Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: അയ്യയ്യേ!! യുഎഇ ഇത്ര ദുരന്തമോ? 'പാട്ടുംപാടി' ജയിച്ച് ചാംപ്യന്‍മാര്‍

ദുബായ്: ഏഷ്യാ കപ്പില്‍ വാക്കോവറിനു തുല്യമായ മല്‍സരത്തില്‍ യുഎഇയെ വാരിക്കളഞ്ഞ് ഇന്ത്യന്‍ പടയോട്ടം. ഗ്രൂപ്പ് എയിലെ വണ്‍സൈഡഡ് മാച്ചില്‍ ഇന്ത്യന്‍ ആധിപത്യത്തിനു മുന്നില്‍ യുഎഇക്കു മറുപടി ഇല്ലായിരുന്നു. ഒമ്പതു വിക്കറ്റിനാണ് അവരെ ഇന്ത്യ തരിപ്പണാമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പട്ട യുഎഇ പിടിച്ചുനിന്നത് വെറും 13.1 ഓവറുകള്‍ മാത്രം, നേടിയതാവട്ടെ 57 റണ്‍സുമാണ്.

എത്ര ഓവറില്‍ ഇന്ത്യ ഈ ടോട്ടല്‍ ചേസ് ചെയ്യുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വെറും 4.3 ഓവറില്‍ ഒരു പരിശീലന മല്‍സരം കളിക്കുന്ന ലാഘവത്തോടെ ഇന്ത്യ ഒരു ജയിച്ചുകയറുകയായിരുന്നു. അഭിഷേക് ശര്‍മ വെറും 16 ബോളില്‍ മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത് മടങ്ങി.

KULDEEP YADAV

ശുഭ്മന്‍ ഗില്ലും 20 (9 ബോള്‍, 2 ഫോര്‍, 1 സിക്‌സ്), നായകന്‍ സൂര്യകുമാര്‍ യാദവ് 7 (2 ബോള്‍, 1 സിക്‌സ്) എന്നിവര്‍ ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കി. ഇന്ത്യയുടെ അടുത്ത മല്‍സരം ഞായറാഴ്ച രാത്രി ഇതേ വേദിയില്‍ ചിരവൈരികളായ പാകിസ്താനെതിരേയാണ്. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്കു സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടാം.

കുല്‍ദീപ് മാജിക്ക്, കൂട്ടിന് ദുബെയും

വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം മാസ്റ്റര്‍ സ്‌ട്രോക്കായി മാറി. നാലു വിക്കറ്റുകള്‍ പിഴുത കുല്‍ദീപാണ് യുഎഇയുടെ അന്തകനായത്. 2.1 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് നാലു പേരെ മടക്കിയത്.

റിങ്കു സിങിനു പകരം ടീമിലെത്തിയ ഓള്‍റൗണ്ടര്‍ ശിവം ദുബെ മൂന്നു വിക്കറ്റുകളുമായി ബൗളിങില്‍ സര്‍പ്രൈസ് പ്രകടനം കാഴ്ചവച്ചു. രണ്ടോവറില്‍ നാലു റണ്‍സേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. ഓപ്പണര്‍മായാ അലിഷാ ഷറഫു (22), ക്യാപ്റ്റന്‍ മുഹമ്മദ് വസീം (19) എന്നിവര്‍ മാത്രമേ യുഎഇ നിരയില്‍ രണ്ടക്കം കടന്നുള്ളൂ.

ഷറഫു- വസീം ജോടി ഭേദപ്പെട്ട തുടക്കമാണ് യുഎഇയ്ക്കു നല്‍കിയത്. 22 ബോളില്‍ 26 റണ്‍സ് ആദ്യ വിക്കറ്റില്‍ ഈ ജോടി നേടി. എന്നാല്‍ നാലാം ഓവറിലെ നാലാം ബോളില്‍ കിടിലനൊരു യോര്‍ക്കറിലൂടെ ഷറഫുവിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. അവരുടെ തകര്‍ച്ചയുടെ തുടക്കം അവിടെ നിന്നാണ്. പിന്നീട് ഒരു കൂട്ടുകെട്ട് പോലും യുഎഇ ഇന്നിങ്‌സിലുണ്ടായില്ല.

ഒമ്പതോവര്‍ ആവുമ്പോഴേക്കും യുഎഇ അഞ്ചു വിക്കറ്റിനു 50 റണ്‍സിലേക്കു കൂപ്പുകുത്തി. ഏഴു റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി പിഴുത് യുഎഇയുടെ ഇന്നിങ്‌സ് ഇന്ത്യ അനവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

വിവിധ ഫോര്‍മാറ്റുകളിലായി തുടരെ 15 ടോസുകള്‍ നഷ്ടമായ ശേഷമാണ് ഇത്തവണ ദുബായില്‍ ഭാഗ്യം ഇന്ത്യയെ തേടിയെത്തിയത്. മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. എന്നാല്‍ റിങ്കു സിങ്, അര്‍ഷ്ദീപ് സിങ്, ജിതേഷ് ശര്‍മ എന്നിവര്‍ തഴയപ്പെട്ടു.

പ്ലെയിങ് 11

ഇന്ത്യ- ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

യുഎഇ- മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, മുഹമ്മദ് സോഹൈബ്, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി, ധ്രുവ് പരാശര്‍, മുഹമ്മദ് രോഹിദ് ഖാന്‍, ജുനൈദ് സിദ്ദിഖ്, സിമ്രന്‍ജീത് സിംഗ്.

Story first published: Wednesday, September 10, 2025, 16:29 [IST]
Other articles published on Sep 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+