Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ആ 3 പേരെ എന്തിനെടുത്തു? ഈ ടീമെങ്കില്‍ ടി20 ലോകകപ്പ് നേടില്ല!! ശ്രീകാന്ത് കലിപ്പില്‍

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ടീം സെലക്ഷനില്‍ പല പാളിച്ചകളും സംഭവിച്ചതായും അര്‍ഹതയില്ലാത്ത ചിലര്‍ക്കു ടീമില്‍ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ സ്‌ക്വാഡിനെയാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ ഇറക്കുന്നതെങ്കില്‍ കിരീടം മറക്കാമെന്നു ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയാണ് 15 അംഗ അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനു നറുക്കുവീഴുകയും ചെയ്തു. തകര്‍പ്പന്‍ ഫോമിലുള്ള ശ്രേയസ് അയ്യര്‍, അഗ്രസീവ് ഓപ്പണിങ് ബാറ്ററായ യശസ്വി ജയ്‌സ്വാള്‍, പേസര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊന്നും ടീമില്‍ സ്ഥാനം ലഭിച്ചതുമില്ല.

K SRIKKANTH

ടി20 ലോകകപ്പ് ജയിക്കില്ല

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ചീക്കിചീക്കയില്‍ വിശകലനം ചെയ്യവെയാണ് കെ ശ്രീകാന്ത് തുറന്നടിച്ചിരിക്കുന്നത്. മുന്നോട്ടു പോവുന്നതിനു പകരം ഇത്തരമൊരു സ്‌കാഡിനെ തിരഞ്ഞെടുത്തതിലൂടെ യഥാര്‍ഥത്തില്‍ പിറകിലേക്കാണ് ഇന്ത്യ പോയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഏഷ്യാ കപ്പില്‍ നമ്മള്‍ ഈ ടീമിനെ വച്ച് ചിലപ്പോള്‍ ജേതാക്കളായേക്കും. പക്ഷെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും ഇതേ സംഘമാണ് നമ്മള്‍ തോല്‍ക്കും. ഈ ടീമിനെയാണോ അവര്‍ ലോകകപ്പിനു കൊണ്ടു പോവാന്‍ പോവുന്നത്? ടി20 ലോകകപ്പിനു ഇനി കഷിച്ച് ആറു മാസങ്ങള്‍ മാത്രം ശേഷിക്കവെ ഇതാണോ അതിനുള്ള തയ്യാറെടുപ്പെന്നു ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ഇവര്‍ക്കെന്ത് കാര്യം

ഏഷ്യാ കപ്പിലുള്ള ഇന്ത്യന്‍ ടീമില്‍ ചില താരങ്ങളുടെ സാന്നിധ്യത്തെ കെ ശ്രീകാന്ത് ചോദ്യം ചെയ്തിരിക്കുകയാണ്. മാത്രമല്ല, ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റി പകരം ശുഭ്മന്‍ ഗില്ലിനെ ഈ റോള്‍ ഏല്‍പ്പിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ടീം സെലക്ഷനിലൂടെ അവന്‍ യഥാര്‍ഥത്തില്‍ പിറകിലേക്കാണ് പോയിട്ടുള്ളത്. അക്ഷര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. റിങ്കു സിങ്, ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവരെല്ലാം എങ്ങനെയാണ് ടീമിലേക്കു വന്നതെന്നു എനിക്കറിയില്ല.

ഇന്ത്യന്‍ ടീം സെലക്ഷന്റെ പ്രധാന മാനദണ്ഡമായിഐപിഎല്ലാണ് പരിഗണിക്കപ്പെടാറുള്ളത്, പക്ഷെ അതിനു മുമ്പുള്ള പ്രകടനമാണ് സെലക്ടര്‍മാര്‍ പരിഗണിച്ചതെന്നാണ് തോന്നുന്നെനിനും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ഇംഗ്ലണ്ടുമായി അവസാനം കളിച്ച ടി20 പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അക്ഷര്‍. എന്നാല്‍ ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ മാറ്റി ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപറ്റനാക്കിയ തീരുമാനത്തെ ശരി വച്ചിരിക്കുകയാണ് നായകന്‍ സൂര്യകുമാര്‍ യാദവ്. ഈ റോളിലേക്കു എല്ലായ്‌പ്പോഴും പ്രധാന ചോയ്‌സ് ഗില്ലാണെന്നും സ്‌കൈ വ്യക്തമാക്കിയിരുന്നു.

INDIAN TEAM

ടീം ബാലന്‍സില്ല

ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിനു ശരിയായ ബാലന്‍സില്ലെന്നു കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ചില പൊസിഷനുകളില്‍ ആരു കളിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുഭ്മന്‍ ഗില്ലിന്റെ വരവോടെ ഇന്ത്യയുടെ ബാറ്റിങ് കോമ്പിനേഷന്റെ താളമാകെ തെറ്റിയിരിക്കുകയാണ്.

അഞ്ചാം നമ്പറില്‍ ആരെയാണ് ഇന്ത്യ കളിപ്പിക്കുക? സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, റിങ്കു സിങ് ഇവരില്‍ ഒരാള്‍ക്കാലും ഈ റോള്‍ ലഭിച്ചേക്കുക. ഹാര്‍ദിക് പാണ്ഡ്യയാണ് സാധാരണയായി അഞ്ചാമനായി ബാറ്റ് ചെയ്യാറുള്ളത്. അക്ഷര്‍ പട്ടേലിനു ഇനി ആറാം നമ്പറില്‍ കളിക്കാന്‍ കഴിയില്ല.

ദുബെയെ അവര്‍ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്നു എനിക്കു മനസ്സിലാവുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം പെര്‍ഫോം ചെയ്തിട്ടുള്ളയാളാണ് യശസ്വി ജയ്‌സ്വാള്‍. ടീമില്‍ നിന്നും തഴയാന്‍ അവന്‍ എന്താണ് ചെയ്തതെന്നും ശ്രീകാന്ത് ചോദിക്കുന്നു.

Story first published: Wednesday, August 20, 2025, 10:17 [IST]
Other articles published on Aug 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+