Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: അവനെ ടീമിലെടുത്താല്‍ സഞ്ജുവിന് 8ന്റെ പണി!! അങ്ങനെയെങ്കില്‍ ജിതേഷ് മതിയെന്നു ചോപ്ര

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കു യാതൊരു കുറവുമില്ല. ഇന്ത്യന്‍ ടീമിന്റെ ലൈനപ്പ് സംബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. യുവ സൂപ്പര്‍ താരവും ടെസ്റ്റ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനു ടീമിലെ സ്ഥാനം ഇപ്പോഴും ഉറപ്പായിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. യശസ്വി ജയ്‌സ്വാള്‍ തഴയപ്പെട്ടേക്കുമെന്നു പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഗില്ലിനെ ഇന്ത്യന്‍ സ്‌ക്വാഡിലെടുത്താല്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു എട്ടിന്റെ പണിയാവും കിട്ടുകയെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അങ്ങനെ വന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ കോമ്പിനേഷനും മാറ്റേണ്ടി വരുമെന്നും വിക്കറ്റ് കീപ്പര്‍മാരായി മറ്റു രണ്ടു പേരെ പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SANJU SAMSON

സഞ്ജുവിനു അതു പറ്റില്ല

ഐസിസി റാങ്കിങില്‍ നിലവില്‍ ടി20യിലെ നമ്പര്‍വണ്‍ ബാറ്ററായി മാറിയ യുവതാരം അഭിഷേക് ശര്‍മ ഏഷ്യാ കപ്പില്‍ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞതായി ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം കോമ്പിനേഷനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ നിരീക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിലവിലെ ഇന്ത്യയുടെ ടി20 കോമ്പിനേഷനില്‍ നിന്നും ആരും പുറത്തുപോവേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. മറ്റൊരു ഓപ്പണറെ കൂടി ഏഷ്യാ കപ്പില്‍ നിങ്ങള്‍ക്കൊപ്പം നിര്‍ത്തുകയെന്നത് പ്രധാനമാണ്. ഇംഗ്ലണ്ടുമായി അവസാനം കളിച്ച ടി20 പരമ്പരയില്‍ മൂന്നാമതായി ഒരു ഓപ്പണറെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. സഞ്ജു സാംസണോ, അഭിഷേത് ശര്‍മയോ ഫോമൗട്ടായാല്‍ ആരു ഓപ്പണ്‍ ചെയ്യുമെന്നതു പോലും ഇന്ത്യ ചിന്തിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇനി ശുഭ്മന്‍ ഗില്ലാണ് ഏഷ്യ കപ്പില്‍ മൂന്നാം ഓപ്പണറെങ്കില്‍ അവനെ ബെഞ്ചില്‍ ഇരുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? നിങ്ങള്‍ ഗില്ലിനെ ഇലവനിലേക്കു കൊണ്ടു വരികയാണെങ്കില്‍ അതു ടീമിലെ ആര്‍ക്കു പകരമായിരിക്കും? ഗില്‍ കാരണം സ്ഥാനം നഷ്ടമാവുന്നത് സഞ്ജു സാംസണാണെങ്കില്‍ ആരു വിക്കറ്റ് കാക്കും? അതാണ് പ്രധാന പ്രശ്‌നം.

സഞ്ജു മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയില്ല. മൂന്ന്, നാല് സ്ഥാനങ്ങളില്‍ തിലക് വര്‍മയും സൂര്യകുമാര്‍ യാദവും കളിക്കാനിറങ്ങും. അപ്പോള്‍ സഞ്ജുവിനു ലഭിക്കുക അഞ്ചാം നമ്പറായിരിക്കും. അതൊരു നല്ല തീരുമാനമായിരിക്കില്ലെന്നും ചോപ്ര വിലയിരുത്തി.

മധ്യനിര- വിക്കറ്റ് കീപ്പറെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കു ആവശ്യമെങ്കില്‍ സഞ്ജുവിനേക്കാള്‍ മികച്ച ഓപ്ഷന്‍ ജിതേഷ് ശര്‍മയാണ്. മറ്റൊരു ഓപ്ഷ്ന്‍ ധ്രുവ് ജുറേലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഞ്ജുവിനെ ഒഴിവാക്കരുത്

ശുഭ്മന്‍ ഗില്ലിനെ ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്കു കൊണ്ടുവന്ന് അതു വഴി സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടി വരുന്നതിനോടു തനിക്കു യോജിപ്പില്ലെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടീമില്‍ നിങ്ങള്‍ നടത്തിയ നിക്ഷേപാണ് ഇതു കാരണം പാഴായിപ്പോവുകയെന്നും അദ്ദേഹം പറയുന്നു.

SANJU SAMSON

മൂന്നാം ഓപ്പണര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയാണെങ്കില്‍ അതു അഭിഷേക് ശര്‍മുടെ സ്ഥാനത്താവില്ല. പകരം സഞ്ജു സാംസണിന്റെ സ്ഥാനത്താവും ആ താരം ബാറ്റ് ചെയ്യുക. മധ്യനിരയില്‍ സഞ്ജു കളിക്കുന്നതും കാണാന്‍ കഴിയില്ല.

ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ടീമില്‍ നടത്തിയ നിക്ഷേപം വെറുതെ ആയിപ്പോയെന്നു നിങ്ങള്‍ക്കു തോന്നുകയും ചെയ്യും. ഓപ്പണര്‍ സ്ഥാനത്തു നിന്നും പെട്ടെന്നു സഞ്ജു ടീമില്‍ നിന്നു പോലും അപ്രത്യക്ഷനാവുമെന്നു ചോപ്ര വ്യ്ക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടി20 പരമ്പരയില്‍ തുര്‍ച്ചയായി അഞ്ചു കളിയില്‍ ഷോര്‍ട്ട് ബോളുകളില്‍ പുറത്തായത് സഞ്ജു സാംസണിനു തിരിച്ചടിയാണ്. ശുഭ്മന്‍ ഗില്ലിനെതിരേ വരുന്ന കാര്യമെന്താണ്?

നിങ്ങളൊരു ആക്രമണോത്സുക ടീമിനെ ടി20യില്‍ തയ്യാറാക്കുമ്പോള്‍ അതില്‍ ഗില്ലിനെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുമോ? ഇതു വലിയൊരു ചോദ്യമാണ്. യശസ്വി ജയ്‌സ്വാളിനു തീര്‍ച്ചയായും ഇങ്ങനെയൊരു ടീമിന്റെ ഭാഗമായി മാറാന്‍ കഴിയും. പക്ഷെ യശസ്വിയെ ഉള്‍പ്പെടുത്തുന്ന കാര്യം അവര്‍ ചിന്തിക്കുന്നുണ്ടോയെന്നതാണ് ചോദ്യമെന്നും ചോപ്ര നിരീക്ഷിച്ചു.

Story first published: Sunday, August 17, 2025, 13:16 [IST]
Other articles published on Aug 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+