For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി അവന്‍ അടുത്ത മല്‍സരം കളിക്കില്ല!! അതാണല്ലോ പതിവ്; ഞെട്ടിച്ച് മഞ്ജരേക്കര്‍

ഏഷ്യാ കപ്പില്‍ യുഎഇയെ കെട്ടുകെട്ടിച്ച ശേഷം ടീം ഇന്ത്യയുടെ അടുത്ത ചാലഞ്ച് ബദ്ധവൈരികളായ പാകിസ്താനുമായുള്ള എല്‍ ക്ലാസിക്കോ പോരാട്ടമാണ്. ഞായറാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയതതിലാണ് ഈ മല്‍സരം. നിലവിലെ ഫോമും സമീപകാല പ്രകടനങ്ങളുമെല്ലാം വിലയിരുത്തുമ്പോള്‍ പാകിസ്താനെതിരേയും ഇന്ത്യ ആധികാരികമായി തന്നെ ജയിച്ചു കയറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുഎഇയെ തുരത്തിയ അതേ ടീമിനെ തന്നെ പാകിസ്താനെതിരേയും ഇന്ത്യ നിലനിര്‍ത്തുമോയെന്നതാണ് ഇനിയുള്ള ചോദ്യം. അതിനിടെ ആദ്യ കളിയില്‍ മിന്നിച്ച ഒരാളെ അടുത്ത മാച്ചില്‍ ഇന്ത്യ പുറത്തിരുത്തുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

SANJAY MANJREKAR

ആരാവും പുറത്തിരിക്കുക?

യുഎഇക്കെതിരേ മാജിക്കല്‍ ബൗളിങ് പ്രകടനം പുറത്തെടുത്ത് പ്പെയര്‍ ഓഫ് ദി മാച്ചായ കുല്‍ദീപ് യാദവിനായിരിക്കും പാകിസ്താനെതിരായ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്നേക്കുകയെന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായം.

ഒരിടവളയ്ക്കു ശേഷം ഇന്ത്യന്‍ ഇലവനിലേക്കു മടങ്ങിയെത്തിയ കുല്‍ദീപ് കഴിഞ്ഞ കളിയില്‍ ഒരോവറില്‍ മൂന്നു വിക്കറ്റുള്‍പ്പെടെ ആകെ നാലു പേരെ മടക്കിയിരുന്നു. 2.1 ഓവറില്‍ വെറും ഏഴു റണ്‍സിമാണ് നാലു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കിയത്. ഈ പ്രകടനത്തിനു പിന്നാലെയാണ് കുല്‍ദീപിന്റെ അടുത്ത കളിയിലെ ഭാവിയെക്കുറിച്ച് മഞ്ജരേക്കര്‍ പ്രവചിച്ചത്.

കുല്‍ദീപ് ഒരോവറില്‍ മൂന്നു വിക്കറ്റുകളെടുത്തു കഴിഞ്ഞു. ഇനി അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ല എന്നായിരുന്നു എക്‌സില്‍ മഞ്ജരേക്കര്‍ കുറിച്ചത്. ഇതു പക്ഷെ പരിഹാസ രൂപേണയുള്ള ഒരു പോസ്റ്റായിരുന്നു. ഇതേക്കുറിച്ച് പിന്നീട് സോണി ലിവിന്റെ ഷോയില്‍ സംസാരിക്കവെ അദ്ദേഹം കൂടുതല്‍ വിശദീകരിക്കുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി കുല്‍ദീപ് എപ്പോഴെല്ലാം ഈ തരത്തിലുള്ള ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ടോ അതിനു ശേഷം തൊട്ടടുത്ത മല്‍സരത്തില്‍ തന്നെ ടീമില്‍ സ്ഥാനം നഷ്ടമായിട്ടുണ്ട്. അവന്റെ കാര്യത്തില്‍ മാത്രമെന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതു വളരെ വിചിത്രമാണ്.

നേരത്തേയും ചില മല്‍സരങ്ങളില്‍ കുല്‍ദീപ് ഇതു പോലെയുള്ള മാജിക്കല്‍ പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷെ തൊട്ടടുത്ത മാച്ചില്‍ പുറത്തിരുത്തിയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതിനോടു പ്രതികരിക്കാറുണ്ടെന്നും മഞ്ജരേക്കര്‍ വിശമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ചതിനു ശേഷം കുല്‍ദീപിന്റെ ആദ്യ മല്‍സരമായിരുന്നു യുഎഇക്കെതിരേയുള്ളത്. അന്നു ഏഴു റണ്‍സിന്റെ ത്രില്ലിങ് വിജയത്തോടെ ഇന്ത്യ ചാംപ്യന്മാരാവുകയും ചെയ്തു.

KULDEEP YADAV

അതിനു ശേഷം ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരുമായെല്ലാം ഇന്ത്യ ടി20 പരമ്പരകള്‍ കളിച്ചെങ്കിലും ഇവയിലൊന്നും തകുല്‍ദീപിന് പന്തെറിയാന്‍ അവസരം കിട്ടിയില്ല. പകരം വരുണ്‍ ചക്രവര്‍ത്തിക്കാണ് നറുക്കുവീണത്. അദ്ദേഹം അതു ശരിക്കും മുതലാക്കുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി ടി20യില്‍ 39 ഇന്നിങ്‌സുകള്‍ മാത്രമേ കുല്‍ദീപ് ഇതിനകം കളിച്ചിട്ടുള്ളൂ. 6.77 എന്ന ഗംഭീര ഇക്കോണമി റേറ്റില്‍ 69 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഇത്രയും മികച്ച റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായ മാറാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശാജനകമായ കാര്യം.

ഏറ്റവും അവസാനമായി ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കുല്‍ദീപ് ടെസ്റ്റ് സംഘത്തിലുണ്ടായിരുന്നു. പക്ഷെ പരമ്പരയിലുടനീളം പുറത്തിരിക്കാനായിരുന്നു അദ്ദേഹതത്തിന്റെ വിധി. പകരം ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ കളിപ്പിക്കുകയായിരുന്നു.

Story first published: Friday, September 12, 2025, 7:27 [IST]
Other articles published on Sep 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+