Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സ്വന്തം പിഴവ്, പക്ഷെ 'കുറ്റം' സഞ്ജുവിന്!! ചൂടായി ഹാര്‍ദിക്, സംഭവമിങ്ങനെ

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ തുടക്കം പാളിയ ശേഷം പൊരുതുകയാണ് പാകിസ്താന്‍. രണ്ടോവറിനുള്ളില്‍ ആദ്യ രണ്ടു വിക്കറ്റുകള്‍ കൈവിട്ടെങ്കിലും പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് കൈവിടാതെ പിടിച്ചുനില്‍ക്കാന്‍ പാക് പടയ്ക്കു കഴിഞ്ഞു. ആറോവറുകള്‍ക്കു ശേഷം രണ്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ 42 റണ്‍സാണ് പാക് ടീമിന്റെ അക്കൗണ്ടിലുള്ളത്.

അതിനിടെ വിക്കറ്റിനു പിന്നിലെ ചെറിയൊരു പിഴവിന്റെ പേരില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നേരെ ബൗളറായ ഹാര്‍ദിക് പാണ്ഡ്യയുടെ പെരുമാറ്റം ആരാധകരെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. സ്വന്തം പിഴവായിരുന്നിട്ടു കൂടി സഞ്ജുവിനോടു ഹാര്‍ദിക് ചൂടായതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. എന്തായിരുന്നു സംഭവമെന്നു നോക്കാം.

HARDIK PANDYA

സംഭവമറിയാം

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെറിഞ്ഞ മൂന്നാമത്തെ ഓവറിലായിരുന്നു സംഭവം. രണ്ടു വിക്കറ്റിനു ഏഴു റണ്‍സെന്ന നിലയിലാണ് പാക് ടീം ഈ ഓവറാരംഭിച്ചത്. രണ്ടു റണ്‍സോടെ ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനും ഒരു റണ്ണെടുത്ത ഫഖര്‍ സമാനുമായിരുന്നു ക്രീസില്‍.

സ്‌ട്രൈക്ക് നേരിട്ട ഫഖര്‍ ആദ്യ ബോളില്‍ സിംഗിളെടുത്തു. ഒരു ബോളില്‍ ഫര്‍ഹാന്റെ സിംഗിള്‍. മൂന്നാമത്തെ ബോള്‍ പുള്‍ ഷോട്ടിലൂടെ ഫഖര്‍ ബൗണ്ടറി കടത്തി. അടുത്ത ബോളില്‍ റണ്ണൊന്നുമില്ല. തൊട്ടടുത്ത ബോള്‍ ലെഗ്സ്റ്റംപിനു പുറത്തേക്കാണ് അതിവേഗത്തില്‍ പോയത്.

ഹാര്‍ദിക്കിന്റെ പിഴവ് മനസ്സിലാക്കിയ സഞ്ജു വിക്കറ്റിനു പിന്നില്‍ വളരെ പെട്ടെന്നു തന്റെ വലതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് അതു തടയാന്‍ ശ്രമിട്ടെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ ഗ്ലൗസിന്റെ അഗ്രത്തില്‍ തട്ടിത്തെറിച്ച് പിറകിലേക്കു പോവുകയായിരുന്നു. ഒടുവില്‍ ബൗണ്ടറി ലൈന്‍ കടക്കും മുമ്പ് ഫീല്‍ഡറെത്തി അതു പിടിച്ചെടുക്കുകയും ചെയ്തു.

ഇതിനിടെ മൂന്നു റണ്‍സാണ് പാക് താരങ്ങളായ ഫഖറും ഫര്‍ഹാനും ഓടിയെടുത്തത്. യഥാര്‍ഥത്തില്‍ ഈ ബോള്‍ ബൗണ്ടറിയാവേണ്ടതായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ഗ്ലൗസിന്റെ തട്ടിയതോടെ അതിന്റെ വേഗം കുറയുകയും ഇതു കാരണം ഫീല്‍ഡര്‍ക്കു ഇതിലേക്കു എത്താനുള്ള സമയവും ലഭിച്ചു. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ ആ ശ്രമം പ്രശംസയും അര്‍ഹിച്ചിരുന്നു.

SANJIU SAMSON

പക്ഷെ ബൗളറായ ഹാര്‍ദിക് വളരെ ക്ഷുഭിതനായിട്ടാണ് കാണപ്പെട്ടത്. വൈഡിലേക്കു പോയ ആ ബോള്‍ സഞ്ജുവിനു പിടിയിലൊതുക്കാന്‍ കഴിയാത്തതില്‍ നല്ല ദേഷ്യം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു.

ഉറപ്പായ ബൗണ്ടറി തടഞ്ഞിട്ട മലയാളി താരത്തിന്റെ ശ്രമത്തെ കൈയടിച്ച പ്രശംസിക്കാന്‍ ഹാര്‍ദിക് തയ്യാറായതുമില്ല. മോശം ബോളെറിഞ്ഞ തന്റെ പിഴവിനെ അംഗീകരിക്കാതെ സഞ്ജുവിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിച്ചത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

പാകിസ്താന്‍- സയീം അയൂബ്, സഹിബ്സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.

Story first published: Sunday, September 14, 2025, 21:15 [IST]
Other articles published on Sep 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+