For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: പാക് ഫൈനലിലെത്തുമോ? ലങ്കയ്ക്കു ഇനിയും സാധ്യത!! സഹായിക്കേണ്ടത് ഈ ടീം

അബുദാബി: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഫോര്‍ ബെര്‍ത്തിനായുള്ള പോരാട്ടം മുറുകുകയാണ്. സൂപ്പര്‍ ഫോറില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഇനിയും ആര്‍ക്കും ഫൈനലുറപ്പില്ല. ഒരു ടീമും പുറത്താവുകയും ചെയ്തിട്ടില്ല. നിലവിലെ ചാപ്യന്‍മാരായ ഇന്ത്യ, ചിരവൈരികളായ പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ഫൈനല്‍ ബെര്‍ത്തിനായി ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. ശ്രീലങ്ക പുറത്താവലിന്റെ വക്കിലുമാണ്.

ചൊവ്വാഴ്ച രാത്രി നടന്ന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ലങ്കയ്‌ക്കെതിരേ അഞ്ചു വിക്കറ്റിന്റെ വിജയമാണ് പാക് പട സ്വന്തമാക്കിയത്. സൂപ്പര്‍ ഫോറില്‍ രണ്ടു കളിയില്‍ നിന്നും അവരുടെ ആദ്യ ജയമാണ് ഇതെങ്കില്‍ ലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും കൂടിയാണിത്. പാക്, ലങ്ക ടീമുകള്‍ക്കു ഇനി എങ്ങനെ ഫൈനലിലെത്താമെന്നു പരിശോധിക്കാം.

SRILANKA

ലങ്ക ഫൈനല്‍ കളിക്കുമോ?

നിലവിലെ ജേതാക്കളായ ഇന്ത്യ കഴിഞ്ഞാല്‍ ഇത്തവണത്തെ ഏഷ്യ കപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുണ്ടായിരുന്ന ടീമാണ് ശ്രീലങ്ക. പക്ഷെ ഗ്രൂപ്പ് ചാംപ്യന്മാരായി സൂപ്പര്‍ ഫോറിലേക്കു കുതിച്ച അവര്‍ രണ്ടു തുടര്‍തോല്‍വികളുമായി പുറത്താവലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. പോയിന്റൊന്നുമില്ലാതെ -0.590 നെറ്റ് റണ്‍റേറ്റുമായി സൂപ്പര്‍ ഫോറില്‍ അവസാന സ്ഥാനത്താണ് ലങ്കയുള്ളത്.

എങ്കിലും നേരിയ ഫൈനല്‍ പ്രതീക്ഷ അവര്‍ക്കു ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതിനായി ചില അദ്ഭുതങ്ങള്‍ കൂടി സംഭവിക്കുകയും വേണം. സൂപ്പര്‍ ഫോറിലെ നാലു ടീമുകളില്‍ ബംഗ്ലാദേശിന്റെ സഹായവും ഇനി അവര്‍ക്കു ആവശ്യമാണ്. വെള്ളിയാഴ്ച രാത്രി ഇന്ത്യയുമായി ഒരു മല്‍സരമാണ് ഇനി ലങ്കയ്ക്കു ബാക്കിയുള്ളത്.

ഇന്നു രാത്രി (ബുധന്‍) നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മല്‍സരഫലം ലങ്കയ്ക്കു ഏറെ നിര്‍ണായകമാണ്. കളിയില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ അവസാന മല്‍സരത്തിനു മുമ്പ് ലങ്ക പുറത്താവും. ഇന്നു ഇന്ത്യക്കെതിരേ ബംഗ്ലാദേശ് വലിയൊരു മാര്‍ജിനില്‍ ജയിക്കുകയാണ് അവര്‍ക്കു ആവശ്യം. അതിനു ശേഷം അടുത്ത കളിയില്‍ പാകിസ്താനെയും ബംഗ്ലാ കടുവകള്‍ തകര്‍ക്കണം.

ഈ രണ്ടു കാര്യങ്ങളും നടന്നാല്‍ വെള്ളിയാഴ്ച അവസാന കളിയില്‍ ഇന്ത്യയെ ശ്രീലങ്ക മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ ബംഗ്ലാദേശ് ഒന്നാംസ്ഥാനക്കാരായി ഫൈനലിലെത്തും. ഇന്ത്യ, ലങ്ക, പാകിസ്താന്‍ ടീമുകള്‍ രണ്ടു പോയിന്റ് വീതം നേടി ഒപ്പമാവുകയും ചെയ്യും.

മികച്ച നെറ്റ് റണ്‍റേറ്റായിരിക്കും ഇവരില്‍ ആരാണ് ഫൈനല്‍ കളിക്കേണ്ടതെന്നു തീരുമാനിക്കുക. ഇന്ത്യ, പാക് ടീമുകളേക്കാള്‍ നെറ്റ് റണ്‍റേറ്റുണ്ടെങ്കില്‍ ലങ്ക ഫൈനലിലേക്കു മുന്നേറുകയും ചെയ്യും.

പാകിസ്താന്റെ ഫൈനല്‍ സാധ്യത

ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഇന്ത്യ- പാകിസ്താന്‍ പോരാട്ടം സംഭവിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മിന്നും ജയത്തോടെ പാക് ടീം ഫൈനല്‍ പ്രതീക്ഷ കാക്കുന്നതുനൊപ്പം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു പിന്നിലായി രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.

PAKISTAN

ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +0.689 ആണെങ്കില്‍ പാക് ടീമിന്റേത് +0.226ഉം ബംഗ്ലാദേശിന്റേത് +0.121ഉം ആണ്. വ്യാഴാഴ്ച ബംഗ്ലാദേശുമായിട്ടാണ് പാക് ടീമിന്റെ അടുത്ത മല്‍സരം. ഇതില്‍ ജയിക്കാനാല്‍ അവര്‍ക്കു ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം. വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയും ജയിച്ചാല്‍ പാക് പട ഫൈനലിലെത്തും.

എന്നാല്‍ ബംഗ്ലാദേശിനോടു ഇന്ത്യ തോല്‍ക്കുകയും അവസാന കളിയില്‍ ലങ്കയ്‌ക്കെതിരേ ഇന്ത്യ ജയിക്കുകയും ചെയ്തുവെന്നു കരുതുക. അപ്പോള്‍ ഇന്ത്യക്കും പാകിസ്താനും തുല്യ പോയിന്റാവും അപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റാവും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

ഇനി ബംഗ്ലാദേശിനോടു അടുത്ത കളിയില്‍ തോറ്റാലും പാക് ടീമിനു പ്രതീക്ഷയ്ക്കു വകയുണ്ട്. അങ്ങനെ വന്നാല്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ ഇന്ത്യയെ തോല്‍പ്പിക്കണം. അപ്പോള്‍ പാക്, ഇന്ത്യ, ലങ്ക എന്നീ ടീമുകള്‍ക്കു ഒരേ പോയിന്റാവുകയും മികച്ച നെറ്റ് റണ്‍റേറ്റുള്ളവര്‍ മുന്നേറുകയും ചെയ്യും.

Story first published: Wednesday, September 24, 2025, 12:29 [IST]
Other articles published on Sep 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+