Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: പാക് പടയോടു ഇന്ത്യ പൊട്ടുമോ? പിച്ച് തുണയ്ക്കുക ഒരു ടീമിനെ!! നിര്‍ണായക സൂചന

ഏഷ്യാ കപ്പില്‍ ഇത്തവണ ഫൈനലിനേക്കാള്‍ ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിനായാണ്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഈ മാസം 14നു ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്.

ഈ പോരാട്ടത്തിലെ പിച്ചിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഈ സ്റ്റേഡിയത്തിലെ മുന്‍ മുഖ്യ ക്യുറേറ്ററായ ടോണി ഹെമ്മിങാണ് പിച്ചിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നു നിരീക്ഷണം നടത്തിരിയിരിക്കുന്നത്. ഇതു പ്രകരം ഈ മല്‍സരത്തില്‍ ഒരു ടീമിനു മുന്‍തൂക്കം ലഭിക്കുമെന്നും ഉറപ്പായിരിക്കുകയാണ്. അതു ആരായിരിക്കുമെന്നു നോക്കാം.

INDIAN TEAM

പിച്ചില്‍ മാറ്റം

ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പു ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ദുബായിലെ ഇതേ പിച്ചില്‍ കൊമ്പുകോര്‍ത്തിരുന്നു. അന്നു വിജയം ഇന്ത്യക്കൊപ്പമായിരുന്നു. സ്പിന്നര്‍മാരെ തുണയ്ക്കുന്ന സ്ലോ പിച്ചായിരുന്നു അന്നു ഈ പോരാട്ടത്തിലേത്. പക്ഷെ ഇപ്പോള്‍ പിച്ചിന്റെ സ്വഭാവം മാറിയിരിക്കുകയാണെന്നു മുന്‍ ക്യുറേറ്ററായ ടോണി ഹെമ്മിങ് വ്യക്തമാക്കി.

നേരത്തേ സ്പിന്നര്‍മാരെ ഏറെ സഹായിക്കുന്ന പിച്ചായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ ഇതിനു കൂടുതല്‍ വേഗതയും ബൗണ്‍സുമെല്ലാം കൈവന്നതായും അതു ഫാസ്റ്റ് ബൗളര്‍മാരെയാണ് സഹായിക്കുകയെന്നും ഹെമ്മിങ് പ്രവചിക്കുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമെടുക്കുകയാണെങ്കില്‍ സ്റ്റേഡിയത്തിന്റെ അധിക ഉപയോഗം കാരണം ഇവടെ പുല്ല് ഒഴിവാക്കുന്നതായി നമുക്കു കാണാം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദുബായില്‍ കണ്ട പിച്ചിലേക്കു നോക്കിയാല്‍ പുല്ല് കൊണ്ട് അല്‍പ്പം കവര്‍ ചെയ്തിരിക്കുന്നതായി നമുക്കു കാണാം.

അതുകൊണ്ടു തന്നെ കഴിഞ്ഞ രണ്ടു വര്‍ഷവും കണ്ടതു പോലെയായിരിക്കില്ല ഇപ്പോഴത്തെ പിച്ചെന്നും ഞാന്‍ വിശ്വസിക്കുന്നു. ബോള്‍ വിക്കറ്റ് കീപ്പറിലേക്കു കൂടുതല്‍ നന്നായി എത്തും കൂടാതെ ബാറ്റിലേക്കു കൂടുതല്‍ വേഗതയില്‍ ബോളെത്തുമെന്നും ഹെമ്മിങ് വിശദമാക്കി.

മുന്‍തൂക്കം പാകിസ്താന്?

മുന്‍ ക്യുറേറ്ററായ ടോണി ഹെമ്മിങ്ങിന്റെ വാക്കുകള്‍ വിലയിരുത്തുമ്പോള്‍ വരാനിരിക്കുന്ന സൂപ്പര്‍ പോരില്‍ ഇന്ത്യക്കെതിരേ നേരിയ മുന്‍തൂക്കം പാകിസ്താണെന്നു പറയേണ്ടി വരും. നേരത്തേ ബോള്‍ നന്നായി സ്വിങ് ചെയ്യാറുള്ള ഗ്രൗണ്ടായിരുന്നു ദുബായിലേത്. അതു തുടര്‍ന്നും നമുക്കു കാണാം.

PAKISTAN

പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഇന്ത്യക്കല്ല, മറിച്ച് പാകിസ്താനാണ് ചെറിയ മുന്‍തൂക്കമെന്നു പറയേണ്ടി വരും. കാരണം ഇന്ത്യയേക്കാള്‍ കൂടുതല്‍ ഫാസ്റ്റ് ബൗളര്‍മാരുള്ളത് പാക് ടീമിലാണ്. പേസ് നിരയില്‍ ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ പേസ് ഓപ്ഷനുള്‍ പാക് പടയ്്ക്കുണ്ട്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുള്‍പ്പെടെ നാലു ഫാാസ്റ്റ് ബൗളര്‍മാരാണ് ഇന്ത്യന്‍ സംഘത്ത്ിലുള്ളത്. മറ്റു രണ്ടു പേര്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ്. മറുഭാഗത്ത് പാക് ടീമില്‍ അഞ്ചു മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരും രണ്ടു പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരുമുണ്ട്. അതിനാല്‍ സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ നിന്നും അവര്‍ക്കു സഹായം ലഭിക്കുകയും ചെയ്യും.

അബുദാബി, ദുബായ് എന്നീ രണ്ടു വേദികള്‍ താരതമ്യം ചെയ്യുമ്പോള്‍ ദുബായിലേതു ഒരു പാത്രത്തിന്റെ ആകൃതിയിലുള്ള മേല്‍ക്കൂരയാണ്. ഇതു ഏകദേശം 48 മീറ്റര്‍ ഉയരത്തിലാണെന്നുമാണ് എന്റെ ഓര്‍മ. ഇതു വേദിക്കുള്ളില്‍ വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

അബുദാബിയിലാവട്ടെ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗത്തു ക്യാപ്പ് പോലെ മേല്‍ക്കൂരയുണ്ട്, മറുഭാഗം തുറന്നു കിടക്കുകയുമാണ്. അതുകൊണ്ടു തന്നെ രണ്ടു വേദികളും അല്‍പ്പം വ്യത്യസ്തമായിട്ടാവും പെരുമാറുന്നത്. എന്നാല്‍ അബുദാബിയില്‍ മഞ്ഞുവീഴ്ചയുണ്ടായാല്‍ അതു വളരെ ശക്തമായിട്ടു തന്നെയുണ്ടാവുമെന്നും ഹെമ്മിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 7, 2025, 11:59 [IST]
Other articles published on Sep 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+