിരുന്നു. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്. പക്ഷെ ഏഷ്യാ കപ്പിലേക്കു വരുമ്പോള്‍ ഒരു വലിയ വ്യത്യാസമുണ്ട്. ഇവിടെ മല്‍സരങ്ങള്‍ ടി20 ഫോര്‍മാറ്റിലാണ്.

മറ്റു രണ്ടു ഫോര്‍മാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടി20യില്‍ ചെറിയ ടീമുകള്‍ വമ്പന്‍മാരെ അട്ടിമറിക്കാനുള്ള സാധ്യത വളരെ കൂടൂതലാണ്. നല്‍കപ്പെട്ട ആ ദിവസത്തില്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ടീമുകളുടെ വിജയസാധ്യത. മാത്രമല്ല, ഒന്നോ, രണ്ടോ ഓവര്‍ കൊണ്ടു തന്നെ മല്‍സരഗതി മാറുന്നതും ടി20യില്‍ കാണാറുള്ളതുമാണ്.

ഇന്ത്യന്‍ ടീമിന്റെ കരുത്ത് വിലയിരുത്തുമ്പോള്‍ ഈ ഏഷ്യാ കപ്പിലെ ഒരു ടീമും അവര്‍ക്കു വലിയ ഭീഷണി സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരല്ല. കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനായാല്‍ ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ ഏഴു കളികളിലും മികച്ച വിജയം കൊയ്യാനും കപ്പുമായി മടങ്ങാനും ഇന്ത്യക്കു സാധിക്കും.

വളരെ എളുപ്പമുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനോടൊപ്പം യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇവരില്‍ പാകിസ്താനില്‍ നിന്നും മാത്രമേ ഇന്ത്യക്കു അല്‍പ്പമെങ്കിലും വെല്ലുവിളി നേരിടാന്‍ സാധ്യതയുള്ളൂ. മറ്റു ടീമുകളെയും ഇന്ത്യ അനായാസം തകര്‍ത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

GAMBHIR SURYA

എന്തു കൊണ്ട് ടോസ്?

ഇന്ത്യക്കു ഏഷ്യാ കപ്പിലെ ഒരു ടീമും വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയില്ലെങ്കിലും ടോസെന്ന അപ്രതീക്ഷിത വില്ലനെ തീര്‍ച്ചയായും ഭയക്കണം. പാകിസ്താനുമായുള്ള എല്‍ ക്ലാസിക്കോയിലും അതിനനു ശേഷമുള്ള സൂപ്പര്‍ ഫോറിലും പിന്നീട് ഫൈനലിലുമെല്ലാം ടോസ് ഇന്ത്യയുടെ ഉറക്കം കെടുത്തിയേക്കും. യുഎഇയിലെ സാഹചര്യങ്ങളും കാലാവസ്ഥയുമെല്ലാം പരിഗണിക്കുമ്പോള്‍ രാത്രിയിലെ മല്‍സരങ്ങളില്‍ ടോസ് വളരെ നിര്‍ണായകമാണ്.

ടോസ് ജയിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുത്ത് റണ്‍ചേസ് നടത്താനാണ് ഇഷ്ടപ്പെടുന്നത്. രാത്രിയിലെ മഞ്ഞുവീഴ്ചയാണ് ഇതിന്റെ പ്രധാന കാരണം. ഇതു റണ്‍ചേസ് കൂടുതല്‍ എളുപ്പമാക്കി തീര്‍ക്കുകയും ബൗളര്‍മാര്‍ക്കു പിച്ചില്‍ നിനിന്നും കാര്യമായ സഹായം ലഭിക്കാതിരിക്കാനും ഇടയാക്കും.

അതിനാല്‍ തന്നെ ടോസ് ലഭിച്ചില്ലെങ്കില്‍ അതു ഇന്ത്യക്കു വെല്ലുവിളിയാവും. സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്നതിനാല്‍ കൂറ്റന്‍ ടോട്ടലുകള്‍ പടുത്തുയര്‍ത്താന്‍ സൂര്യകുമാര്‍ യാദവും സംഘവും നിര്‍ബന്ധിതരായി മാറും.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പുകളിലൊന്ന് ഇന്ത്യയുടേതാണെങ്കിലും മഞ്ഞുവീഴ്ച കാരണം അവര്‍ക്കു പ്രതീക്ഷിക്കുന്നതു പോലെ ഇംപാക്ടുണ്ടാക്കാനും കഴിഞ്ഞേക്കില്ല. ഇതു പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് പോലെയുള്ള ടീമുകള്‍ക്കു വിജയ പ്രതീക്ഷ നല്‍കുകയും ചെയ്യും. അതിനാല്‍ തന്നെ ടോസ് ഭാഗ്യം ഇന്ത്യയുടെ കിരീട വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറുമെന്ന് ഉറപ്പാണ്.

Story first published: Wednesday, September 10, 2025, 18:06 [IST]
Other articles published on Sep 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+