Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ ജയിപ്പിച്ചത് തിലക് മാത്രമല്ല, പാക് ക്യാപ്റ്റനും പങ്ക്!! ആ മണ്ടത്തരം കളി മാറ്റി

ദുബായ്: ഇന്ത്യയെ ഫൈനലില്‍ തീര്‍ക്കുമെന്നു വീമ്പിളക്കിയ പാകിസ്താന്റെ കഥ കഴിച്ച് ഏഷ്യന്‍ കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യ കൈക്കലാക്കിയിരിക്കുകയാണ്. അവസാനത്തെ ഓവറിലേക്കു നീണ്ട ത്രില്ലിങ് ഫൈനലില്‍ പാക് പടയെ അഞ്ചു വിക്കറ്റിനു തുരത്തിയാണ് ഇന്ത്യ തങ്ങളുടെ ഒമ്പതാം ഏഷ്യാ കപ്പില്‍ മുത്തമിട്ടത്.

ബൗളിങില്‍ നാലു വിക്കറ്റിനുകള്‍ പിഴുത കുല്‍ദീപ് യാദവ് ഇന്ത്യക്കു വിജയത്തിനുള്ള അടിത്തറ പാകിയപ്പോള്‍ റണ്‍ചേസിലെ ഹീറോ തിലക് വര്‍മയായിരുന്നു. പുറത്താവാതെ 69 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 53 ബോളുകള്‍ നേരിട്ട തിലക് മൂന്നു ഫോറും നാലു സിക്സറുമടിച്ചു.

rauf agha

എന്നാല്‍ ഈ ജയത്തിനു തിലകിനോടു മാത്രമല്ല പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തില്‍ അദ്ദേഹം കാണിച്ച വലിയൊരു മണ്ടത്തരമാണ് കളി മാറ്റിയതെന്നു കാണാം. അതു എന്താണെന്നു നോക്കാം.

ആഗയുടെ മണ്ടത്തരം

147 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം വലിയ തകര്‍ച്ചയോടെയായിരുന്നു. നാലോവറാവുമ്പോഴേക്കും ഇന്ത്യ മൂന്നിന് 20ലേക്കു കൂപ്പുകുത്തി. അഭിഷേക് ശര്‍മയ്ക്കു (5) ടൂര്‍ണമെന്റിലാദ്യമായി പാളിയപ്പോള്‍ശുഭ്മന്‍ ഗില്‍ (12), നായകന്‍ സൂര്യകുമാര്‍ യാദവ് (1) എന്നിവും ഫ്‌ളോപ്പായി.

മധ്യ ഓവറുകളില്‍ പാക് സ്പിന്നര്‍മാര്‍ എത്തിയതോടെ തിലക് വര്‍മ-സഞ്ജു സാംസണ്‍ ജോടി നാലം വിക്കറ്റില്‍ റണ്ണെടുക്കാന്‍ നന്നായി പാടുപെട്ടു. ഒമ്പതാം ഓവര്‍ മുതല്‍ അബ്രാര്‍ അഹമ്മദും സയീം അയൂബും രണ്ടു എന്‍ഡുകളിലും ബൗളിങിനെത്തിയതോടെ ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗത നന്നായി കുറഞ്ഞു. സയീമിന്റെ 12ാം ഓവറില്‍ ഏഴു റണ്‍സും അബ്രാറിന്റെ അടുത്ത ഓവറില്‍ രണ്ടും റണ്‍സാണ് വന്നത്. ഇതിനിടെ സഞ്ജു ഔട്ടാവുകയും ചെയ്തു,

സയീമെറിഞ്ഞ 14ാം ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. സ്ലോ പിച്ചില്‍ സ്പിന്നര്‍മാര്‍ നന്നായി പന്തെറിയവെയാണ് അബ്രാറിനു നാലാം ഓവര്‍ നല്‍കുന്നതിനു പകരം 15ാം ഓവറില്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിനെ ക്യാപ്റ്റന്‍ ആഗ കൊണ്ടു വന്നത്. മല്‍സരം ഇന്ത്യക്കു അനുകൂലമാക്കിയതും ഈ ഓവര്‍ തന്നെ.

രണ്ടു ഫോറും അവസാന ബോളിലെ സിക്‌സറുമടക്കം 17 റണ്‍സ് ഇന്ത്യ ഈ ഓവറില്‍ അടിച്ചുകൂട്ടി. ആദ്യ ബോളില്‍ തന്നെ ഫോറടിച്ചാണ് റൗഫിനെ ദുബെ വരവേറ്റത്. മൂന്നാമത്തെ ബോളില്‍ വീണ്ടുമൊരു ഫോര്‍. അതുകൊണ്ടും ഇന്ത്യക്കു മതിയായില്ല. അവസാനത്തെ ബോള്‍ ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയറിനു മുകളിലൂടെ സിക്‌സറിലേക്കു പായിച്ച് തിലക് ഈ ഓവര്‍ തങ്ങളുടെ പേരിലാക്കുകയും ചെയ്തു.

TILAK VARMA

അതുവരെ പാകിസ്താന്റെ വരുതിയില്‍ പോയിക്കൊണ്ടിരുന്ന മല്‍സരമാണ് ആഗുടെ മണ്ടത്തരം കാരണം പാക് ടീമില്‍ നിന്നും വഴുതിപ്പോയത്. ഇന്ത്യയാവട്ടെ ആഗ്രഹിച്ചതും ഇതുപോലെയൊരു വലിയ ഓവറായിരുന്നു.

ഇങ്ങനെയൊരു ഓവര്‍ പാക് ക്യാപ്റ്റന്‍ ആഗ തന്നെ ഇന്ത്യക്കു 'ദാനവും' ചെയ്തു. ടീമിനു ജയിക്കാനാവശ്യമായ റണ്‍റേറ്റ് 10ഉം കടന്ന് മുന്നോട്ടു കുതിക്കവെയായിരുന്നു അത്തരമൊരു ഓവര്‍ വീണു കിട്ടിയത്. റൗഫിന്റെ ഓവര്‍ കഴിഞ്ഞതോടെ റണ്‍റേറ്റ് 10ല്‍ താഴേക്കു വരികയും കാര്യങ്ങള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.

മല്‍സരഗതിയാകെ മാറ്റിയുതും ഈ ഓവര്‍ തന്നെയായിരുന്നു. രണ്ടു എന്‍ഡുകളിലും സ്പിന്നര്‍മാര്‍ നന്നായി പന്തെറിഞ്ഞ് ഇന്ത്യയെ വരിഞ്ഞു മുറുക്കവെ റൗഫിനെ ആ സന്ദര്‍ഭത്തില്‍ കൊണ്ടുവന്നത് വലിയ പിഴവായിരുന്നുവെന്നു പോസ്റ്റ് മാച്ച് ഷോയില്‍ മുന്‍ പാക് ഇതിഹാസം വസീം അക്രം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

Story first published: Monday, September 29, 2025, 7:04 [IST]
Other articles published on Sep 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+