Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം 'ടെസ്റ്റ്' കളിച്ച് അഭിഷേക്! ഗിയര്‍ മാറ്റിയതെങ്ങനെ? ക്രെഡിറ്റ് ഗില്ലിന്; സംഭവമിങ്ങനെ

ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കായി വീണ്ടുമൊരു അഗ്രസീവ് ഫിഫ്റ്റി കുറിച്ചിരിക്കുകയാണ് വെടിക്കെട്ട് ഓപ്പണും ലോക ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മ. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ പോരിലാണ് താരം കിടിലന്‍ ഫിഫ്റ്റി കണ്ടെത്തിയത്. 37 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമടക്കം 75 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. നേരത്തേ ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടത്തിലും അഭിഷേക് ഫിഫ്റ്റി കുറിച്ചിരുന്നു.

ബംഗ്ലാദേശിനെതിരേ ആഗ്രഹിച്ചതു പോലെയൊരു തുടക്കമായിരുന്നില്ല അഭിഷേകിന്റേത്. ആദ്യത്തെ കുറച്ചു ബോളുകളില്‍ അദ്ദേഹം റണ്ണെടുക്കാന്‍ ശരിക്കും പാടുപെട്ടു. ടെസ്റ്റ് ശൈലിയിലുള്ള ഇന്നിങ്‌സിനു ശേഷം വളരെ പെട്ടെന്നാണ് താരം ടോപ്പ് ഗിയറിലേക്കു കയറിയത്. അഭിഷേകിനെ എന്താണ് ഇതിനു സഹായിച്ചതെന്നറിയാം.

ABHISHEK SHARMA

തുടക്കം പാളി, പിന്നെ ഇടിമിന്നല്‍

പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരാത്തില്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തിയായിരുന്നു അഭിഷേക് ശര്‍മ തുടങ്ങിയത്. പക്ഷെ ബംഗ്ലാദേഷശിനെതിരേ അദ്ദേഹം തുടക്കത്തില്‍ ഔട്ട് ഓഫാമായാണ് കാണപ്പെട്ടത്. ആദ്യത്തെ കുറച്ചു ബോളുകളില്‍ അഭിഷേകിന്റെ ടൈമിങ് അമ്പെ പാളി. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡും പതിഞ്ഞ താളത്തിലാണ് മുന്നോട്ടുപോയത്.

ആദ്യം നേരിട്ട ഒമ്പതു ബോളില്‍ അഭിഷേകിനു നേടാനായത് വെറും ഒമ്പതു റണ്‍സ് മാത്രം. ഒരേയൊരു ഫോര്‍ മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ഇതിനിടെ ഏഴു റണ്‍സില്‍ നില്‍ക്കെ അഭിഷേകിന്റെ ക്യാച്ച് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ജാക്കര്‍ അലി പാഴാക്കുകയും ചെയ്തിരുന്നു.

ഇതു അഭിഷേകിന്റെ ദിവസമല്ലെന്നു ആരാധകര്‍ ഉറപ്പിച്ച നിമിഷങ്ങള്‍. ആദ്യത്തെ മൂന്നോവറില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 17 റണ്‍സ് മാത്രം. അഭിഷേക് മുട്ടിടിച്ച് നില്‍ക്കവെയാണ് ഓപ്പണിങ് പങ്കാളിയും നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ ശുഭ്മന്‍ ഗില്‍ രക്ഷയ്‌ക്കെത്തിയത്. സ്പിന്നര്‍ നസും അഹമ്മദെറിഞ്ഞ നാലാം ഓവറില്‍ ഗില്‍ കടന്നാക്രമിച്ചു.

GILL ABHISHEK

ആദ്യ ബോളില്‍ മനോഹരമായ ഫോറടിച്ച അദ്ദേഹം അടുത്ത ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സറും പായിക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനും പുതിയ ഉണര്‍വ്വ് ലഭിച്ചു തുടങ്ങി. ഗില്ലിന്റെ അഗ്രസീവ് സമീപനം ക്രീസിന്റെ മറുഭാഗത്തുള്ള അഭിഷേകിന്റെയും ആത്മവിശ്വാസമുയര്‍ത്തി. നസുമിന്റെ ഇതേ ഓവറിലെ അവസാന ബോളില്‍ ആദ്യ സിക്‌സറുമായി അദ്ദേഹം ഗിയര്‍ മാറ്റി.

പിന്നീടങ്ങോട്ട് അഭിഷേക് ഷോയാണ് കണ്ടത്. മുസ്തഫിസുര്‍ റഹ്മാന്റെ അടുത്ത ഓവറില്‍ രണ്ടു സിക്‌സറുകളാണ് അദ്ദേഹം പായിച്ചത്. അടുത്ത ഓവറില്‍ വലംകൈയന്‍ പേസറായ മുഹമ്മദ് സൈഫുദ്ദീനെതിരേ നാലു ഫോറുകളാണ് അഭിഷേക് അടിച്ചുകൂട്ടിയത്. എട്ടാം ഓവറില്‍ അദ്ദേഹം ടൂര്‍ണമെന്റിലെ രണ്ടാം ഫിഫ്റ്റിയും കണ്ടെത്തി. 25 ബോളുകള്‍ മാത്രമേ അഭിഷേകിനു ഇതിനായി വേണ്ടി വന്നുള്ളൂ.

ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് അഭിഷേകിനെ ബാറ്റിങില്‍ ട്രാക്കിലേക്കു കയറാന്‍ ഗില്‍ സഹായിച്ചത്. നേരത്തേ പാകിസ്താനുമായുള്ള കളിയിലും ഇതു കണ്ടതാണ്. അന്നു ആദ്യത്തെ എട്ടു ബോളില്‍ 10 റണ്‍സുമായി താരം പതറിയിരുന്നു. പക്ഷെ മറുഭാഗത്ത് പാക് ബൗളര്‍മാര്‍ക്കെതിരേ ഗില്‍ കടന്നാക്രമിക്കുകയായിരുന്നു. ഇതു അഭിഷേകിന്റെയും സമ്മര്‍ദ്ദമകറ്റുകയും അഗ്രസീവ് രീതിയിലേക്കു മാറാന്‍ സഹായിക്കുകയുമായിരുന്നു.

Story first published: Wednesday, September 24, 2025, 21:25 [IST]
Other articles published on Sep 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+