Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹസരംഗയെപ്പറ്റി ഒരക്ഷരം മിണ്ടരുത്!! പഞ്ഞിക്കിട്ട് സഞ്ജു, ദ്രാവിഡിനു നന്ദി പറയൂ; സംഭവമിങ്ങനെ

ദുബായ്: ഇന്ത്യക്കായി ടി20യിയില്‍ തനിക്കു മധ്യനിരയില്‍ ബാറ്റിങ് വഴങ്ങില്ലെന്നു വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വായടപ്പിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചിലാണ് അഗ്രസീവായ ഇന്നിങ്‌സുമായി അദ്ദേഹം കൈയടി നേടിയത്.

അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ മലയാളി വിക്കറ്റ് കീപ്പര്‍ വലിയ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സാണ് കാഴ്ചവച്ചത്. 23 ബോളില്‍ മൂന്നു കണ്ണഞ്ചിക്കുന്ന സിക്‌സറും ഒരു ഫോറുമടക്കം 39 റണ്‍സ് നേടിയാണ് സഞ്ജു ക്രീസ് വിട്ടത്. 169.67 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. അര്‍ഹിച്ച ഫിഫ്റ്റി അകന്നു പോയെങ്കിലും കൈയടിക്കേണ്ട ഇന്നിങ്‌സ് തന്നെയായിരുന്നു.

SANJU SAMSON

സഞ്ജവിന്റെ ഈ ഇന്നിങ്‌സിലെ ഏറ്റവും വലിയ ഹൈലൈറ്റ് ലങ്കയുടെ സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുായ വനിന്ദു ഹസരംഗയെ കൈകാര്യം ചെയ്ത രീതിയാണ്. നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം സഞ്ജുവിനെ ഏറെ ബുദ്ധിമുട്ടിച്ച ബൗളറാൈണ അദ്ദേഹം. പക്ഷെ ഈ കളിയില്‍ ഹസരംഗയെ ഇന്ത്യന്‍ താരം പഞ്ഞിക്കിടുക തന്നെ ചെയ്തു. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

സഞ്ജു-ഹസരംഗ പോര്

ഇന്ത്യയും ശ്രീലങ്കയും കൊമ്പുകോര്‍ത്തപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം ഉറ്റുനോക്കിയ കൊമ്പുകോര്‍ക്കല്‍ സഞ്ജു സാംസണും വനിന്ദു ഹസരംഗയും തമ്മിലുള്ളതായിരുന്നു. മലയാളി താരത്തിനെതിരായ അദ്ദേഹത്തിന്റെ കിടിലന്‍ റെക്കോര്‍ഡായിരുന്നു കാരണം.

അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമായി ഒമ്പതു തവണയാണ് ഇരുവരും മുഖാമുഖം വന്നത്. ഇവയില്‍ സഞ്ജുവിന്റ ബാറ്റി ശരാശരി വെറും 7.33 മാത്രമാണ്. ആറു തവണ അദ്ദേഹത്തെ ലങ്കന്‍ സ്പിന്നര്‍ ഔട്ടാക്കുകയും ചെയ്തു. മാതമല്ല ഹസരംഗയ്‌ക്കെതിരേ ആകെ നേരിട്ട 44 ബോളില്‍ 28ലും സഞ്ജുവിനു റണ്ണൊന്നുമെടുക്കാനായതുമില്ല. ഇത്തവണ ഏഷ്യാ കപ്പിലും ലങ്കന്‍ സ്പിന്നര്‍ ഇതാവര്‍ത്തിക്കുമെന്നു കരുതിയെങ്കിലും പുതിയൊരു സഞ്ജുവിനെയാണ് കണ്ടത്.

ഹസരംഗയ്‌ക്കെതിരേ നേരിട്ട ആദ്യ ബോളില്‍ തന്നെ ഫോറടിച്ചാണ് അദ്ദേഹം വരവേറ്റത്. ക്രീസിലെത്തിയ ശേഷം സഞ്ജുവിന്റെ മൂന്നാമത്തെ മാത്രം ബോള്‍ കൂടിയായിരുന്നു ഇത്. ഹസരംഗയുടെ അടുത്ത ഓവറില്‍ കിടിലനൊരു സിക്‌സറുമായി താന്‍ ഒരുങ്ങിത്തന്നെയാണ് വന്നതെന്നു സഞ്ജു മുന്നറിയിപ്പും നല്‍കി.

അടുത്ത സ്‌പെല്ലിലും ലങ്കന്‍ താരത്തെ അദ്ദേഹം വെറുതെ വിട്ടില്ല. വീണ്ടുമൊരു സിക്‌സര്‍. ഹസരംഗ അക്ഷരാര്‍ഥത്തില്‍ സ്തബ്ധനായ നിമിഷമായിരുന്നു ഇത്. തന്റെ പഴയ പേടിസ്വപ്‌നനത്തിനെതിരേ എത്ര മാത്രം തയ്യാറെടുപ്പുമായാണ് അദ്ദേഹം എത്തിയതെന്നു ഈ കളിയിലെ പ്രകടനം തെളിയിക്കുന്നു.

HASARANGA

സഞ്ജുവിനെ സഹായിച്ചതെന്ത്?

ശ്രീലങ്കന്‍ കുന്തമുനയായ വനിന്ദു ഹസരംഗയെ ഇത്രയും അനായാസം നേരിടാന്‍ സഞ്ജു സാംസണിനെ ഈ കളിയില്‍ സഹായിച്ചത് കഴിഞ്ഞ ഐപിഎല്‍ സീസണാണെന്നു നിസംശയം പറയാം. കാരണം കഴിഞ്ഞ സീണില്‍ സഞ്ജു നയിച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

സീസണിനു മുന്നോടിയായള്ള മെഗാ ലേലത്തിലാണ് ഹസരംഗയെ റോയല്‍സ് സ്വന്തമാക്കിയത്. ഇതില്‍ അന്നത്തെ കോച്ച് രാഹുല്‍ ദ്രാവിഡിനും സുപ്രധാന റോളുണ്ടായിരുന്നു. ഹസരംഗ റോയല്‍സിലെത്തിയത് സഞ്ജുവിനു ഏറെ ഗുണം ചെയ്തു.

നെറ്റ്‌സില്‍ ഒരുപാട് തവണ ലങ്കന്‍ സ്പിന്നറെ നേരിട്ടതോടെ അദ്ദേഹത്തിന്റെ വേരിയേഷനുകളും ലൈനും ലെങ്ത്തുമെല്ലാം അദ്ദേഹം കൃത്യമായി പഠിച്ചെടുത്തു. ഇതാണ് ഇപ്പോള്‍ ഏഷ്യാ കപ്പില്‍ ഇത്രയും അനായാസമായി ഹസരംഗതെ തല്ലിപ്പറത്താനും സഞ്ജുവിനെ സഹായിച്ചത്.

Story first published: Friday, September 26, 2025, 22:51 [IST]
Other articles published on Sep 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+