Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യക്കു 100ല്‍ 100ഇല്ല!! ചില മല്‍സരം തോല്‍ക്കും? ആകെ വിജയം പ്രവചിച്ച് എഐ

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു പിന്നാലെ ഏഷ്യാ കപ്പും സ്വന്തമാക്കി ലോക ക്രിക്കറ്റില്‍ ഇന്ത്യ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുമോ? ഈ ചോദ്യത്തിനു ഉത്തരം കിട്ടാന്‍ ഈ മാസം 28 വരെ കാത്തിരിക്കേണ്ടതായി വരും. കാരണം അന്നാണ് ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരുടെ പട്ടാഭിഷേകം നടക്കുക.

എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകള്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ തന്നയാണ്. എന്നാല്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ശേഷിയുള്ളവരാണ്. ചിരവൈരികളായ പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവരെയും പൂര്‍ണമായി എഴുതിത്തള്ളാനും കഴിയില്ല.

INDIAN TEAM

മല്‍സരങ്ങള്‍ ടി20 ഫോര്‍മാറ്റിലായതിനാല്‍ തന്നെ ഏതു ടീമിനും ആരെയും തോല്‍പ്പിക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ ഒരു മല്‍സരവും നിസാരമായി തള്ളാനും കഴിയില്ല. ഫൈനലുള്‍പ്പെടെ ഏഴു മല്‍സരങ്ങളിലാണ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ആകെ കളിക്കേണ്ടതായി വരിക. ഇതില്‍ എത്രയെണ്ണത്തില്‍ ഇന്ത്യ വിജയിക്കും? ഇതേക്കുറിച്ച് എഐ (AI) പ്രവചനം നടത്തിയിരിക്കുകയാണ്.

ഏഷ്യാ കപ്പ് ഘടനയും ഇന്ത്യയുടെ കളികളും

നാലു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ഏഷ്യാ കപ്പില്‍ വിഭജിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ ഒാരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടിരയിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കും യോഗ്യത നേടും. അവിടെയും ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും.

ഇതില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടു ടീമുകള്‍ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ ഫൈനലിനു മുമ്പ് ഗ്രൂപ്പുഘട്ടത്തിലും പിന്നീട് സൂപ്പര്‍ ഫോറിലും മൂന്നു വീതം കളികളാണ് ഓരോ ടീമിനുമുള്ളത് (ഫൈനലടക്കം ഏഴു കളികള്‍).

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്ഥാനം ഗ്രൂപ്പ് എയിലാണ്. ബദ്ധവൈരികളായ പാകിസ്താനാണ് ഗ്രൂപ്പില്‍ ഇന്ത്യക്കു വെല്ലുവിളിയാവുന്ന ഏക ടീം. യുഎഇ, ഒമാന്‍ എന്നീ രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പ് എയിലുണ്ട്. 10നു യുഎഇയുമായാണ് ഇന്ത്യ ആദ്യം പോരടിക്കുക.

എന്നാല്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് എല്‍ക്ലാസിക്കോ 14നാണ്. 19നു അവസാന കളിയില്‍ ഒമാനെയും ഇന്ത്യ നേരിടും. ഗ്രൂപ്പിലെ രണ്ടു കളികളെങ്കിലും ജയിക്കാനായാല്‍ ഇന്ത്യക്കു സൂപ്പര്‍ ഫോറിലെത്താം.

ഗ്രൂപ്പ് എയുമായി താരതമ്യം ചെയ്യുമ്പോള്‍ മരണഗ്രൂപ്പ് ബിയാണ്. മുന്‍ ചാംപ്യന്മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ശ്രീലങ്ക, കരുത്തരായ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവരില്‍ നിന്നും ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ഇവരില്‍ നിന്നും രണ്ടു ടീമുകളാവും സൂപ്പര്‍ ഫോറിലേക്കു മുന്നേറുകയെന്നുറപ്പിക്കാം.

SURYA GAMBHIR

എത്ര കളി ജയിക്കും?

ഫൈനലുള്‍പ്പെടെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു പരമാവധി ഏഴു മല്‍സരങ്ങളുണ്ടെങ്കിലും എല്ലാത്തിലും വിജയിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് എഐ പ്രവചിക്കുന്നത്. 4-5 കളികളില്‍ മാത്രമേ സൂര്യകുമാര്‍ യാദവും സംഘവും ജയിക്കുകയുള്ളൂവെന്നും ഇതില്‍ വിശദീകരിക്കുന്നു.

ഗ്രൂപ്പുഘട്ടത്തിലും സൂപ്പര്‍ ഫോറിസും 2-3 കളികളായിരിക്കും ഇന്ത്യക്കു വിജയിക്കാന്‍ സാധിക്കുക. എന്നാല്‍ ഫൈനലിലെത്തിയാല്‍ ഇന്ത്യ ഉറപ്പായും ജയിക്കുമെന്നും എഐ പ്രവചിക്കുന്നു.

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപറ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.

Story first published: Wednesday, September 3, 2025, 12:28 [IST]
Other articles published on Sep 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+