Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ആരോപണം ശരി തന്നെ? അംപയര്‍മാര്‍ ഇന്ത്യക്കൊപ്പം!! അക്രം കലിപ്പില്‍, സംഭവമിങ്ങനെ

അബുദാബി: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനു അംപയര്‍മാരില്‍ നിന്നും വഴിവിട്ട സഹായം ലഭിക്കുന്നതായുള്ള പാകിസ്താന്റെ ആരോപണത്തിനു ശേഷം പുതിയൊരു സംഭവം കൂടി വിവാദത്തിലായിരിക്കുകയാണ്. ഒമാനുമായുള്ള ഗ്രൂപ്പ് എയിലെ അവസാന ലീഗ് മല്‍സരത്തിനിടെയാണ് സംഭവം. ഇതു കമന്ററി സംഘത്തിലുണ്ടായിരുന്ന പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രമിനെ ചൊടിപ്പിക്കുയും ചെയ്തു.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും മികച്ച ടോട്ടലിലേക്കു മുന്നേറുകയാണ് നിലവിലെ ചാംപ്യന്മാര്‍.

AKRAM INDIAN TEAM

അംപയറുടെ മണ്ടത്തരം

ഇന്ത്യയും ഒമാനും തമ്മിലുള്ള മല്‍സരത്തിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ പാകിസ്താന്റെ ഫൈസല്‍ അഫ്രീഡിയും ശ്രീലങ്കയില്‍ നിന്നുള്ള രവീന്ദ്ര വിമലാസിരിയുമായിരുന്നു. ഇവരില്‍ അബദ്ധം സംഭവിച്ചത് രവീന്ദ്രയ്ക്കായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ അഞ്ചാം ഓവറിലായിരുന്നു സംഭവം. വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് നദീമാണ് ഈ ഓവര്‍ എറിയാനെത്തിയത്.

ഇന്ത്യ അപ്പോള്‍ ഒരു വിക്കറ്റിനു 30 റണ്‍സെന്ന നിലയായിരുന്നു. അഞ്ചു ബോളില്‍ നിന്നും 15 റണ്‍സോടെ അഭിഷേക് ശര്‍മയും 11 ബോളില്‍ ഒമ്പതു റണ്‍സെടുത്ത മലയാൡതാരം സഞ്ജു സാംസണുമായിരുന്നു ക്രീസില്‍. ആദ്യ ബോളില്‍ ഫോറടിച്ചാണ് ബൗളറെ അഭിഷേക് വരവേറ്റത്. പോയിന്റിനു മുകളിലൂടൊണ് ബോള്‍ അതിര്‍ത്തി കടന്നത്.

അടുത്ത ബോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു കളിച്ച് അഭിഷേക് ഡബിളെടുത്തു. തൊട്ടടുത്ത ബോളിലായിരുന്നു വിവാദ സംഭവം. സ്‌ട്രൈക്കിലുണ്ടായിരുന്നത് അഭിഷേകാണ്. സ്വിങ് ചെയ്ത ബോള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കാണ് പോയത്. അഭിഷേക് അതു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. വിക്കറ്റ് കീപ്പര്‍ അതു പിടിയിലൊതുക്കാന്‍ വലതു വശത്തേക്കു ഡൈവ് ചെയ്‌തെങ്കിലും കൈകളില്‍ കുരുങ്ങിയില്ല.

ഗ്ലൗസില്‍ തട്ടിത്തെറിച്ച ബോള്‍ പിറകിലേക്കു തെന്നി നീങ്ങുകയും ചെയ്തു. ഇതിനിടെ അഭിഷേകും സഞ്ജുവും ചേര്‍ന്ന് രണ്ടു റണ്‍സും ഓടിയെടുത്തു. പിന്നാലെ അംപയര്‍ രവീന്ദ്ര വൈഡും വിധിക്കുകയായിരുന്നു. ഇതോടെ മൂന്നു റണ്‍സും ഇന്ത്യയുടെ അക്കൗണ്ടിലേക്കു വന്നു.

പക്ഷെ ബോള്‍ അഭിഷേകിന്റെ ബാറ്റിനരികിലൂടെ കടന്നു പോകവെ ചെറിയൊരു ശബ്ദം കേള്‍ക്കാമായിരുന്നു. പിന്നീട് റീപ്ലേ കാണിച്ചപ്പോള്‍ അതു വൈഡായിരുന്നില്ലെന്നും അള്‍ട്രാ എഡ്ജില്‍ സ്‌പൈക്കും കാണിക്കുകയായിരുന്നു. അതിനാല്‍ അതു വൈഡായിരുന്നില്ല. രണ്ടു റണ്‍സ് മാത്രമേ ഇന്ത്യ അര്‍ഹിച്ചിരുന്നുള്ളൂ. അതു കണ്ടതോടെയാണ് ഓണ്‍ എയറില്‍ കമന്ററി പറഞ്ഞു കൊണ്ടിരുന്ന വസീം അക്രവും സഞ്ജയ് മഞ്ജരേക്കറും ഞെട്ടല്‍ പ്രകടിപ്പിച്ചത്.

TOSS

അംപയറായ രവീന്ദ്രയുടെ തീരുമാനത്തെ അക്രം വിമര്‍ശിക്കുകയും ചെയ്തു. അംപയര്‍ ചെയ്തത് വലിയ തെറ്റാണ്. ആ ബോളെറിഞ്ഞതിനു പിന്നാലെ അദ്ദേഹം വൈഡെന്നു സിഗ്നല്‍ കാണിച്ചു. എന്നാല്‍ അല്‍പ്പമൊന്നു സമയമെടുത്ത് അംപയര്‍ക്കു അതു ചെയ്യാമായിരുന്നു. ബാറ്റില്‍ എഡ്ജുണ്ടോയെന്നതിനെ കുറിച്ച് അല്‍പ്പമൊന്നു ആലോചിക്കാനുള്ള ക്ഷമ പോലും അംപയറായ രവീന്ദ്ര കാണിച്ചില്ലെന്നും അക്രം കുറ്റപ്പെടുത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

ഒമാന്‍- ആമിര്‍ കലീം, ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍, സിക്രിയ ഇസ്ലാം, ആര്യന്‍ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതന്‍ രാമാനന്ദി.

Story first published: Friday, September 19, 2025, 21:22 [IST]
Other articles published on Sep 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+