Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: വീണ്ടും വരുന്നു ഇന്ത്യ- പാക് പോര്!! ഒന്നല്ല, 3 തവണ? ഷെഡ്യൂള്‍ ഉടന്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നീങ്ങി. സപ്തംബറില്‍ നടക്കാനിരിക്കുന്ന ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യും കളിക്കുമെന്നുറപ്പായിരിക്കുകയാണ്. ഇന്നു നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) വാഷിക പൊതുയോഗത്തില്‍ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ഓണ്‍ലൈനായി പങ്കെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

INDIA T20

ഇതോടെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പായിരിക്കുന്നത്. പവല്‍ഗാമിലെ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ- പാക് സംഘര്‍ഷവും രൂക്ഷമായതോടെ ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ എല്ലാ അനിശ്ചിതത്വങ്ങളും അവസാനിച്ചിരിക്കുകയാണ്.

ഫിക്‌സ്ചര്‍ ഉടനറിയാം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും ഇന്ത്യയും ഇതിന്റെ ഭാഗമാവുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യാ കപ്പ് നടത്താമെന്നു എസിസി യോഗത്തില്‍ ധാരണയായിരിക്കുകയാണ്. വേദികളും ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചറും തീരുമാനിക്കുന്നതിനായി ശുക്ലയും (രാജീവ് ശുക്ല) പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയും വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. നിര്‍ദ്ദിഷ്ട ആതിഥേയരെന്ന നിലയില്‍ ബിസിസിഐ ആയിരിക്കും ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചേക്കുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ഔദ്യോഗിക ആതിഥേയര്‍ ഇന്ത്യയാണെങ്കിലും ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയില്‍ നടത്താനാണ് ബിസിസിഐയ്ക്കു താല്‍പ്പര്യം. മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ദുബായിയും അബുദാബിയുമായിരിക്കും മല്‍സരവേദികള്‍.

സപ്തംബര്‍ അഞ്ചു മുതല്‍ 12 വരെയാവും ടൂര്‍ണമെന്റെന്നാണ് സൂചന. ഏഷ്യന്‍ കിരീടത്തിനായി മാറ്റുരയ്ക്കുക എട്ടു ടീമുകളാണ്. ഇന്ത്യ, പാകിസ്താന്‍ എന്നിവരെ കൂടാതെ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍, ഹോങ്കോങ് എന്നിവയാണ് മറ്റു ടീമുകള്‍.

INDIA PAK

ഇന്ത്യ-പാക് പോരാട്ടം

2023ലെ അവസാനത്തെ ഏഷ്യാ കപ്പിലേതു പോലെ ഇത്തവണയും ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെ മാറ്റുരയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു തവണ ഇരുടീമും മുഖാമുഖാം വരാനുള്ള സാധ്യതയും കൂടുതലാണ്.

ഗ്രൂപ്പു ഘട്ടത്തിനു ശേഷം സൂപ്പര്‍ ഫോറിലായിരിക്കും അടുത്ത എല്‍ ക്ലാസിക്കോ പോരാട്ടം. അതിനു ശേഷം അവസാനമായി ഫൈനലിലും ഇന്ത്യ- പാക് ത്രില്ലര്‍ സംഭവിച്ചേക്കും. കഴിഞ്ഞ എഡിഷനില്‍ രണ്ടു തവണയാണ് ഇരുടീമും കൊമ്പുകോര്‍ത്തത്.

അന്നു ഗ്രൂപ്പുഘട്ടത്തിലെ മല്‍സരം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ 228 റണ്‍സിന്റെ വമ്പന്‍ വിജവും കൊയ്യുകയായിരുന്നു. ഏറ്റവും അവസാനമായി ഇന്ത്യ- പാക് പോരാട്ടം നടന്നത് ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു. പാക് പടയെ ഇന്ത്യ ആറു വിക്കറ്റിനു കെട്ടുകെട്ടിക്കുകയും ചെയ്തു.

Story first published: Thursday, July 24, 2025, 20:18 [IST]
Other articles published on Jul 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+