For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ബംഗ്ലാ ടീമിനെതിരേ ഇന്ത്യന്‍ ജയം, കോളടിച്ചത് പാകിസ്താന്!! ഇനി വേണ്ടത് ഒന്നു മാത്രം

ദുബായ്: ഏഷ്യാ കപ്പില്‍ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഫൈനലിലേക്കു മുന്നേറിയിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം ജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന രണ്ടാം സൂപ്പര്‍ ഓവര് മാച്ചില്‍ ബംഗ്ലാദേശിനെ 41 റണ്‍സിനു ഇന്ത്യ തകര്‍ത്തു.

അഭിഷേക് ശര്‍മയും ബൗളര്‍മാരും ചേര്‍ന്നാ ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. അഭിഷേക് വീണ്ടും അഗ്രസീവ് ഫിഫ്റ്റിയുമായി ബാറ്റിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ മൂന്നു വിക്കറ്റുകളോടെ കുല്‍ദീപ് യാദവ് ബൗളിങിലെ കുന്തമുനയായി മാറുകയും ചെയ്തു.

SURYA AGHA

ഇന്ത്യയുടെ ഈ വിജയം കാരണം പണി കിട്ടിയത് മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ശ്രീലങ്കയ്ക്കാണ്. അവസാന മല്‍സരത്തിനു മുമ്പ് തന്നെ അവര്‍ പുറത്തായി. എന്നാല്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യന്‍ വിജയം സഹായിക്കുകയും ചെയ്തിരിക്കുകയാണ്. ഇതു എങ്ങനെയാണെന്നു പരിശോധിക്കാം.

പാകിസ്താനെ സഹായിച്ചതെങ്ങനെ?

ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോറിലെ ഇന്ത്യന്‍ വിജയം പാകിസ്താന് കാര്യങ്ങള്‍ കൂടുതല്‍ സിംപിളാക്കി മാറ്റിയിരിക്കുകയാണ്. നെറ്റ് റണ്‍റേറ്റ് പോലെയുള്ള മറ്റു നൂലാമാലകളെ കുറിച്ചൊന്നും തല പുകയ്ക്കാതെ അവര്‍ക്കു ഇനി അടുത്ത കളിക്കിറങ്ങാം.

ബംഗ്ലാദേശുമായി ഇന്നു (വ്യാഴം) നടക്കാനിരിക്കുന്ന അവസാനത്തെ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഇനി ജയം മാത്രമേ പാക് പടയ്ക്കു ആവശ്യമുള്ളൂ. അതിനു സാധിച്ചാല്‍ ഞായറാഴ്ച രാത്രി ഇന്ത്യക്കെതിരായ കലാശപ്പോരിനു അവര്‍ക്കു ടിക്കറ്റ് വാങ്ങാം.

നിലവില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റുമായി സൂപ്പര്‍ ഫോറില്‍ രണ്ടാംസഥാനത്തു നില്‍ക്കകുയാണ് പാക് ടീം. ആദ്യ മല്‍സരത്തില്‍ ഇന്ത്യയോടു ആറു വിക്കറ്റിനു തോറ്റെങ്കിലും രണ്ടാമങ്കത്തില്‍ അവര്‍ ശക്തമായി തിരിച്ചുവന്നു. ശ്രീലങ്കയെ അഞ്ചു വിക്കറ്റിനാണ് പാക് ടീം തുരത്തിയത്.

തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ ബംഗ്ലദേശുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനു ഇറങ്ങാം. കാരണം ഇന്ത്യക്കെതിരായ തോല്‍വിയുടെ ക്ഷീണത്തിലായിരിക്കും ബംഗ്ലാ കടുവകള്‍. മാത്രമല്ല ഈ മല്‍സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ പാകിസ്താനുമായി ളിക്കാനിറങ്ങുന്നതും അവര്‍ക്കു തിരിച്ചടിയായേക്കും.

കൂടാതെ പരിക്കു കാരണം ഇന്ത്യക്കെതിരായ മല്‍സരം നഷ്ടമായ ബംഗ്ലാദേശ് നായകന്‍ ലിറ്റണ്‍ ദാസ് ഇന്നു കളിക്കുമോയെന്നു ഉറപ്പില്ലെന്നതും പാക് ടീമിനു സന്തോഷിക്കാന്‍ വക നല്‍കുന്നു.

ബംഗ്ലാദേശും പ്രതീക്ഷയില്‍

സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കു മുന്നില്‍ കാലിടറിയെങ്കിലും ബംഗ്ലാദേശ് ടീമും വിജയപ്രതീക്ഷയിലാവും പാകിസ്താനെതിരേ കച്ചമുറുക്കുക. അവരെ സംബന്ധിച്ചും ഇതു സെമി ഫൈനലിനു തുല്യമായ പോരാട്ടമാണ്. പാക് ടീമിനെ വീഴ്ത്താനായാല്‍ ഫൈനലിലേക്കു അവര്‍ക്കും യോഗ്യത നേടാം.

BANGLADESH

ഇന്ത്യക്കെതിരായ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും ബംഗ്ലാ കടുവകളുടെ വരവ്. എവിടെയൊക്കെയാണ് തങ്ങള്‍ക്കു പിഴച്ചതെന്നു അവര്‍ക്കു കൃത്യമായ ബോധ്യമുണ്ടാവും. പാകിസ്താനെതിരേ അവ ആവര്‍ത്തിക്കാതിരിക്കാനും അവര്‍ ശ്രമിക്കുമെന്നുറപ്പാണ്.

ബൗളര്‍മാര്‍ ഇന്ത്യക്കെതിരേ ഗംഭീര പ്രകടനമാണ് നടത്തിയത്. ഫീല്‍ഡിങിലും അവര്‍ മികച്ചു നിന്നു. 200 പ്ലസ് പോവേണ്ടിയിരുന്ന ഇന്ത്യന്‍ ടോട്ടല്‍ വെറും 168ലൊതുക്കിയത് ബൗളര്‍മാരുടെ മിടുക്ക് തന്നെയാണ്.

അവസാന 10 ഓവറില്‍ വെറും 73 റണ്‍സ് മാത്രമേ അവര്‍ വിട്ടുകൊടുത്തുള്ളൂ. പക്ഷെ ബൗളര്‍മാരുടെ ഹീറോയിസം ആവര്‍ത്തിക്കാന്‍ ബാറ്റിങ് നിരയ്ക്കായില്ല. ഇതാണ് ബംഗ്ലാദേശിനെ തോല്‍വിയിലേക്കു തള്ളിയിട്ടത്.

Story first published: Thursday, September 25, 2025, 11:44 [IST]
Other articles published on Sep 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+