Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഇന്ത്യ- അഫ്ഗാന്‍ ഫൈനലുറപ്പ്!! ബാബറും റിസ്വാനുമില്ലാതെ പാക് പട, പ്രതികരിച്ച് ഫാന്‍സ്

ഏഷ്യാ കപ്പിനായി 17 അംഗ സര്‍പ്രൈസ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഞെട്ടിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. മുന്‍ ക്യാപ്റ്റന്‍മാരും സൂപ്പര്‍ താരങ്ങളുമായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനുമില്ലാതെയാണ് പാക് പട ഇത്തവണ പോരിനിറങ്ങുക. മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഇരുവരെയും മാറ്റി നിര്‍ത്തി പരീക്ഷണ ടീമുമായാണ് പാകിസ്താന്‍ ഇത്തവണയിറങ്ങുന്നത്.

സല്‍മാന്‍ അലി ആഗ നയിക്കുന്ന പാക് സ്‌ക്വാഡിലെ മറ്റൊരു സര്‍പ്രൈസ് പേസര്‍ നസീം ഷായുടെ അഭാവമാണ്. മോശം ഫോമിനെ തുടര്‍ന്നാണ് ഒരു സമയത്തു പാക് ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്ന ഈ സൂപ്പര്‍ ത്രയത്തെ ഒഴിവാക്കി പുതിയ ലുക്കിലുള്ള ഒരു സംഘത്തെ പാകിസ്താന്‍ പ്രഖ്യാപിച്ചത്. പാകിസ്താന്റെ ഈ അപ്രതീക്ഷിത നീക്കം ക്രിക്കറ്റ് ലോകത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പലരും സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

babar azam

ഇന്ത്യക്കു ഫൈനലുറപ്പ്

ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, നസീം ഷാ എന്നിവരുടെ അഭാവത്തില്‍ പാകിസ്താന്‍ ടീം ഇത്തവണത്തെ ഏഷ്യാ കപ്പില്‍ വന്‍ ഫ്‌ളോപ്പായി മാറുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയടക്കമുള്ള ടീമുകളുടെ കിരീടസാധ്യതകള്‍ ഇതോടെ വര്‍ധിച്ചതായും സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ കുറിക്കുന്നു.

'പാകിസ്താന്‍ അവരുടെ ഏറ്റവും ദുര്‍ബലമായ ടീമിനെയാണ് ഇത്തവണത്തെ ഏഷ്യാ കപ്പിന് അയക്കുന്നത്. സൂപ്പര്‍ ഫോറില്‍ പോലും പാക് ടീം എത്തുമോയെന്ന കാര്യം ഇപ്പോള്‍ സംശയത്തിലായിരിക്കുകയാണ്. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലായിരിക്കും ഫൈനലെന്നു ഇതോടെ ഉറപ്പായിട്ടുണ്ട്'.

'വലിയൊരു ചൂതാട്ടം തന്നെയാണ് ഏഷ്യാ കപ്പില്‍ പാകിസ്താന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബാറ്റിങിലെ നെടുംതൂണുകളായ രണ്ടു പേരെയാണ് അവര്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്. സമീപകാലത്തു മോശം ഫോമിലൂടെയാണ് കടന്നു പോവുന്നതെങ്കിലും ബാബറിന്റെയും റിസ്വാന്റെയും സാന്നിധ്യം ഏഷ്യാ കപ്പ് പോലെയൊരു വലിയൊരു ടൂര്‍ണമെന്റില്‍ പാകിസ്താന് ആവശ്യമായിരുന്നു'.

MOHAMMAD RIZWAN

ഏഷ്യാ കപ്പിലെ കിരീട ഫേവറിറ്റുകളില്‍ നിന്നും പാകിസ്താന്‍ ഇപ്പോള്‍ പൂര്‍ണമായും പുറത്തായിരിക്കുകയാണ്. ഇന്ത്യ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നിവയിലൊരു ടീമായിരിക്കും ഇത്തവണ കിരീടം ചൂടുക. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, നസീം ഷാ എന്നിവരുടെ അഭാവം നികത്തുകയെന്നത് പാക് ടീമിനു ഇനി ഏറെ ദുഷ്‌കരമായിരിക്കും.- ഇങ്ങനെ പോവുന്നു സോഷ്യല്‍ മീഡിയയിലെ ആരാധക പ്രതികരണങ്ങള്‍.

എന്തുകൊണ്ട് പുറത്ത്

ദീര്‍ഘകാലം ടി20യില്‍ പാകിസ്താന്റെ സൂപ്പര്‍ ഓപ്പണിങ് ജോടികളായിരുന്നു ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും. നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഈ ജോടി കാഴ്ച വയ്ക്കുകയുെ ചെയ്തിട്ടുണ്ട്. പക്ഷെ കുറച്ചു കാലമായി ഇരുവരുടെയും ബാറ്റിങിലെ ആശങ്കാജനകമാണ്. ഇതാണ് രണ്ടു പേരുടെയും സ്ഥാനവും ഇപ്പോള്‍ തെറിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിനു ശേഷം പാക് ടീമിനായി ടി20യില്‍ ബാബര്‍ കളിച്ചിട്ടില്ല. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലാണ് അദ്ദേഹത്തെ പാക് ജഴ്‌സിയില്‍ അവസാനം കണ്ടത്. 47, 0, 9 എന്നിങ്ങനെ അതിലും ബാബര്‍ നിരാശപ്പെടുത്തി.

അതേസമയം, ഏഷ്യാ കപ്പില്‍ ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്താന്റെ സ്ഥാനം. ഒമാന്‍, യുഎഇ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അടുത്ത മാസം 14നാണ് ഇന്ത്യ-പാക്എല്‍ ക്ലാസിക്കോ പോര്. ഗ്രൂപ്പുഘട്ടത്തില്‍ നിന്നും മുന്നേറിയാല്‍ സൂപ്പര്‍ ഫോറില്‍ വീണ്ടും ഇരുടീമുകളും മുഖാമുഖം വരും.

പാകിസ്താന്റെ ഏഷ്യാ കപ്പ് സ്‌ക്വാഡ്

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സാഹിബ്സദ ഫര്‍ഹാന്‍, സയീം അയൂബ്, സല്‍മാന് മിര്‍സ, ഷഹീന്‍ ഷാ അഫ്രീഡി, സൂഫിയാന്‍ മോക്വിം.

Story first published: Sunday, August 17, 2025, 14:53 [IST]
Other articles published on Aug 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+