Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഈ കപ്പ് പാക് പടയ്ക്ക്!! സര്‍പ്രൈസ് ഹീറോസാവാന്‍ ഇവര്‍, 3 വജ്രായുധങ്ങള്‍

ഏഷ്യാ കപ്പില്‍ ഇത്തവണത്തെ കിരീട ഫേവറിറ്റുകളെടുത്താല്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാത്ത ടീമുകളിലൊന്നാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍. കാരണം പാക് ക്രിക്കറ്റിനു ഇപ്പോള്‍ അത്ര നല്ല കാലമല്ല. തിരിച്ചടികള്‍ അവര്‍ക്കു ഇപ്പോള്‍ ശീലമായിരിക്കുകയാണ്. ഏഷ്യാ കപ്പിനായി യുഎഇയിലെത്തുമ്പോള്‍ സൂപ്പര്‍ ബാറ്റിങ് ജോടികളായ ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, യുവ പേസര്‍ നസീം ഷാ എന്നിവരൊന്നും പാക് സംഘത്തിലില്ല.

ഓള്‍റൗണ്ടര്‍ കൂടിയായ സല്‍മാന്‍ അലി ആഗ നയിക്കുന്ന ഇപ്പോഴത്തെ പാക് ടീം കിരീടം ചൂടുമെന്നു കടുത്ത ആരാധകര്‍ക്കു പോലും പ്രതീക്ഷ കാണില്ല. എന്നാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവു അപ്രവചനീയമായ ടീമെന്നറിയപ്പെടുന്ന പാകിസ്താനെ പൂര്‍ണമായി എഴുതിത്തള്ളാന്‍ വരട്ടെ. ചില സര്‍പ്രൈസ് താരങ്ങളുമായിട്ടാണ് അവരുടെ വരവ്. ടീമിനെ ചാംപ്യന്‍മാരാക്കാന്‍ ശേഷിയുള്ള ഈ വജ്രായുധങ്ങള്‍ ആരൊക്കെയെന്നു പരിശോധിക്കാം.

HASAN NAWAZ

ഹസന്‍ നവാസ്

പാകിസ്താന്റെ തുറുപ്പുചീട്ടായി മാറിയേക്കാവുന്ന ആദ്യത്തെ താരം ഹസന്‍ നവാസാണ്. ടി20യില്‍ ഓപ്പണറായാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടങ്ങിയത്. എന്നാല്‍ സാഹിബ്‌സദ ഫര്‍ഹാനും സയീം അയൂബും ടി20 ടീമിലേക്കു മടങ്ങിയെത്തിയതോടെ നവാസ് ലോവര്‍ ഓര്‍ഡറിലേക്കു മാറുകയായിരുന്നു.

ഫിനിഷിങില്‍ പാക് ടീമിലെ പുതിയ ഹീറോയായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ടി20യില്‍ ദേശീയ ടീമിലെ ശക്തമായ സാന്നിധ്യമാണ് ഇപ്പോള്‍ നവാസ്. ഓപ്പണിങില്‍ നിന്നും താഴേക്കു ഇറങ്ങിയ ശേഷം അദ്ദേഹം 31.14 ശരാശരിയില്‍ 168.99 സ്‌ട്രൈക്ക് റേറ്റില്‍ 218 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ടി20 കരിയറെടുത്താല്‍ 14 ഇന്നിങ്‌സുകളിലാണ് നവാസ് കളിച്ചത്. 175.65 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 339 റണ്‍സും നേടി. ഏഷ്യാ കപ്പില്‍ കപ്പില്‍ പാകിസ്താന്റെ സര്‍പൈസ് ഹീറോയായി അദ്ദേഹം മാറിയേക്കും. വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നവാസിന്റെ സാന്നിധ്യം പാക് ടീമിനു വലിയ മുതല്‍ക്കൂട്ടായി മാറും.

സാഹിബ്‌സദ ഫര്‍ഹാന്‍

ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍ അടുത്തിടെ മാത്രം പാകിസ്താന്‍ ടീമിലേക്കു വന്നിട്ടുള്ള മുന്‍ നിര ബാറ്റര്‍ സാഹിബ്‌സദ ഫര്‍ഹാനാണ്. ഈ വര്‍ഷത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ റണ്‍വേട്ടക്കാരനായിരുന്നു അദ്ദേഹം. ദേശീയ ടീമിലേക്കു ഫര്‍ഹാന് വഴി തുറന്നതും ഇതാണ്. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള പരമ്പരകളില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു.

പാക് ടീമിലെ മറ്റൊരു ഓപ്പണറായ സയീം അയൂബ് തന്റെ സ്‌ട്രോക്ക്‌പ്ലേയിലൂടെ എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്നാല്‍ ഫര്‍ഹാനാവട്ടെ ബാറ്റിങ് ടെക്‌നിക്കിനു പ്രാധാന്യം നല്‍കി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ക്കാണ് ശ്രമിക്കാറുള്ളത്.

സ്പിന്‍ ബൗളിങിനെതിരേ വളരെ അനായാസം സ്‌കോര്‍ ചെയ്യാനുള്ള കഴിവും ഫര്‍ഹാനുണ്ട്. പാക് ടീമിനായി ആറു മല്‍സരങ്ങളില്‍ നിന്നും 144 സ്‌ട്രൈക്ക് റേറ്റില്‍ 229 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.

Mohammad Wasim Jr

മുഹമ്മദ് വസീം ജൂനിയര്‍

യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് വസീം ജൂനിയറാണ് പാകിസ്താന്റെ സര്‍പ്രൈസ് ഹീറോയായി മാറിയേക്കാവുന്ന മൂന്നാമത്തെയാള്‍. ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ് എന്നീ പരിചയസമ്പന്നരായ കളിക്കാര്‍ പാക് ടീമിലുണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ ഇവരേക്കാള്‍ മിടുക്കനാണ് വസീം.

ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യിക്കാനും യോര്‍ക്കറുകളുമെറിയാനുള്ള കഴിവ് അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നു. ബൗളിങില്‍ മാത്രമല്ല, വാലറ്റത്ത് ബാറ്റിങിലും ചില സംഭാവനകള്‍ നല്‍കാന്‍ വസീമിനു കഴിയും. പാക് ടീമിനായി 37 ടി2കളില്‍ നിന്നും 30 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Tuesday, August 26, 2025, 14:59 [IST]
Other articles published on Aug 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+