For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഈ ജയം ഇന്ത്യയുടെ മാത്രം മിടുക്കല്ല!! പാക് ടീമും സഹായിച്ചു? കളി മാറ്റിയത് ഇതാണ്

ദുബായ്: ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചതു തന്നെ വീണ്ടും സംഭവിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ പാകിസ്താനെ ഒരിക്കല്‍ക്കൂടി ടീം ഇന്ത്യ. മലര്‍ത്തിയടിച്ചു. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഏഴു വിക്കറ്റിനായിരുന്നു വിജയമെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ ജയിച്ചുകയറിയത് ആറു വിക്കറ്റിനുമാണ്.

ആദ്യ മല്‍സരത്തെ അപേക്ഷിച്ച് പാക് ടീം ബാറ്റിങില്‍ കുറേക്കൂടി മികച്ച പ്രകടനം നടത്തിയതൊഴിച്ചാല്‍ ഇന്ത്യയുടെ ആധിപത്യമാണ് ഒരിക്കല്‍ക്കൂടി കണ്ടത്. പാക് ടീം നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റിനു മറികടക്കുയായിരുന്നു.

GILL ABHISHEK

ടി20യില്‍ പാക് ടീമിനെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ചേസും കൂടിയാണിത്. അഭിഷേക് ശര്‍മയുടെ (39 ബോൡ 74) സ്‌ഫോടനാത്മക ഇന്നിങ്‌സാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. എന്നാല്‍ ഈ ജയത്തിന്റെ ക്രെഡിറ്റ് പാക് ടീമും ചെറുതായി അര്‍ഹിക്കുന്നുണ്ട്. അവരുടെ ഭാഗത്തു നിന്നും വലുയൊരു സഹായം ഇന്ത്യക്കു ലഭിച്ചിട്ടുണ്ട്. എന്താണെന്നു നോക്കാം.

പാക് ടീമിന്റെ സഹായമിങ്ങനെ

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ആദ്യത്തെ എട്ടോവര്‍ കഴിയുമ്പോഴേക്കും ഇന്ത്യ വിജയമുറപ്പാക്കി കഴിഞ്ഞിരുന്നു. കാരണം വിക്കറ്റ് നഷ്ടമില്ലാതെ 96 റണ്‍സാണ് എട്ടോവില്‍ ഓപ്പണിങ് ജോടികളായ അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലും വാരിക്കൂട്ടിയത്.

അഭിഷേക് 25 ബോളില്‍ 53 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഗില്‍ 23 ബോളില്‍ 42 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ മോശം ബൗളിങ് റൊട്ടേഷനുകളാണ് കളിയില്‍ ശക്തമായ അടിത്തറയിടാന്‍ ഇന്ത്യയെ സഹായിച്ചത്.

ആദ്യ എട്ടോവറില്‍ മൂന്നും എറിഞ്ഞത് ഓപ്പണിങ് ബാറ്ററും പാര്‍ട്ട് ടൈം ബൗളറുമായ സീം അയൂബാണ്. 36 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഇതു തീര്‍ച്ചയായും ആഗയുടെ മണ്ടത്തരം തന്നെയാണ്. തന്റെ ടീമിലെ മികച്ച ബൗളര്‍മാരെ തുടക്കത്തില്‍ തന്നെ കൊണ്ടു വന്ന് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം അനായാസം റണ്ണെടുക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് പാക് നായകന്‍ ചെയ്തത്.

മാത്രമല്ല, മറ്റൊരു സ്പിന്നറായ അബ്രാര്‍ അഹമ്മദ് തന്റെ ആദ്യ ഓവറില്‍ (നാലാമത്തെ ഓവര്‍) ഓരോ സിക്‌സറും ഫോറുമടക്കം 12 റണ്‍സ് വിട്ടുകൊടുത്തിട്ടും ഏഴാം ഓവര്‍ അദ്ദേഹത്തിനു വീണ്ടും നല്‍കാന്‍ ആഗ ധൈര്യം കാണിച്ചു. അബ്രാറിനെ വീണ്ടും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കശാപ്പ് ചെയ്തു. രണ്ടു സിക്‌സറടക്കം ഓവറില്‍ വന്നത് 16 റണ്‍സാണ്.

സയീമിനും അബ്രാറിനും വീണ്ടും ഓവറുകള്‍ നല്‍കുന്നതിനു പകരം പേസറായ ഫഹീം അഷ്‌റഫിനു ഒന്നോ, രണ്ടോ ഓവര്‍ നല്‍കുകയായിരുന്നു ആഗ ചെയ്യേണ്ടിയിരുന്നത്. പിന്നീട് ബൗളിങില്‍ അവസരം ലഭിച്ചപ്പോള്‍ പാക് ബൗളര്‍മാരില്‍ റൗഫിനെ കൂടാതെ ഏറ്റവും നന്നായി ബൗള്‍ ചെയ്തതും അദ്ദേഹമാണ്. നാലോവറില്‍ 31 റണ്‍സിനു ഒരു വിക്കറ്റും ഫഹീമിനു ലഭിച്ചു.

PAK TEAM

വിമര്‍ശിച്ച് അക്രം

ഇന്ത്യക്കെതിരായ മല്‍സരത്തിലെ തോല്‍വിക്കു പിന്നാലെ സല്‍മാന്‍ ആഗയുടെ മോശം ക്യാപ്റ്റന്‍സിയെ മുന്‍ പാക് ഇതിഹാസം വസീം അക്രം വിമര്‍ശിക്കുകയും ചെയ്തിരുന്നു. സോണി ലിവിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയായിരുന്നു ഇത്.

സല്‍മാന്‍ ആഗയുടെ ക്യാപ്റ്റന്‍സിയില്‍ നിരാശനാണ്. 171 റണ്‍സെന്നത് ഈ പിച്ചില്‍ വിജയിക്കാവുന്ന ടോട്ടലായിരുന്നു. പക്ഷെ ആദ്യ ഓവറുകളിലെ പിഴവുകള്‍ പാക് ടീമിനെ തോല്‍വിയിലേക്കു നയിച്ചു. പാര്‍ട്ട്‌ടൈം ബൗളറായ സയീം അയൂബിനു സല്‍മാന്‍ ആഗ തുടക്കത്തില്‍ തന്നെ മൂന്നോവറുകള്‍ നല്‍കിയത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നും അക്രം തുറന്നടിച്ചിരുന്നു.

Story first published: Monday, September 22, 2025, 9:52 [IST]
Other articles published on Sep 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+